അഫ്ഗാനെതിരായ ആദ്യ ടി20: വൈഭവ് പുറത്ത്, ഓപ്പണറായി സഞ്ജു; ഇന്ത്യൻ ഇലവനെ തെരഞ്ഞെടുത്ത് ആകാശ് ചോപ്ര

Published : Sep 13, 2026, 11:41 AM IST
Vaibhav Sooryavanshi vs Zimbabwe

Synopsis

ബാറ്റിംഗ് നിരയിൽ മൂന്നാം നമ്പറിൽ ഇഷാൻ കിഷൻ എത്തുമ്പോൾ നാലാമനായി ക്യാപ്റ്റൻ ശ്രേയസ് അയ്യരും അഞ്ചാമനായി മികച്ച ഫോമിലുള്ള തിലക് വർമ്മയും കളിക്കും.

ദില്ലി: ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ടി20 പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവനെ പ്രഖ്യാപിച്ച് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. കൗമാര താരം വൈഭവ് സൂര്യവംശിയെ ഒഴിവാക്കി മലയാളി താരം സഞ്ജു സാംസണെയാണ് ചോപ്ര ഓപ്പണറായി തിരഞ്ഞെടുത്തിരിക്കുന്നത്. തന്‍റെ യൂട്യൂബ് ചാനലിലൂടെയാണ് ചോപ്ര പ്ലേയിംഗ് ഇലവനെക്കുറിച്ച് സംസാരിച്ചത്.

വൈഭവ് സൂര്യവംശിക്ക് അവസരത്തിനായി കുറച്ചുസമയം കൂടി കാത്തിരിക്കേണ്ടി വരുമെന്നും അഭിഷേക് ശർമയ്ക്കൊപ്പം സഞ്ജു സാംസൺ തന്നെ ഇന്നിംഗ്സ് ഓപ്പൺ ചെയ്യണമെന്നും ആകാശ് ചോപ്ര പറഞ്ഞു. സഞ്ജു മോശം പ്രകടനങ്ങളൊന്നും നടത്തിയിട്ടില്ലാത്തതിനാൽ താരത്തെ ബെഞ്ചിലിരുത്തുന്നത് ശരിയല്ലെന്ന നിലപാടിലാണ് ചോപ്ര.

ബാറ്റിംഗ് നിരയിൽ മൂന്നാം നമ്പറിൽ ഇഷാൻ കിഷൻ എത്തുമ്പോൾ നാലാമനായി ക്യാപ്റ്റൻ ശ്രേയസ് അയ്യരും അഞ്ചാമനായി മികച്ച ഫോമിലുള്ള തിലക് വർമ്മയും കളിക്കും. ഹാർദിക് പാണ്ഡ്യയുടെ അഭാവത്തിൽ ഓൾറൗണ്ടർമാരായ നിതീഷ് കുമാർ റെഡ്ഡിയെയും ശിവം ദുബെയെയും ഒരുമിച്ച് പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്തണമെന്നാണ് ആകാശ് ചോപ്രയുടെ നിർദ്ദേശം. ആറാം നമ്പറിൽ നിതീഷും ഏഴാമതായി ശിവം ദുബെയും കളിക്കുമ്പോൾ എട്ടാം നമ്പറിൽ അക്സർ പട്ടേൽ എത്തും.

സ്പെഷ്യലിസ്റ്റ് ബൗളർമാരായി ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി എന്നിവരെയാണ് ചോപ്ര ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അക്സറും വരുണും സ്പിൻ വിഭാഗം കൈകാര്യം ചെയ്യുമ്പോൾ ബുംറയും അർഷ്ദീപും പേസ് നിരയ്ക്ക് നേതൃത്വം നൽകും. ആവശ്യമെങ്കിൽ നിതീഷ്, ദുബെ, അഭിഷേക് ശർമ്മ എന്നിവർക്ക് ബൗളിംഗിൽ പിന്തുണ നൽകാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആകാശ് ചോപ്രയുടെ സാധ്യതാ ഇലവൻ: അഭിഷേക് ശർമ്മ, സഞ്ജു സാംസൺ, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ്മ, നിതീഷ് കുമാർ റെഡ്ഡി, ശിവം ദുബെ, അക്സർ പട്ടേൽ, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ബോക്സിന് പുറത്തു നിന്ന് വീണ്ടും വെടിച്ചില്ല് ഗോൾ; 39-ാം വയസിലും വിസ്മയം തുടര്‍ന്ന് മെസി; ഇന്‍റർ മയാമിക്ക് സമനില
സച്ചിന്‍റെ ലോക റെക്കോർഡ് തകർത്തു; ഏറ്റവും കൂടുതൽ ടെസ്റ്റ് അർധസെഞ്ചുറികളെന്ന ചരിത്രനേട്ടത്തിൽ ജോ റൂട്ട്