ജയിക്കുന്നവര്‍ക്ക് പരമ്പര; ഇന്ത്യ-ഓസീസ് മൂന്നാം ടി20ക്ക് കളമൊരുങ്ങി; ടോസ് വീണു, ടീമുകളില്‍ മാറ്റം

Published : Sep 25, 2022, 06:36 PM ISTUpdated : Sep 25, 2022, 06:55 PM IST
ജയിക്കുന്നവര്‍ക്ക് പരമ്പര; ഇന്ത്യ-ഓസീസ് മൂന്നാം ടി20ക്ക് കളമൊരുങ്ങി; ടോസ് വീണു, ടീമുകളില്‍ മാറ്റം

Synopsis

മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യയും ഓസ്ട്രേലിയയും 1-1ന് ഒപ്പമാണ്, നിര്‍ണായക മത്സരത്തില്‍ മാറ്റവുമായി ടീമുകള്‍ 

ഹൈദരാബാദ്: ഇന്ത്യ-ഓസ്‌ട്രേലിയ നിര്‍ണായക മൂന്നാം ടി20 അല്‍പസമയത്തിനകം. പരമ്പരയിലെ അവസാന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ ബൗളിംഗ് തെരഞ്ഞെടുത്തു. രണ്ടാം ടി20യില്‍ നിന്ന് മാറ്റവുമായാണ് ഇന്ത്യ ഇറങ്ങുന്നത്. റിഷഭ് പന്തിന് പകരം പേസര്‍ ഭുവനേശ്വര്‍ കുമാര്‍ പ്ലേയിംഗ് ഇലവനിലെത്തി. ഓസീസ് ടീമിലും ഒരു മാറ്റമുണ്ട്. ഷോണ്‍ ആബട്ടിന് പകരം ജോഷ് ഇംഗ്ലിസ് ടീമിലെത്തി. ഇന്ന് ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാകും. 

ഇന്ത്യന്‍ ഇലവന്‍: KL Rahul, Rohit Sharma(c), Virat Kohli, Suryakumar Yadav, Hardik Pandya, Dinesh Karthik(w), Axar Patel, Harshal Patel, Bhuvneshwar Kumar, Jasprit Bumrah, Yuzvendra Chahal

ഓസീസ് ഇലവന്‍: Aaron Finch(c), Cameron Green, Steven Smith, Glenn Maxwell, Tim David, Josh Inglis, Matthew Wade(w), Daniel Sams, Pat Cummins, Adam Zampa, Josh Hazlewood

മത്സരം തല്‍സമയം കാണാന്‍ ഈ വഴികള്‍

മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യയും ഓസ്ട്രേലിയയും 1-1ന് ഒപ്പമാണ്. ഇന്ന് ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം. മത്സരം വൈകിട്ട് ഏഴ് മണി മുതല്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ തല്‍സമയം കാണാം. ഹോട്‌സ്റ്റാറില്‍ ലൈവ് സ്ട്രീമിങ്ങുമുണ്ട്. മൊഹാലിയില്‍ നടന്ന ആദ്യ മത്സരത്തില്‍ നാല് വിക്കറ്റിന് ഓസീസിനായിരുന്നു വിജയം. എന്നാല്‍ നാഗ്പൂരിലെ രണ്ടാം ടി20 മഴമൂലം എട്ട് ഓവര്‍ മത്സരമായി ചുരുങ്ങിയപ്പോള്‍ ആറ് വിക്കറ്റിന്‍റെ ജയവുമായി ഇന്ത്യ ശക്തമായി തിരിച്ചെത്തുകയായിരുന്നു. ഇന്ത്യയിലെ ആരാധകരെ ടോസ് വേളയില്‍ ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച് പ്രശംസിച്ചു. 

ചക്‌ദഹയില്‍ നിന്ന് ലോര്‍ഡ്‌സിലേക്ക്; ജുലൻ ഗോസ്വാമിയുടെ അവിശ്വസനീയ യാത്രയിലെ അറിയാക്കഥകള്‍

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ലെജൻഡ്സിന്‍റെ കളി വീണ്ടും കാണാം! വമ്പന്മാർ ആരൊക്കെ കളിക്കാൻ എത്തുമെന്ന് ഉറ്റുനോക്കി ആരാധകർ, ബിഗ് ക്രിക്കറ്റ് ലീഗിന്‍റെ രണ്ടാം സീസൺ മാർച്ചിൽ
അണ്ടർ-19 വനിതാ ഏകദിന ട്രോഫി: വിജയം തുടർന്ന് കേരളം, സൗരാഷ്ട്രയെ തോൽപിച്ചത് 95 റൺസിന്