
ബ്രിസ്‌റ്റോല്‍: ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തില്‍ പാക്കിസ്ഥാന് കൂറ്റന്‍ സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പാക്കിസ്ഥാന്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 358 റണ്‍സെടുത്തു. ഇമാം ഉള്‍ ഹഖിന്റെ (131 പന്തില്‍ 151) സെഞ്ചുറിയാണ് സന്ദര്‍ശകര്‍ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ഇംഗ്ലണ്ടിനായി ക്രിസ് വോക്‌സ് നാല് വിക്കറ്റ് വീഴ്ത്തി.
27 റണ്‍സിനിടെ രണ്ട് വിക്കറ്റ് നഷ്ടമായ പാക്കിസ്ഥാന്‍ വന്‍ തകര്‍ച്ചയെ നേരിടുകയായിരുന്നു. എന്നാല്‍ ഹാരിസ് സൊഹൈലു (41) മൊത്തുള്ള 68 റണ്‍സ് കൂട്ടുക്കെട്ട് അവരെ കരകയറ്റി. ഹാരിസിന് ശേഷം വന്ന ആസിഫ് അലി (52) നിര്‍ണായക സംഭാവന നല്‍കി. വോക്‌സിന് പുറമെ ടോം കുറന്‍ രണ്ടും ലിയാം പ്ലങ്കറ്റ്, ഡേവിഡ് വില്ലി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരം മഴകാരണം മുടങ്ങിയിരുന്നു. രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ട് വിജയിക്കുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!