Rohit Sharma : രോഹിത് ശര്‍മക്ക് പരിക്ക്, ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ കളിച്ചേക്കില്ല

Published : Dec 13, 2021, 06:48 PM IST
Rohit Sharma : രോഹിത് ശര്‍മക്ക് പരിക്ക്, ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ കളിച്ചേക്കില്ല

Synopsis

ടെസ്റ്റ് പരമ്പര്ക്കുശേഷം നടക്കുന്ന ഏകദിന പരമ്പരയിലും രോഹിത്തിന് കളിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഏകദിനങ്ങളില്‍ വീണ്ടും പുതിയ നായകനെ ബിസിസിഐ തെരഞ്ഞെടുക്കേണ്ടിവരും. ടെസ്റ്റില്‍ രോഹിത് കളിച്ചില്ലെങ്കില്‍ അജിങ്ക്യാ രഹാനെയും വീണ്ടും വൈസ് ക്യാപ്റ്റനാക്കുകയോ പുതിയ വൈസ് ക്യാപ്റ്റനെ തെരഞ്ഞെടുക്കുകയോ ചെയ്യേണ്ടതായി വരും.

മുംബൈ: ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന്(IND v SA ) കനത്ത തിരിച്ചടിയായി വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ(Rohit Sharma) പരിക്ക്. ഞായറാഴ്ച മുംബൈയില്‍ നെറ്റ്സില്‍ പരിശീലനം നടത്തുന്നതിനിടെ വിരലിന് പരിക്കേറ്റ രോഹിത് ശര്‍മ ടെസ്റ്റ് പരമ്പരയില്‍ കളിക്കുന്ന കാര്യം സംശയത്തിലാണെന്ന് ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു.

രോഹിത്തിന്‍റെ പരിക്കിന്‍റെ ഗൗരവം വ്യക്തമല്ലെങ്കിലും എന്തെങ്കിലും കാരണവശാല്‍ രോഹിത്തിന് കളിക്കാനാവാതെ വന്നാല്‍ പകരക്കാരനായി പ്രിയങ്ക് പഞ്ചാലിനെ( Priyank Panchal) ബിസിസിഐ(BCCI) ടീമിലുള്‍പ്പെടുത്തുമെന്നാണ് സൂചന. ഏകദിനങ്ങളില്‍ വിരാട് കോലിക്ക് പകരം രോഹിത്തിനെ നായകനായി തെരഞ്ഞെടുത്തതിനൊപ്പം ടെസ്റ്റ് പരമ്പരയില്‍ രോഹിത്തിനെ അജിങ്ക്യാ രഹാനെക്ക് പകരം വൈസ് ക്യാപ്റ്റനായും ബിസിസിഐ നിയോഗിച്ചിരുന്നു.

ടെസ്റ്റ് പരമ്പര്ക്കുശേഷം നടക്കുന്ന ഏകദിന പരമ്പരയിലും രോഹിത്തിന് കളിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഏകദിനങ്ങളില്‍ വീണ്ടും പുതിയ നായകനെ ബിസിസിഐ തെരഞ്ഞെടുക്കേണ്ടിവരും. ടെസ്റ്റില്‍ രോഹിത് കളിച്ചില്ലെങ്കില്‍ അജിങ്ക്യാ രഹാനെയും വീണ്ടും വൈസ് ക്യാപ്റ്റനാക്കുകയോ പുതിയ വൈസ് ക്യാപ്റ്റനെ തെരഞ്ഞെടുക്കുകയോ ചെയ്യേണ്ടതായി വരും.

രോഹിത്തിന് പകരം വരുന്ന 31കാരനാമ് പ്രിയങ്ക് പഞ്ചാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്ന ബാറ്ററാണ്. ഗുജറാത്തിനായി കളിക്കുന്ന പഞ്ചാല്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 24 സെഞ്ചുറിയും 25 അഅര്‍ധസെഞ്ചുറിയും അടക്കം 7011 റണ്‍സ് നേടിയിട്ടുണ്ട്. ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുന്നോടിയായി എ ടീം ദക്ഷിണാഫ്രിക്കയില്‍ നടത്തിയ പര്യടനത്തില്‍ അനൗദ്യോഗിക ടെസ്റ്റില്‍ പഞ്ചാല്‍ 96 റണ്‍സടിച്ച് തിളങ്ങിയിരുന്നു.

ഡിസംബര്‍ 26 മുതലാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരക്ക് തുടക്കമാകുന്നത്. ജനുവരി 19 മുതലാണ് മൂന്ന് മതസരങ്ങളടങ്ങിയ ഏകദിന പരമ്പര തുടങ്ങുക.

PREV
Read more Articles on
click me!

Recommended Stories

പകരക്കാരെല്ലാം പരാജയപ്പെടുന്നു, എന്നിട്ടും അവസരമില്ല; സഞ്ജു സാംസണ്‍ ഇനി എന്ത് ചെയ്യണം?
ടിവി അമ്പയറുടെ ഭീമാബദ്ധം, നോ ബോളായിട്ടും കണ്ടില്ലെന്ന് നടിച്ചപ്പോൾ ബുമ്രക്ക് സ്വന്തമായത് ചരിത്രനേട്ടം