കേരളം ക്രിക്കറ്റ് ആവേശത്തില്‍; ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ട്വന്‍റി 20 ഇന്ന് കാര്യവട്ടത്ത്, അറിയേണ്ടതെല്ലാം

Published : Nov 26, 2023, 07:32 AM ISTUpdated : Nov 26, 2023, 07:38 AM IST
കേരളം ക്രിക്കറ്റ് ആവേശത്തില്‍; ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ട്വന്‍റി 20 ഇന്ന് കാര്യവട്ടത്ത്, അറിയേണ്ടതെല്ലാം

Synopsis

മത്സരത്തിന് മുന്നോടിയായി ഇന്ത്യ-ഓസീസ് ടീമുകള്‍ ഇന്നലെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പരിശീലനത്തിനിറങ്ങി

തിരുവനന്തപുരം: ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ട്വന്‍റി 20 ഇന്ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍. ഇന്ത്യന്‍ സമയം വൈകിട്ട് ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുക. വിശാഖപട്ടണത്ത് ആദ്യ ടി20 ജയിച്ച ഇന്ത്യക്ക് ഇന്നും വിജയിച്ചാല്‍ അഞ്ച് മത്സരങ്ങളിലുടെ പരമ്പരയില്‍ ലീഡ് ഉയര്‍ത്താം. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയാവുന്ന ആറാമത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരമാണ് ഇന്നത്തേത്. മികച്ച സ്കോറാണ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പ്രതീക്ഷിക്കുന്നത്. ബാറ്റിംഗിന് അനുകൂലമായ വിക്കറ്റാണ് മത്സരത്തിന് തയ്യാറാക്കിയിരിക്കുന്നതെന്ന് കെസിഎ സെക്രട്ടറി വിനോദ് എസ്. കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

മത്സരത്തിന് മുന്നോടിയായി ഇന്ത്യ-ഓസീസ് ടീമുകള്‍ ഇന്നലെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പരിശീലനത്തിനിറങ്ങി. തലസ്ഥാനത്തെ സൂപ്പര്‍ പോരാട്ടത്തെ മഴ തടസപ്പെടുത്തുമോ എന്ന ആശങ്കകള്‍ ആരാധകര്‍ക്കുണ്ട്. മലയാളി സഞ്ജു സാംസണ്‍ കളിക്കാത്തതിന്‍റെ നിരാശയും ആരാധകര്‍ക്കുണ്ട്. വിജയ ഇലവിനെ ടീം ഇന്ത്യ നിലനിര്‍ത്താനാണ് സാധ്യത. സൂര്യകുമാര്‍ യാദവിനും ഇഷാന്‍ കിഷനും യശസ്വി ജയ്‌സ്വാളിനും റിങ്കു സിംഗിനുമൊപ്പം റുതുരാജ് ഗെയ്‌ക്‌വാദും തിലക് വര്‍മ്മയും ഫോമിലേക്ക് എത്തിയാല്‍ ഇന്ത്യന്‍ ടീമിന് ബ്രേക്കിടുക എതിരാളികള്‍ക്ക് പ്രയാസമാകും. 

ഇന്ത്യയുടെ സാധ്യതാ ഇലവന്‍: റുതുരാജ് ഗെയ്‌ക്‌വാദ്, യശസ്വി ജയ്‌സ്വാള്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ്മ, റിങ്കു സിംഗ്, അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയി, അര്‍ഷ്‌ദീപ് സിംഗ്, മുകേഷ് കുമാര്‍, പ്രസിദ്ധ് കൃഷ്‌ണ. 

വിശാഖപട്ടണം വേദിയായ ആദ്യ ട്വന്‍റി 20യില്‍ രണ്ട് വിക്കറ്റിന് വിജയിച്ച ടീം ഇന്ത്യ പരമ്പരയില്‍ 1-0ന് മുന്നിലാണ്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഓസീസ് വെടിക്കെട്ട് സെഞ്ചുറിവീരന്‍ ജോഷ് ഇന്‍ഗ്ലിന്‍റെ (50 പന്തില്‍ 110) കരുത്തില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സ് പടുത്തുയര്‍ത്തി. എന്നാല്‍ മറുപടി ബാറ്റിംഗില്‍ ടീം ഇന്ത്യ ഒരു പന്ത് ബാക്കിനില്‍ക്കേ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. നാലാമനായി ക്രീസിലെത്തി 42 പന്തില്‍ 80 റണ്‍സുമായി തിളങ്ങിയ നായകന്‍ സൂര്യകുമാര്‍ യാദവാണ് ഇന്ത്യയുടെ വിജയശില്‍പി. ഇഷാന്‍ കിഷന്‍ 39 പന്തില്‍ 58 ഉം യശസ്വി ജയ്‌സ്വാള്‍ 8 പന്തില്‍ 21 ഉം റിങ്കു സിംഗ് 14 പന്തില്‍ 22* ഉം റണ്‍സുമായും തിളങ്ങി.

Read more: കാര്യവട്ടത്ത് റണ്ണൊഴുകും, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, സഞ്ജു ഇല്ലാത്തത് നിരാശ; മഴ കളിക്കുമോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

റെക്കോര്‍ഡിട്ട് ഗ്രീന്‍, ഞെട്ടിച്ച് പതിരാനയും ലിവിംഗ്സ്റ്റണും ഇംഗ്ലിസും ഐപിഎല്‍ താരലേലത്തിലെ വിലകൂടിയ വിദേശതാരങ്ങള്‍
ഒടുവില്‍ പൃഥ്വി ഷാക്കും ഐപിഎല്‍ ടീമായി, ലിവിംഗ്സ്റ്റണെ കാശെറിഞ്ഞ് ടീമിലെത്തിച്ച് ഹൈദരാബാദ്, ചാഹറിനെ റാഞ്ചി ചെന്നൈ