'ഇന്ത്യ കപ്പടിച്ചാൽ ഉപഭോക്താക്കളുടെ അക്കൗണ്ടിൽ 100 കോടി വീതിച്ച് നൽകും'; വമ്പൻ ഓഫറുമായി ഈ കമ്പനി സിഇഒ  

Published : Nov 19, 2023, 08:25 AM ISTUpdated : Nov 19, 2023, 08:29 AM IST
'ഇന്ത്യ കപ്പടിച്ചാൽ ഉപഭോക്താക്കളുടെ അക്കൗണ്ടിൽ 100 കോടി വീതിച്ച് നൽകും'; വമ്പൻ ഓഫറുമായി ഈ കമ്പനി സിഇഒ   

Synopsis

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഏകദിന ലോകകപ്പ് 2023 ഫൈനൽ ഇന്ന് നടക്കും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം.

അഹമ്മദാബാദ്: ഓസ്ട്രേലിയയെ ഫൈനലിൽ തോൽപ്പിച്ച് ഇന്ത്യ കപ്പുയർത്തിയാൽ കമ്പനി ഉപഭോക്താക്കളുടെ വാലറ്റിലേക്ക് 100 കോടി രൂപ വിതരണം ചെയ്ത് അയക്കുമെന്ന് ആസ്ട്രോടോക്ക് സിഇഒ പുനീത് ​ഗുപ്ത. ''2011ൽ ഇന്ത്യ ലോകകപ്പ് ഉയർത്തുമ്പോൾ എനിക്ക് എന്റെ സന്തോഷം പങ്കിടാൻ കഴിയുന്ന കുറച്ച് സുഹൃത്തുക്കൾ ഉണ്ടായിരുന്നു. എന്നാൽ ഇത്തവണ ഞങ്ങൾക്ക് സുഹൃത്തുക്കളെപ്പോലെയുള്ള ധാരാളം ആസ്ട്രോടോക്ക് ഉപയോക്താക്കൾ ഉണ്ട്. അവരുമായി എന്റെ സന്തോഷം പങ്കിടാൻ ഞാൻ എന്തെങ്കിലും ചെയ്യണം. അതുകൊണ്ടുതന്നെ എന്റെ ഫിനാൻസ് ടീമുമായി സംസാരിച്ചു. ഇന്ത്യ ലോകകപ്പ് നേടിയാൽ ഞങ്ങളുടെ ഉപയോക്താക്കൾക്ക് അവരുടെ വാലറ്റിൽ 100 ​​കോടി രൂപ വിതരണം ചെയ്യാൻ തീരുമാനിച്ചു. നമുക്ക് ഇന്ത്യക്കായി പ്രാർത്ഥിക്കാം, പിന്തുണയ്ക്കാം'' -അദ്ദേഹം പറഞ്ഞു.

Read More... ഇന്ത്യ-ഓസ്ട്രേലിയ ഫൈനല്‍: ഇലവനില്‍ ടീമുകള്‍ക്ക് സംശയം, വരുന്നത് സ്‌പിന്‍ കെണി? നിര്‍ണായക താരങ്ങള്‍ ഇവര്‍

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഏകദിന ലോകകപ്പ് 2023 ഫൈനൽ ഇന്ന് നടക്കും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം.  2011ൽ ഇന്ത്യ അവസാനമായി ഏകദിന ലോകകപ്പ് നേടിയ നിമിഷം ​പുനീത് ഓർമിച്ചു. ''ഇന്ത്യ അവസാനമായി ലോകകപ്പ് നേടിയത് 2011ലാണ്. ഞാൻ കോളേജിൽ പഠിക്കുകയായിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസങ്ങളിലൊന്നായിരുന്നു അത്. മത്സരത്തിന്റെ ദിവസം മുമ്പ് ഞങ്ങൾ നന്നായി ഉറങ്ങിയില്ല. രാത്രി മുഴുവൻ ചർച്ച ചെയ്തു. ശ്രീലങ്കയെ തോൽപ്പിച്ച് കപ്പുയർത്തിയപ്പോൾ ആവേശം കൊണ്ട് ഇരിക്കാനായില്ല. എല്ലാ സുഹൃത്തുക്കളെയും ആലിംഗനം ചെയ്തു. ഞങ്ങൾ ഛണ്ഡിഗഡിൽ ബൈക്കിൽ പോയി. എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസമായിരുന്നു''- അദ്ദേഹം ലിങ്ക്ഡ് ഇൻ കുറിപ്പിൽ എഴുതി. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

തിരുവനന്തപുരത്ത് മഹാദാനം! മസ്തിഷ്ക മരണം സംഭവിച്ച 8 വയസുകാരൻ 7 പേർക്കും 53 കാരൻ 5 പേർക്കും പുതുജീവനേകി
10 സിക്സ്, ഇഷാൻ കിഷന്‍റെ അടിയോടടി, അതിവേഗ സെഞ്ചുറിക്ക് മറുപടിയില്ല! റണ്‍മലക്ക് മുന്നിൽ കാലിടറി ഹരിയാന; മുഷ്താഖ് അലി കിരീടത്തിൽ മുത്തമിട്ട് ജാർഖണ്ഡ്