
സതാംപ്ടണ്‍: പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലില്‍ അടുത്ത മാസം 18ന് ഇന്ത്യയും ന്യൂസിലന്‍ഡും ഏറ്റുമുട്ടാനൊരുങ്ങുകയാണ്. ടെസ്റ്റ് ക്രിക്കറ്റിനെ പരിപോഷിപ്പിക്കാനായി ഐസിസി കൊണ്ടുവന്ന പുതിയ ചാമ്പ്യന്‍ഷിപ്പിന്‍റെ പല നിയമങ്ങളും ടൂര്‍ണമെന്‍റിനിടെ തന്നെ ഇടക്കിടെ മാറിക്കൊണ്ടിരുന്നു. പോയന്‍റ് സമ്പ്രദായത്തില്‍ തന്നെ ടൂര്‍ണമെന്‍റിനിടെ പൊളിച്ചെഴുത്തുണ്ടായി.
അടുത്ത മാസം18ന് ആരംഭിക്കുന്ന ഫൈനലില്‍ ജയിക്കുന്ന ടീമിന് ആദ്യ കിരീടം സ്വന്തമാവും. എന്നാല്‍ ടെസ്റ്റായതിനാല്‍ സമനിലക്കുള്ള സാധ്യതയും വളരെ കൂടുതലാണ്. ഇത്തരത്തില്‍ ഫൈനല്‍ മത്സരം സമനിലയോ ടൈയോ ആയാല്‍ കിരീടം ആരുനേടുമെന്ന കാര്യത്തില്‍ ലോകകപ്പ് ഫൈനല്‍ പോലെ ഒരു ആശയക്കുഴപ്പമുണ്ടാക്കാന്‍ ഐസിസി ഒരുക്കമല്ല.
അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ ഐസിസി നേരത്തെ വ്യക്തത വരുത്തിയിട്ടുണ്ട്. മത്സരം സമനിലയാവുകയോ ടൈ ആവുകയോ ചെയ്താല്‍ ഇരു ടീമുകെളെയും സംയുക്ത ചാമ്പ്യന്‍മാരായി പ്രഖ്യാപിക്കുമെന്നാണ് ഐസിസി വ്യക്തമാക്കിയിരിക്കുന്നത്.
റിസര്‍വ് ദിനം
ഫൈനലിനിടെ മഴയോ വെളിച്ചക്കുറവോ മൂലം ഓവറുകള്‍ നഷ്ടമാകുന്ന സാഹചര്യം വന്നാല്‍ നഷ്ടമായ ഓവറുകള്‍ പൂര്‍ത്തീകരിക്കാനായി ഒരു റിസര്‍വ് ദിനവുമുണ്ടാകും. ഒരു ദിവസം ആറ് മണിക്കൂര്‍വെച്ച് 30 മണിക്കൂറാണ് ഒരു ടെസ്റ്റില്‍ മത്സരം നടക്കേണ്ടത്. ഇതില്‍ കുറവ് വന്നാല്‍ റിസര്‍വ് ദിനം ഉപയോഗിച്ച് മത്സരം പൂര്‍ത്തിയാക്കും.
എന്നാല്‍ മത്സരത്തിന് ഫലം ഉണ്ടാകാനായി റിസര്‍വ് ദിനം ഉപയോഗിക്കില്ല. മഴയോ വെളിച്ചക്കുറവോ മറ്റേതെങ്കിലും കാരണങ്ങളാലോ നഷ്ടമായ ഓവറുകള്‍ക്ക് പകരം ഓവറുകള്‍ പൂര്‍ത്തിയാക്കാനായി മാത്രമെ റിസര്‍വ് ദിനം പരിഗണിക്കൂവെന്നും ഐസിസി വ്യക്തമാക്കിയിട്ടുണ്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!