ഏഷ്യാ കപ്പ് ദുബായിലായിരുന്നെങ്കിൽ കളിക്കാരുടെ കാര്യത്തില്‍ ഇപ്പോൾ ഒരു തീരുമാനമായേനെയെന്ന് രവി ശാസ്ത്രി

Published : Sep 11, 2023, 03:55 PM ISTUpdated : Sep 11, 2023, 03:56 PM IST
ഏഷ്യാ കപ്പ് ദുബായിലായിരുന്നെങ്കിൽ കളിക്കാരുടെ  കാര്യത്തില്‍ ഇപ്പോൾ ഒരു തീരുമാനമായേനെയെന്ന് രവി ശാസ്ത്രി

Synopsis

മഴ എല്ലായിടത്തുമുണ്ട്. വടക്കേ ഇന്ത്യയിലും ഇന്ത്യയുടെ തീരപ്രദേശങ്ങളിലും മുംബൈയിലും ബംഗ്ലാദേശിലുമെല്ലാം മഴയുണ്ട്. ഇതൊന്നും മുന്‍കൂടി കാണാനാവില്ല. എന്നാല്‍ ചിലര്‍ ഇപ്പോള്‍ പറയുന്നത് പോലെ മത്സരം ദുബായില്‍‍ നടത്തിയിരുന്നെങ്കില് കളിക്കാര്‍‍ 50 ഡിഗ്രി ചൂടില്‍ മത്സരത്തിന് ഇറങ്ങേണ്ടി വരുമായിരുന്നു.അതോടെ കളിക്കാരുടെ കഥ കഴിയുകയും ചെയ്യും.  

കൊളംബോ: ശ്രീലങ്കയില്‍ നടക്കുന്ന ഏഷ്യാ കപ്പ് മഴയില്‍ മുങ്ങുമ്പോള്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിനെതിരെയും അധ്യക്ഷനും ബിസിസിഐ സെക്രട്ടറിയുമായ ജയ് ഷാക്കെതിരെയും വിമര്‍ശനങ്ങളാണെങ്ങും. പാക്കിസ്ഥാനില്‍ കളിക്കാനാവില്ലെന്ന് ബിസിസിഐ കടുത്ത നിലപാടെടുത്തോടെയാണ് ഏഷ്യാ കപ്പ് പാക്കിസ്ഥാനിലും ശ്രീലങ്കയിലുമായി ഹൈബ്രിഡ് മോഡലില്‍ നടത്തുന്നത്. എന്നാല്‍ ശ്രീലങ്കയിലെ മത്സരങ്ങളില്‍ ഭൂരിഭാഗവും കനത്ത മൂലം ഉപേക്ഷിക്കുകയോ തടസപ്പെടുകയോ ചെയ്തതാണ് വിമര്‍ശനത്തിന് കാരണമായത്.

ഏഷ്യാ കപ്പില്‍ ആരാധകര്‍ കാത്തിരുന്ന  ഗ്രൂപ്പ് ഘട്ടത്തിലെ  ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടംപൂര്‍ത്തിയാക്കാനായിരുന്നില്ല. സൂപ്പര്‍ ഫോറിലും റിസര്‍വ് ദിനമുണ്ടായിട്ടും ഇന്ത്യ-പാക് മത്സരം പൂര്‍ത്തിയാക്കാനുള്ള സാഹചര്യങ്ങളില്ല. ഈ സാഹചര്യത്തില്‍ ശ്രീലങ്കക്ക് മുമ്പ് ഏഷ്യാ കപ്പ് വേദിയായി പരഗണിച്ചിരുന്ന ദുബായില്‍ മത്സരങ്ങള്‍ നടത്തുന്നതായിരുന്നു ഉചിതമെന്ന അഭിപ്രായവും ഉയര്‍ന്നു. എന്നാല്‍ കനത്ത ചൂടുള്ള ദുബായില്‍ മത്സരങ്ങള്‍ നടത്തിയിരുന്നെങ്കില്‍ കളിക്കാരുടെ കാര്യത്തില്‍ ഒരു തീരുമാനമായേനെ എന്ന് തുറന്നു പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം രവി ശാസ്ത്രി.

മഴ എല്ലായിടത്തുമുണ്ട്. വടക്കേ ഇന്ത്യയിലും ഇന്ത്യയുടെ തീരപ്രദേശങ്ങളിലും മുംബൈയിലും ബംഗ്ലാദേശിലുമെല്ലാം മഴയുണ്ട്. ഇതൊന്നും മുന്‍കൂടി കാണാനാവില്ല. എന്നാല്‍ ചിലര്‍ ഇപ്പോള്‍ പറയുന്നത് പോലെ മത്സരം ദുബായില്‍‍ നടത്തിയിരുന്നെങ്കില് കളിക്കാര്‍‍ 50 ഡിഗ്രി ചൂടില്‍ മത്സരത്തിന് ഇറങ്ങേണ്ടി വരുമായിരുന്നു.അതോടെ കളിക്കാരുടെ കഥ കഴിയുകയും ചെയ്യും.

യുവരാജൊക്കെ വേറെ ലെവൽ, ജഡേജക്കും പാണ്ഡ്യക്കുമൊന്നും യുവിയുടെ പകരക്കാർ ആവാനാവില്ലെന്ന് മഞ്ജരേക്കർ

ഈ വര്‍ഷം ദുബായിലെ കാലാവസ്ഥ 40-47 ഡിഗ്രിയൊക്കെയാണ്.ഇത്രയും കനത്ത ചൂടില്‍ കളിക്കാരെ ഗ്രൗണ്ടിലിറക്കാനാവില്ല എന്നതിനാലാണ് യുഎഇ ഏഷ്യാ കപ്പ് വേദിയായി പഗിണിക്കാതിരുന്നതെന്നും ശാസ്ത്രി പറഞ്ഞു.ശാസ്ത്രിയുടെ അഭിപ്രായത്തോട് മുന്‍ പാക് നായകന്‍ വസീം അക്രവും യോജിച്ചു. പരസ്പരം പഴി ചാരാതെ ആരാധകര്‍ സാഹചര്യങ്ങള്‍ മനസിലാക്കണമെന്ന് അക്രം പറഞ്ഞു.

മത്സരങ്ങള്‍ മഴമൂലം മുടങ്ങുന്നത് അസ്വസ്ഥതയുണ്ടാക്കുമെന്നത് ശരിയാണ്. അത് ആരാധകര്‍ക്ക് മാത്രമല്ല, കളിക്കാര്‍ക്കും അതുപോലെ തന്നെയാണ്.പക്ഷെ നമുക്ക് നിയന്ത്രിക്കാനാവാത്ത കാര്യങ്ങളും ഉണ്ടല്ലോ.പലരും ഇപ്പോള്‍ ഇതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നുണ്ട്. പാക്കിസ്ഥാനില്‍ തന്നെ നടത്താമായിരുന്നു എന്നെല്ലാം പറയുന്നവരുമുണ്ട്. അതൊന്നും ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമല്ലെന്നും അക്രം പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

ടി20 ലോകകപ്പിന് മുമ്പ് ഐസിസിക്ക് മുന്നില്‍ പുതിയ പ്രതിസന്ധി, സംപ്രേഷണ കരാറില്‍ നിന്ന് പിന്‍മാറാനൊരുങ്ങി ജിയോ സ്റ്റാര്‍
ദക്ഷിണാഫ്രിക്ക ചലഞ്ചിന് സഞ്ജു സാംസണ്‍; ലോകകപ്പ് ടീമില്‍ ഇടം നേടാൻ അവസാന അവസരം?