വിജയ് ശങ്കറല്ല ആ താരം; ഇന്ത്യന്‍ ടീമിന്റെ നാലാം നമ്പറുകാരനെ വെളിപ്പെടുത്തി മുന്‍ വിക്കറ്റ് കീപ്പര്‍

By Web TeamFirst Published May 14, 2019, 5:51 PM IST
Highlights

ഇന്ത്യന്‍ ലോകകപ്പ് ടീമിലെ നാലാം നമ്പറുകാരനെ കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിക്കുന്നില്ല. മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ സയ്യിദ് കിര്‍മാനിയാണ് ഇപ്പോള്‍ അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുന്നത്.

ചെന്നൈ: ഇന്ത്യന്‍ ലോകകപ്പ് ടീമിലെ നാലാം നമ്പറുകാരനെ കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിക്കുന്നില്ല. മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ സയ്യിദ് കിര്‍മാനിയാണ് ഇപ്പോള്‍ അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുന്നത്. നാലാം നമ്പറില്‍ അമ്പാട്ടി റായുഡുവിനെ പരിഗണിക്കണമായിരുന്നുവെന്ന് കിര്‍മാനി അഭിപ്രായപ്പെട്ടു. 

റായുഡുവിന് പകരം വിജയ് ശങ്കറിനെയാണ് ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിരിക്കുന്നത്. 1983 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ വിക്കറ്റ് കീപ്പര്‍ തുടര്‍ന്നു... ''ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ ഒരു മാറ്റമാണ് എനിക്ക് നിര്‍ദേശിക്കാനുള്ളത്. വിജയ് ശങ്കറിന് പകരം റായുഡു കളിക്കണമായിരുന്നു. നാലാം നമ്പറില്‍ ശങ്കറിനെ വച്ച് കളിക്കുന്നത് നല്ല ബുദ്ധിയല്ലെന്ന് തോന്നുന്നു. കേദാര്‍ ജാദവ് പൂര്‍ണമായും ഫിറ്റാണെങ്കില്‍ അദ്ദേഹത്തെ കളിപ്പിക്കണം. അതിന് കഴിഞ്ഞില്ലെങ്കില്‍ റായുഡുവാണ് യോജിച്ച താരമെന്നും കിര്‍മാനി അഭിപ്രായപ്പെട്ടു. 

പരിക്ക് കാരണം ജാദവിന് ലോകകപ്പ് നഷ്ടമാവുകയാണെങ്കില്‍ അതൊരു വലിയ നഷ്ടം തന്നെയാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തോളം ഏകദിന ക്രിക്കറ്റില്‍ ജാദവ് ഇന്ത്യക്ക് മുതല്‍ക്കൂട്ട് തന്നെയാണ്.

click me!