സച്ചിന്‍റെ ലോക റെക്കോർഡ് തകർത്തു; ഏറ്റവും കൂടുതൽ ടെസ്റ്റ് അർധസെഞ്ചുറികളെന്ന ചരിത്രനേട്ടത്തിൽ ജോ റൂട്ട്

Published : Sep 13, 2026, 10:06 AM IST
Sachin Tendulkar-Joe Root

Synopsis

329 ഇന്നിംഗ്സുകളിൽ നിന്ന് സച്ചിൻ നേടിയ 15,921 റൺസ് മറികടക്കാൻ 309 ഇന്നിംഗ്സുകളിൽ നിന്ന് 14,278 റൺസ് നേടിയ റൂട്ടിന് ഇനി 1,643 റൺസ് കൂടി മതി.

ബർമിംഗ്ഹാം: ബാറ്റിംഗ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ മറ്റൊരു ലോക റെക്കോർഡ് കൂടി മറികടന്ന് ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റൻ ജോ റൂട്ട്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ അർധസെഞ്ചുറികൾ നേടുന്ന താരമെന്ന നേട്ടമാണ് മുപ്പത്തഞ്ചുകാരനായ റൂട്ട് സ്വന്തമാക്കിയത്. പാകിസ്ഥാനെതിരായ മൂന്നാം ടെസ്റ്റിൽ പുറത്താകാതെ 62 റൺസ് നേടിയാണ് റൂട്ട് സച്ചിനെ മറികടന്നത്.

ഈ അർധസെഞ്ചുറിയോടെ ടെസ്റ്റിൽ റൂട്ടിന്‍റെ ഫിഫ്റ്റികളുടെ എണ്ണം 69 ആയി. 68 അർധസെഞ്ചുറികളെന്ന സച്ചിൻ ടെൻഡുൽക്കറുടെ റെക്കോർഡാണ് റൂട്ട് പഴങ്കഥയാക്കിയത്. 66 അർദ്ധസെഞ്ചുറികളോടെ വെസ്റ്റ് ഇൻഡീസ് ഇതിഹാസം ശിവ്നരൈൻ ചന്ദർപോൾ മൂന്നാമതും 63 ഫിഫ്റ്റികളോടെ അലൻ ബോർഡറും രാഹുൽ ദ്രാവിഡുമാണ് ആദ്യ അഞ്ചിലുള്ളത്.

ബർമിംഗ്ഹാമിൽ നടന്ന മൂന്നാം ടെസ്റ്റിൽ പാകിസ്ഥാനെ 8 വിക്കറ്റിന് തകർത്ത ഇംഗ്ലണ്ട് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 3-0ത്തിന് തൂത്തുവാരി. ബെൻ സ്റ്റോക്സ് വിരമിച്ചതിനെ തുടർന്ന് ഇംഗ്ലണ്ട് നായകനായി വീണ്ടും ചുമതലയേറ്റ റൂട്ടിന് ഈ വിജയം വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.

നിലവിൽ ടെസ്റ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമെന്ന സച്ചിന്‍റെ റെക്കോർഡിലേക്കും റൂട്ട് അടുക്കുകയാണ്. 329 ഇന്നിംഗ്സുകളിൽ നിന്ന് സച്ചിൻ നേടിയ 15,921 റൺസ് മറികടക്കാൻ 309 ഇന്നിംഗ്സുകളിൽ നിന്ന് 14,278 റൺസ് നേടിയ റൂട്ടിന് ഇനി 1,643 റൺസ് കൂടി മതി.

പാകിസ്ഥാനെതിരായ പരമ്പര സ്വന്തമാക്കാൻ സാധിച്ചതിൽ വലിയ സന്തോഷമുണ്ടെന്നും ടീം എന്ന നിലയിൽ മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്നും മത്സരശേഷം ജോ റൂട്ട് പറഞ്ഞു. വരാനിരിക്കുന്ന ദക്ഷിണാഫ്രിക്കൻ പരമ്പരയിലും ഈ ഫോം തുടരാനാകുമെന്നാണ് ഇംഗ്ലീഷ് നായകന്‍റെ പ്രതീക്ഷ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കെസിഎ ക്ലബ് ഹൗസ് പദ്ധതിക്ക് വൻ സ്വീകാര്യത; നിക്ഷേപക സം​ഗമത്തിൽ പങ്കെടുത്തത് ലുലുവും ആർപി ​ഗ്രൂപ്പുമടക്കമുള്ള പ്രമുഖർ
എമറാൾഡിനെതിരെ 28 റൺസിന്‍റെ തകർപ്പൻ ജയം, കെസിഎ പിങ്ക് വനിതാ ടി20യിൽ സഫയർ ചാമ്പ്യൻമാര്‍