ആറാം നമ്പറില്‍ പാണ്ഡ്യ ശരിക്കും വിനാശകാരിയായ ബാറ്ററാണെന്നും ഏത് ടീമും അത്തരമൊരു കളിക്കാരന്‍റെ സാന്നിധ്യം ടീമില്‍ ആഗ്രഹിക്കുമെന്നും വഖാര്‍ വ്യക്തമാക്കി.ആക്രമണകാരിയായ ബാറ്ററാണെങ്കിലും സാഹചര്യങ്ങള്‍ക്ക് അനുസരിച്ചും തനിക്ക് ബാറ്റ് ചെയ്യാനാവുമെന്ന് പാണ്ഡ്യ പാക്കിസ്ഥാനെതിരായ ഗ്രൂപ്പ് മത്സരത്തില്‍ തെളിയിച്ചുവെന്നും വഖാര്‍ പറഞ്ഞു. 

മുംബൈ: ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെ ഓള്‍ റൗണ്ടര്‍മാരായ ഹാര്‍ദ്ദിക് പാണ്ഡ്യക്കും രവീന്ദ്ര ജഡേജക്കുമൊന്നും 2011ല്‍ ലോകകപ്പ് നേടിയ ടീമിലെ യുവരാജ് സിംഗിന്‍റെ പകരക്കാരാവാന്‍ കഴിയില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. ഏഷ്യാ കപ്പ് ഗ്രൂപ്പ് മത്സരത്തില്‍ പാക്കിസ്ഥാനെതിരെ ഹാര്‍ദ്ദിക്ക് പാണ്ഡ്യ പുറത്തെടുത്ത ബാറ്റിംഗിനെയും നേപ്പാളിനെതിരെ രവീന്ദ്ര ജഡേജ പുറത്തെടുത്ത ബൗളിംഗിനെയും പ്രശംസിച്ച് മുന്‍ പാക് താരം വഖാര്‍ യൂനിസ് സ്റ്റാര്‍ സ്പോര്‍ട്സിലെ ചര്‍ച്ചക്കിടെ രംഗത്തെത്തിയപ്പോഴായിരുന്നു മഞ്ജരേക്കറുടെ പരാമര്‍ശം.

ജഡേജയും പാണ്ഡ്യയും ഇന്ത്യന്‍ ടീമിന് നല്‍കുന്ന സന്തുലനം അതുല്യമാണെന്നും ബാറ്റു കൊണ്ടും ബോളുകൊണ്ടും ഇരുവര്‍ക്കും ഒരുപോലെ മികവ് കാട്ടാനാകുമെന്നും വഖാര്‍ പറഞ്ഞു. ബാറ്റിംഗിന്‍റെ കാര്യത്തില്‍ പ്രത്യേകിച്ച് പാണ്ഡ്യയുടെ പ്രകടനത്തെയും വഖാര്‍ പ്രശംസിച്ചു.ആറാം നമ്പറില്‍ പാണ്ഡ്യ ശരിക്കും വിനാശകാരിയായ ബാറ്ററാണെന്നും ഏത് ടീമും അത്തരമൊരു കളിക്കാരന്‍റെ സാന്നിധ്യം ടീമില്‍ ആഗ്രഹിക്കുമെന്നും വഖാര്‍ വ്യക്തമാക്കി.ആക്രമണകാരിയായ ബാറ്ററാണെങ്കിലും സാഹചര്യങ്ങള്‍ക്ക് അനുസരിച്ചും തനിക്ക് ബാറ്റ് ചെയ്യാനാവുമെന്ന് പാണ്ഡ്യ പാക്കിസ്ഥാനെതിരായ ഗ്രൂപ്പ് മത്സരത്തില്‍ തെളിയിച്ചുവെന്നും വഖാര്‍ പറഞ്ഞു.

എന്നാല്‍ വഖാറിന് മറുപടി നല്‍കിയ മഞ്ജരേക്കര്‍ യുവരാജ് സിംഗ് ടീമിലുണ്ടായിരുന്നപ്പോള്‍ ഇന്ത്യ വേറെ ലെവലായിരുന്നുവെന്നും ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച വൈറ്റ് ബോള്‍ ബാറ്ററാണ് യുവിയെന്നും വ്യക്തമാക്കി.യുവിക്ക് സ്വന്തം നിലയില്‍ മത്സരങ്ങള്‍ ജയിപ്പിക്കാനുള്ള കഴിവും അതുകൊണ്ടുതന്നെ വേറെ തലത്തിലാണ് യുവിയെ കാണേണ്ടതെന്നും മഞ്ജരേക്കര്‍ പറഞ്ഞു.എല്ലാ ബഹുമാനവും വെച്ചു പറയട്ടെ ജഡേജയും പാണ്ഡ്യയും യുവിയുടെ നിലവാരത്തിലെത്തിയിട്ടില്ല. എന്നാല്‍ പാണ്ഡ്യയും ജഡേയും യുവിയെക്കാള്‍ മികച്ച ബൗളര്‍മാരാണെന്നും മ‍ഞ്ജരേക്കര്‍ പറഞ്ഞു.

കൊളംബോയില്‍ റിസര്‍വ് ഡേയിലും മഴയ്ക്ക് ശമനമില്ല! ജയ് ഷായ്ക്ക് പരിഹാസം; ഇന്ത്യ-പാക് മത്സരം ഉപേക്ഷിച്ചേക്കും

എന്നാല്‍ മഞ്ജരേക്കറുടെ മറുപടിക്കിടെ ഇടപെട്ട വഖാര്‍, പാക്കിസ്ഥാനെതിരെ മികച്ച പ്രകടനം നടത്തിയ ഹാര്‍ദ്ദിക്കിനെ എന്തുകൊണ്ടാണ് യുവരാജിന് ഒപ്പമാകാത്തതെന്ന് തിരിച്ചു ചോദിച്ചു. ഇതിന് മഞ്ജരേക്കര്‍ നല്‍കിയ മറുപടി, ഹാര്‍ദ്ദിക്കിന് 10 ഓവര്‍ എറിയാനാവില്ലെന്നായിരുന്നു.ഹാര്‍ദ്ദിക്കിന് പ്രതിഭയുണ്ട്. പക്ഷെ തുടര്‍ച്ചയായി മത്സരങ്ങളില്‍ പ്രധാന ബൗളര്‍മാരെപ്പോലെ 10 ഓവര്‍ തികച്ച് എറിയാനാവുമോ എന്ന് സംശയമാണ്.അതുകൊണ്ടുതന്നെ ഹാര്‍ദ്ദിക്കിനെ ബാറ്റിംഗ് ഓള്‍ റൗണ്ടറായാണ് താന്‍ കണക്കാക്കുന്നതെന്നും മഞ്ജരേക്കര്‍ പറഞ്ഞു. അതുപെലെ സഹായം ലഭിക്കുന്ന പിച്ചുകളില്‍ ജഡേജ മികച്ച ബൗളറാണെന്നും മഞ്ജരേക്കര്‍ വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക