ലോകകപ്പില്‍ ആ കളിക്കാരനെ ഇന്ത്യ മിസ് ചെയ്യുമെന്ന് ഗാംഗുലി

By Web TeamFirst Published May 14, 2019, 3:10 PM IST
Highlights

പരിക്കേറ്റ കേദാര്‍ ജാദവിന്റെ പകരക്കാരനായി ഋഷഭ് പന്ത് ടീമിലെത്തുമോ എന്ന ചോദ്യത്തിന് അത് തനിക്ക് പറയാനാവില്ലെന്നും ജാദവിന്റെ പരിക്ക് മാറട്ടെ എന്നു മാത്രമെ ഇപ്പോള്‍ പറയാനാവൂ എന്നും ഗാംഗുലി പറഞ്ഞു

കൊല്‍ക്കത്ത: ലോകകപ്പില്‍ യുവതാരം ഋഷഭ് പന്തിന്റെ സേവനം ഇന്ത്യ മിസ് ചെയ്യുമെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. ആരുടെ സ്ഥാനത്താണ് പന്തിനെ മിസ് ചെയ്യുക എന്ന് പറയുന്നില്ല, പക്ഷെ ലോകകപ്പില്‍ അയാളുടെ സേവനം ഇന്ത്യ ഭയങ്കരമായി മിസ് ചെയ്യുമെന്നുറപ്പാണ്-ഗാംഗുലി പറഞ്ഞു.

പരിക്കേറ്റ കേദാര്‍ ജാദവിന്റെ പകരക്കാരനായി ഋഷഭ് പന്ത് ടീമിലെത്തുമോ എന്ന ചോദ്യത്തിന് അത് തനിക്ക് പറയാനാവില്ലെന്നും ജാദവിന്റെ പരിക്ക് മാറട്ടെ എന്നു മാത്രമെ ഇപ്പോള്‍ പറയാനാവൂ എന്നും ഗാംഗുലി പറഞ്ഞു. ചെന്നൈയുടെ എം എസ് ധോണിയും മുംബൈയുടെ രോഹിത് ശര്‍മയുമാണ് ഐപിഎല്ലിലെ ഏറ്റവും മികച്ച ക്യാപ്റ്റന്‍മാരെന്നും ഗാംഗുലി വ്യക്തമാക്കി.

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായി 21കാരനായ ഋഷഭ് പന്ത് മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഡല്‍ഹിക്കായി 162.66 പ്രഹരശേഷിയില്‍ 488 റണ്‍സാണ് പന്ത് അടിച്ചുകൂട്ടിയത്. എന്നാല്‍ ലോകകപ്പിനുള്ള ടീം പ്രഖ്യാപിച്ചപ്പോള്‍ പന്തിന് പകരം ദിനേശ് കാര്‍ത്തിക് ആണ് രണ്ടാം വിക്കറ്റ് കീപ്പറായി ടീമിലെത്തിയത്.

click me!