ഐസിസി ചോദിക്കുന്നു, ചരിത്രത്തിലെ മത്സരഫലം തിരുത്തുമെങ്കില്‍ ഏതായിരിക്കുമത്..? മറുപടിയുമായി ക്രിക്കറ്റ് ലോകം

Published : Apr 29, 2020, 10:43 AM IST
ഐസിസി ചോദിക്കുന്നു, ചരിത്രത്തിലെ മത്സരഫലം തിരുത്തുമെങ്കില്‍ ഏതായിരിക്കുമത്..? മറുപടിയുമായി ക്രിക്കറ്റ് ലോകം

Synopsis

ഏതെങ്കിലും ഒരു ഒരു മത്സരത്തിന്റെ ഫലം മാറ്റാന്‍ കഴിയുമെങ്കില്‍ ഏത് മത്സരത്തിന്റേതായിരിക്കുമെന്നാണ് ഐസിസി ചോദിച്ചത്. പലരുടെയും മറുപടി 2003 ലോകകപ്പ് ഫൈനലെന്നാണ്. ഐസിസിയുടെ ട്വീറ്റും മറുപടികളും വായിക്കാം.  

വിവിധ ടീമുകളുടെ ക്രിക്കറ്റ് ആരാധകരെ നിരാശപ്പെടുത്തുന്ന ഫലം ക്രിക്കറ്റ് മത്സരങ്ങളിലുണ്ടായിട്ടുണ്ട്. അതിലൊന്നായിരുന്നു 2019 ഇംഗ്ലണ്ട് ലോകകപ്പിലെ ഫൈനല്‍. നാടകീയമായ മത്സരത്തിനൊടുവില്‍ സൂപ്പര്‍ ഓവര്‍ വേണ്ടിവന്നു വിജയികളെ തീരുമാനിക്കാന്‍. 2003 ഫൈനലില്‍ ഇന്ത്യക്ക് ഓസ്‌ട്രേലിയയില്‍ നിന്നേറ്റ തോല്‍വി, 1999ല്‍ ഓസ്‌ട്രേലിയ- ദക്ഷിണാഫ്രിക്ക സെമി ഫൈനല്‍, 2015 ലോകകപ്പില്‍ ന്യൂസിലന്‍ഡ്- ദക്ഷിണാഫ്രിക്ക സെമി ഫൈനല്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും. ഇതിനിടെ ഒരു ചോദ്യമായി ഇറങ്ങിയിരിക്കുകയാണ് ഐസിസി. ഏതെങ്കിലും ഒരു ഒരു മത്സരത്തിന്റെ ഫലം മാറ്റാന്‍ കഴിയുമെങ്കില്‍ ഏത് മത്സരത്തിന്റേതായിരിക്കുമെന്നാണ് ഐസിസി ചോദിച്ചത്. പലരുടെയും മറുപടി 2003 ലോകകപ്പ് ഫൈനലെന്നാണ്. ഐസിസിയുടെ ട്വീറ്റും മറുപടികളും വായിക്കാം.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'അവന്‍റെ പേര് പറയാതിരിക്കാനാവില്ല' മഹാരാഷ്ട്ര നിയമസഭയിലും സഞ്ജു തരംഗം, വാഴ്ത്തി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്
ലോകകപ്പിലെ 'കൈവിട്ട' കളിയിൽ, പാകിസ്ഥാൻ പോലും ഇന്ത്യക്ക് മുന്നില്‍, പരിശീലക സംഘത്തില്‍ അഴിച്ചുപണിക്കൊരുങ്ങി ബിസിസിഐ