Asianet News MalayalamAsianet News Malayalam

ഏകദിന ലോകകപ്പ് ടീം കോംബിനേഷനെ കുറിച്ച് വ്യക്തമായ ധാരണ, ബംഗ്ലാ പോരാട്ടം കടുക്കും: രോഹിത് ശര്‍മ്മ

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പര വലിയ ആകാംക്ഷ സൃഷ്ടിക്കുന്നു. ബംഗ്ലാദേശിലെ മത്സരങ്ങള്‍ എപ്പോഴും വെല്ലുവിളിയാണ്.

IND BAN 1st ODI We have Fair Idea about Team combination for ODI World Cup 2023 says Rohit Sharma
Author
First Published Dec 3, 2022, 7:16 PM IST

ധാക്ക: അടുത്ത വര്‍ഷം(2023) നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ടീം കോംബിനേഷനെ കുറിച്ച് തനിക്കും പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനും വ്യക്തമായ ധാരണയുള്ളതായി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. ബംഗ്ലാദേശിനെതിരെ നാളെ ആരംഭിക്കുന്ന ആദ്യ ഏകദിനത്തിന് മുന്നോടിയായാണ് രോഹിത്തിന്‍റെ പ്രതികരണം. ഇന്ത്യന്‍ ടീമിന്‍റെ ഈ വര്‍ഷത്തെ അവസാന പരമ്പരയാണിത്. 

'ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പര വലിയ ആകാംക്ഷ സൃഷ്ടിക്കുന്നു. ബംഗ്ലാദേശിലെ മത്സരങ്ങള്‍ എപ്പോഴും വെല്ലുവിളിയാണ്. ഹോം ടീമെന്ന നിലയില്‍ അവര്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ശ്രമിക്കും' എന്നും രോഹിത് ശര്‍മ്മ കൂട്ടിച്ചേര്‍ത്തു. ഡിസംബര്‍ 4 ഞായറാഴ്‌ചയാണ് മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം. ധാക്കയില്‍ ഇന്ത്യന്‍സമയം ഉച്ചയ്ക്ക് 12.30ന് മത്സരം ആരംഭിക്കും. ഡിസംബര്‍ 7, 10 തിയതികളിലാണ് രണ്ടും മൂന്നും ഏകദിനങ്ങള്‍. ധാക്കയില്‍ എല്ലാ മത്സരങ്ങളും ഉച്ചയ്ക്കാണ് ആരംഭിക്കുന്നത്. ഇതിന് ശേഷം രണ്ട് ടെസ്റ്റുകളും ഇന്ത്യ ബംഗ്ലാ കടുവകള്‍ക്കെതിരെ കളിക്കുന്നുണ്ട്. ഡിസംബര്‍ 14-18, 22-26 തിയതികളിലാണ് ടെസ്റ്റുകള്‍. 

India ODI Squad: Rohit Sharma (C), KL Rahul (VC), Shikhar Dhawan, Virat Kohli, Rajat Patidar, Shreyas Iyer, Rahul Tripathi, Rishabh Pant (WK), Ishan Kishan (WK), Shahbaz Ahmed, Axar Patel, Washington Sundar, Shardul Thakur, Mohd. Siraj, Deepak Chahar, Kuldeep Sen, Umran Malik

Bangladesh ODI Squad: Yasir Ali, Najmul Hossain Shanto, Shakib Al Hasan, Afif Hossain, Mahmudullah, Mehidy Hasan Miraz, Litton Das (captain), Anamul Haque, Mushfiqur Rahim, Nurul Hasan, Mustafizur Rahman, Taskin Ahmed, Hasan Mahmud, Ebadot Hossain, Nasum Ahmed

ഇറാന്‍ താരങ്ങളെ പിടിച്ചെഴുന്നേൽപ്പിച്ച അമേരിക്കൻ കളിക്കാർ; അതിശയിപ്പിക്കുന്ന ഖത്തര്‍ ലോകകപ്പ്

Follow Us:
Download App:
  • android
  • ios