
കട്ടക്ക്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിന് നാളെ ഇറങ്ങുമ്പോഴും ഇന്ത്യക്ക്(IND v SA) ഏറ്റവും വലിയ വെല്ലുവിളിയാവുക ഡേവിഡ് മില്ലറായിരിക്കും(David Miller). ആദ്യ മത്സരത്തിൽ ഇന്ത്യൻ പ്രതീക്ഷകൾ തകർത്തത് മില്ലറായിരുന്നു.സ്വപ്നതുല്യ ഫോമിലാണ് ഡേവിഡ് മില്ലർ. കില്ലർ മില്ലർ എന്ന വിളിപ്പേര് അന്വർഥമാക്കുന്ന പ്രകടനം. മില്ലറുടെ ബാറ്റിംഗ് കരുത്തിലാണ് ആദ്യ സീസണിൽ തന്നെ ഗുജറാത്ത് ടൈറ്റൻസ് ഐപിഎൽ കിരീടം സ്വന്തമാക്കിയത്.
ഗുജറാത്ത് ടൈറ്റൻസിനായി 16 കളിയിൽ 142.73 സ്ട്രൈക്ക് റേറ്റിൽ നേടിയത് 481 റൺസ്. ഉയർന്ന സ്കോർ 94 നോട്ടൗട്ട്. ഐപിഎല്ലിലെ ഈ തകർപ്പൻ പ്രകടനം ദക്ഷിണാഫ്രയ്ക്ക് കരുത്താവുമെന്ന നായകൻ ടെംബ ബാവുമയുടെ വാക്കുകൾ തെറ്റിയില്ല. ആദ്യ കളിയിൽ 211 റൺസെടുത്തിട്ടും ഇന്ത്യയെ തോൽവിയിലേക്ക് തള്ളിയിട്ടത് മില്ലറുടെ കൂറ്റൻ ഷോട്ടുകളായിരുന്നു.
ബൗളര്‍മാര്‍ കനിയണം; ഇന്ത്യ- ദക്ഷിണാഫ്രിക്ക രണ്ടാം ടി20 നാളെ- സാധ്യതാ ഇലവന്‍
31 പന്ത് നേരിട്ട മില്ലർ നാല് ഫോറും അഞ്ച് സിക്സും ഉൾപ്പടെ നേടിയത് പുറത്താവാതെ 64 റൺസ്. ടി 20യിലെ അവസാന പതിനേഴ് ഇന്നിംഗ്സുകളിൽ പത്തിലും മില്ലറെ പുറത്താക്കാൻ എതിരാളികൾക്ക് കഴിഞ്ഞിട്ടില്ല. മുപ്പത്തിമൂന്നുകാരനായ മില്ലർ 96 അന്താരാഷ്ട്ര ടി20യിൽ 1850 റൺസെടുത്തിട്ടുണ്ട്. 105 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 2455 റൺസും.
മിന്നലായി മില്ലര്‍, ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് തോല്‍വി
2010ല്‍ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറിയ മില്ലറുടെ 33-ാം ജന്‍മദിനമായിരുന്നു ഇന്നലെ. 2012ല്‍ ഐപിഎല്ലിലെത്തിയ മില്ലര്‍ പഞ്ചാബ് കിംഗ്സിന്‍റെ വിശ്വസ്തനായിരുന്നു ദീര്‍ഘകാലം. 2020ല്‍ രാജസ്ഥാന്‍ റോയല്‍സിലെത്തിയെങ്കിലും കാര്യമായ അവസരങ്ങള്‍ ലഭിക്കുകയും ലഭിച്ച അവസരങ്ങളില്‍ തിളങ്ങാനോ കഴിഞ്ഞില്ല. ഇതിനുശേഷമാണ് കഴിഞ്ഞ ഐപിഎല്‍ താരലേലത്തില്‍ മില്ലര്‍ ഗുജറാത്ത് ടൈറ്റന്‍സിലെത്തിയത്. ആദ്യ സീസണിലെ പ്രകടനത്തിലൂടെ ഗുജറാത്തിന്‍റെ ബാറ്റിംഗ് നെടുന്തൂണാവാനും മില്ലര്‍ക്കായി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!