അന്ന് കോലി ഇന്ത്യയെ ജയിപ്പിച്ചിരുന്നെങ്കില്‍, അവരെന്റെ വീട് തകര്‍ത്തേനെ; തുറന്നു പറഞ്ഞ് മുന്‍ പാക് താരം

Published : Mar 27, 2023, 09:24 PM ISTUpdated : Mar 27, 2023, 09:25 PM IST
 അന്ന് കോലി ഇന്ത്യയെ ജയിപ്പിച്ചിരുന്നെങ്കില്‍, അവരെന്റെ വീട് തകര്‍ത്തേനെ; തുറന്നു പറഞ്ഞ് മുന്‍ പാക് താരം

Synopsis

അന്ന് കോലിയുടെ ക്യാച്ച് കൈവിട്ടപ്പോള്‍ ഭയപ്പെടുത്തുന്ന പല ചിന്തകളും തന്‍റെ മനസിലൂടെ ഓടിയെന്ന് അസ്ഹര്‍ അലി പറഞ്ഞു. ആ മത്സരത്തില്‍ കോലി ചേസ് ചെയ്ത് ഇന്ത്യയെ ജയിപ്പിച്ചിരുന്നെങ്കില്‍ പാക് ആരാധകര്‍ എന്നെ വെറുതെ വിടില്ലായിരുന്നു.

കറാച്ചി: ഏകദിനങ്ങളിലായാലും ടി20യിലായാലും ഇന്ത്യയുടെ ചേസ് മാസ്റ്ററാണ് വിരാട് കോലി. ചേസിംഗില്‍ കോലിക്ക് പിഴക്കുന്നത് അപൂര്‍വമായെ കണ്ടിട്ടുള്ളു. പ്രത്യേകിച്ച് പാക്കിസ്ഥാനെതിരെ. 2012ലെ ഏഷ്യാ കപ്പിലായാലും 2016ലെയും 2022ലെയും ടി20 ലോകകപ്പിലായാലും കോലിയുടെ കണക്കുകൂട്ടിയുള്ള ചേസിംഗിലാണ് പാക്കിസ്ഥാന്‍ ഇന്ത്യക്ക് മുന്നില്‍ മുട്ടുമടക്കിയത്. എന്നാല്‍ ചേസിംഗില്‍ കോലിക്ക് അപൂര്‍വമായി പിഴച്ച സന്ദര്‍ഭങ്ങളുമുണ്ട്. അത്തരത്തിലൊന്നായിരുന്നു 2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍.

ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 339 റണ്‍സടിച്ചപ്പോള്‍ ഇന്ത്യ 158 രണ്‍സിന് പുറത്തായി വമ്പന്‍ തോല്‍വി ഏറ്റുവാങ്ങി. അന്ന് കോലിയും രോഹിത്തും ശിഖര്‍ ധവാനും അടക്കമുള്ള ഇന്ത്യന്‍ മുന്‍നിരയെ എറിഞ്ഞിട്ട മുഹമ്മദ് ആമിറാണ് പാക്കിസ്ഥാന് അവിസ്മരണീയ വിജയം സമ്മാനിച്ചത്. രോഹിത് പുറത്തായശേഷം ക്രീസിലെത്തിയ വിരാട് കോലി ഒമ്പത് പന്തില്‍ അഞ്ച് റണ്‍സെടുത്ത് ആമിറിന്‍റെ പന്തില്‍ ഷദാബ് ഖാന് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു. എന്നാല്‍ അന്ന് പുറത്താവുന്നതിന് മുമ്പ് കോലി നല്‍കിയ അവസരം പാക് താരം അസ്ഹര്‍ അലി സെക്കന്‍ഡ് സ്ലിപ്പില്‍ കൈവിട്ടിരുന്നു. അതിനുശേഷം ഒരു പന്തിന്‍റെ  കൂടി മാത്രമെ കോലി ക്രീസില്‍ തുടര്‍ന്നുള്ളു.

ബിസിസിഐ വാര്‍ഷിക കരാര്‍; ധവാന് ആശ്വാസം, ഭുവിയും രഹാനെയും തിരിച്ചുവരാനുള്ള സാധ്യത മങ്ങി

അന്ന് കോലിയുടെ ക്യാച്ച് കൈവിട്ടപ്പോള്‍ ഭയപ്പെടുത്തുന്ന പല ചിന്തകളും തന്‍റെ മനസിലൂടെ ഓടിയെന്ന് അസ്ഹര്‍ അലി പറഞ്ഞു. ആ മത്സരത്തില്‍ കോലി ചേസ് ചെയ്ത് ഇന്ത്യയെ ജയിപ്പിച്ചിരുന്നെങ്കില്‍ പാക് ആരാധകര്‍ എന്നെ വെറുതെ വിടില്ലായിരുന്നു. കോലിയുടെ ക്യാച്ച് വിട്ടതിനും പുറത്താകലിനും ഇടയിലെ മിനിറ്റുകളില്‍ എന്‍റെ കണ്‍മുന്നിലൂടെ പലകാര്യങ്ങളും മിന്നിമറഞ്ഞ് പോയി. കാരണം ഞാന്‍ ക്യാച്ച് കൈവിട്ടത് ലോകം മുഴുവന്‍ കാണുകയാണ്. ഞാനെന്താണ് ചെയ്തതെന്ന് അവര്‍ ഉറക്കെ ചോദിക്കുകയാണ്.

ചേസിംഗില്‍ കോലിക്കുള്ള മികവ് എല്ലാവര്‍ക്കും അറിയാമല്ലോ. അങ്ങനെ ഒരാളെയാണ് ഞാൻ കൈവിട്ടത്. അന്ന് കോലി ചേസ് ചെയ്ത് ഇന്ത്യയെ ജയിപ്പിച്ചിരുന്നെങ്കില്‍ പാക്കിസ്ഥാനിലെ എന്‍റെ വീട് തകര്‍ക്കപ്പെട്ടേനെ. ഭാഗ്യത്തിന് അതുണ്ടായില്ല, ദൈവം രക്ഷിച്ചു. ആമിറിന്‍റെ അടുത്ത പന്തില്‍ കോലി പുറത്തായി. അന്ന് പാക്കിസ്ഥാനില്‍ ഏറ്റഴവും കൂടുതല്‍ സന്തോഷിച്ചയാള്‍ താനാണെന്നും തലനാരിഴക്കല്ലെ രക്ഷപ്പെട്ടതെന്നും അസ്ഹര്‍ അലി പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

കാത്തിരിപ്പിനൊടുവില്‍ സഞ്ജു പ്ലേയിംഗ് ഇലവനിലേക്ക്?, 3 മാറ്റങ്ങള്‍ക്ക് സാധ്യത, നാലാം ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം
റെക്കോര്‍ഡിട്ട് ഗ്രീന്‍, ഞെട്ടിച്ച് പതിരാനയും ലിവിംഗ്സ്റ്റണും ഇംഗ്ലിസും ഐപിഎല്‍ താരലേലത്തിലെ വിലകൂടിയ വിദേശതാരങ്ങള്‍