ജയ്സ്വാളിന് അരങ്ങേറ്റം, സിക്സര്‍ പൂരം തുടരാന്‍ സഞ്ജു; വിന്‍ഡീസിനെതിരായ ആദ്യ ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം

Published : Aug 03, 2023, 11:32 AM IST
ജയ്സ്വാളിന് അരങ്ങേറ്റം, സിക്സര്‍ പൂരം തുടരാന്‍ സഞ്ജു; വിന്‍ഡീസിനെതിരായ ആദ്യ ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം

Synopsis

ഓപ്പണിംഗില്‍ യശസ്വിക്കൊപ്പം ശുഭ്മാന്‍ ഗില്ലാകും ഓപ്പണറായി എത്തുക. ഏകദിനത്തില്‍ തിളങ്ങിയ ഇഷാന്‍ കിഷന് വിശ്രമം അനുവദിക്കാനാണ് സാധ്യത. ഗില്ലും യശസ്വിക്ക് അരങ്ങേറ്റത്തിന് അവസരം നല്‍കിയാല്‍ കിഷനെ ഓപ്പണറായി ഇറക്കാനാവില്ല.

ബാര്‍ബഡോസ്: ടെസ്റ്റ്, ഏകദിന പരമ്പരകള്‍ സ്വന്തമാക്കിയതിന് പിന്നാലെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയും സ്വന്തമാക്കാന്‍ ഇന്ത്യന്‍ യുവനിര ഇന്നിറങ്ങും. സീനിയര്‍ താരങ്ങളായ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോലിയുമൊന്നും ഇല്ലാത്ത ടി20 പരമ്പരയില്‍ ഐപിഎല്ലില്‍ തിളങ്ങിയ യുവതാരങ്ങള്‍ക്കാണ് മുന്‍തൂക്കം. രാജസ്ഥാന്‍ റോയല്‍സിനായി ഐപിഎല്ലില്‍ വെടിക്കെട്ട് ബാറ്റിംഗ് നടത്തിയ യശസ്വി ജയ്‌സ്വാള്‍, മുംബൈ ഇന്ത്യന്‍സിനായി മധ്യനിരയില്‍ തിളങ്ങിയ തിലക് വര്‍മ തുടങ്ങിയവര്‍ ആദ്യ ടി20യില്‍ അരങ്ങേറിയേക്കുമെന്നാണ് കരുതുന്നത്.

ഓപ്പണിംഗില്‍ യശസ്വിക്കൊപ്പം ശുഭ്മാന്‍ ഗില്ലാകും ഓപ്പണറായി എത്തുക. ഏകദിനത്തില്‍ തിളങ്ങിയ ഇഷാന്‍ കിഷന് വിശ്രമം അനുവദിക്കാനാണ് സാധ്യത. ഗില്ലും യശസ്വിക്ക് അരങ്ങേറ്റത്തിന് അവസരം നല്‍കിയാല്‍ കിഷനെ ഓപ്പണറായി ഇറക്കാനാവില്ല. മൂന്നാം നമ്പറില്‍ മാത്രമെ കളിപ്പിക്കാനാവു. മധ്യനിരയില്‍ കിഷനെ കളിപ്പിക്കാനുള്ള സാധ്യത ഇല്ലാത്തതിനാല്‍ ടെസ്റ്റ് പരമ്പരയിലും ഏകദിന പരമ്പരയിലും കളിച്ച കിഷന് വിശ്രമം അനുദിച്ചേക്കും.

സൂര്യകുമാര്‍ യാദവ് മൂന്നാം നമ്പറിലെത്തുമ്പോള്‍ സഞ്ജു സാംസണ്‍ നാലാം നമ്പറിലിറങ്ങും. കിഷന്‍ കളിച്ചില്ലെങ്കില്‍ സഞ്ജുവിന് തന്നെയാകും വിക്കറ്റ് കീപ്പറുടെ ഉത്തരവാദിത്തവും. ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയാകും അഞ്ചാം നമ്പറില്‍. ഫിനിഷറുടെ റോളിലാകും തിലക് വര്‍മയുടെ അരങ്ങേറ്റം. സ്പിന്‍ ഓള്‍ റൗണ്ടറായി അക്ഷര്‍ പട്ടേല്‍ ഇറങ്ങുമ്പോള്‍ യുസ്‌വേന്ദ്ര ചാഹലോ കുല്‍ദീപ് യാദവോ ആകും രണ്ടാം സ്പിന്നറായി ടീമിലെത്തുക.

ലോകകപ്പിന് സഞ്ജുവോ കിഷനോ എന്ന് ഇനി ചര്‍ച്ച വേണ്ട; ബാറ്റിംഗിനൊപ്പം കീപ്പിംഗ് പരിശീലനം തുടങ്ങി ഇന്ത്യന്‍ താരം

ഇടവേളക്കുശേഷം പേസ് നിരയില്‍ അര്‍ഷ്ദീപ് സിംഗ് തിരിച്ചെത്തുമെന്നാണ് കരുതുന്നത്. ഏകദിന പരമ്പരയില്‍ തിളങ്ങിയ മുകേഷ് കുമാറാകും രണ്ടാം പേസര്‍. ബാര്‍ബഡോസിലെ സ്പിന്‍ പിച്ചില്‍ മൂന്ന് സ്പിന്നര്‍മാരുമായി ഇറങ്ങാന്‍ തീരുമാനിച്ചാല്‍ ഐപിഎല്ലില്‍ തിളങ്ങിയ രവി ബിഷ്ണോയിയും പ്ലേയിംഗ് ഇലവനിലെത്തും. ഇല്ലെങ്കില്‍ മൂന്നാം പേസറുടെ സ്ഥാനത്തിനായി ഉമ്രാന്‍ മാലിക്കും ആവേശ് ഖാനും തമ്മിലാവും മത്സരം.

വിന്‍ഡീസിനെതിരായ ആദ്യ ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം: യശസ്വി ജയ്‌സ്വാൾ,ശുഭ്മാൻ ഗിൽ/ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്,സഞ്ജു സാംസൺ,ഹാർദിക് പാണ്ഡ്യ,തിലക് വർമ്മ,അക്ഷർ പട്ടേൽ,യുസ്വേന്ദ്ര ചാഹൽ / കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ്, മുകേഷ് കുമാര്‍, രവി ബിഷ്ണോയ്, ആവേശ് ഖാൻ/ഉമ്രാന്‍ മാലിക്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

ടോപ് ഗിയറില്‍ രോഹിത് - കോഹ്‌ലി സഖ്യം; ഗംഭീറിന് ഇനിയും എന്താണ് വേണ്ടത്?
'നഹീന്ന് പറഞ്ഞാ നഹി'; യശസ്വി ജയ്‌സ്വാള്‍ നല്‍കിയ കേക്ക് നിരസിച്ച് രോഹിത് ശര്‍മ