കെ എല്‍ രാഹുല്‍ പുറത്തുതന്നെ; അടുത്ത വൈസ് ക്യാപ്റ്റനായി രവീന്ദ്ര ജഡേജയെ നിര്‍ദേശിച്ച് ഹര്‍ഭജന്‍

Published : Feb 25, 2023, 07:00 PM ISTUpdated : Feb 25, 2023, 07:02 PM IST
കെ എല്‍ രാഹുല്‍ പുറത്തുതന്നെ; അടുത്ത വൈസ് ക്യാപ്റ്റനായി രവീന്ദ്ര ജഡേജയെ നിര്‍ദേശിച്ച് ഹര്‍ഭജന്‍

Synopsis

വൈസ് ക്യാപ്റ്റന്‍റെ പേര് പറയാതെയാണ് ഓസീസിനെതിരായ അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ള ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചത്

ഇന്‍ഡോര്‍: രവീന്ദ്ര ജ‍ഡേജയെ ഇന്ത്യൻ ടെസ്റ്റ് ടീമിന്‍റെ വൈസ് ക്യാപ്റ്റനാക്കണമെന്ന് മുൻ താരം ഹര്‍ഭജൻ സിംഗ്. ടെസ്റ്റ് ഫോര്‍മാറ്റില്‍ ടീം ഇന്ത്യക്ക് നിലവിൽ വൈസ് ക്യാപ്റ്റനില്ലെന്നും ഇന്ത്യയിലായാലും വിദേശത്തായാലും ആദ്യ ഇലവനിൽ വരുന്ന ഒരാളാവണം വൈസ് ക്യാപ്റ്റനെന്നും അത് ജഡേജയാണെന്നും ഹര്‍ഭജൻ പറഞ്ഞു. ഏകദിന ടീമിലും ജ‍ഡേജ വൈസ് ക്യാപ്റ്റനാവാൻ യോഗ്യനെന്നും മുൻ സ്‌പിന്നര്‍ പറഞ്ഞു. ഓസ്ട്രേലിയക്കെതിരായ അവസാന രണ്ട് ടെസ്റ്റിനുള്ള ടീമിന്റെ വൈസ് ക്യാപ്റ്റൻ ആരെന്ന് ബിസിസിഐ വ്യക്തമാക്കിയിരുന്നില്ല. കെഎൽ രാഹുലിനെ സ്ഥാനത്ത് നിന്ന് മാറ്റിയെന്ന സൂചനയാണ് ഇതിൽ നിന്ന് വ്യക്തമായത്.

വൈസ് ക്യാപ്റ്റന്‍റെ പേര് പറയാതെയാണ് ഓസീസിനെതിരായ അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ള ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചത്. ഫോമിലല്ലാത്ത ഓപ്പണര്‍ കെ എല്‍ രാഹുല്‍ ടീമില്‍ തുടരാന്‍ പോലും അര്‍ഹനല്ല എന്ന വിമര്‍ശനങ്ങള്‍ക്കിടെ താരത്തെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയെങ്കിലും വൈസ് ക്യാപ്റ്റനായി തുടരാന്‍ അനുവദിച്ചില്ല. ഇതോടെ പുതിയ ടെസ്റ്റ് വൈസ് ക്യാപ്റ്റനെ കണ്ടെത്താനുള്ള ചുമതല പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനെയും ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയേയും ഇന്ത്യന്‍ സെലക്‌ടര്‍മാര്‍ ഏല്‍പിച്ചു എന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. രവീന്ദ്ര ജഡേജയ്‌ക്കൊപ്പം രവിചന്ദ്രന്‍ അശ്വിന്‍റെ പേരും വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പറഞ്ഞുകേള്‍ക്കുന്നുണ്ട്. 

ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്റ്റേഡിയത്തില്‍ ഇന്ത്യ-ഓസീസ് മൂന്നാം ടെസ്റ്റ് മാര്‍ച്ച് ഒന്നിന് തുടങ്ങും മുമ്പ് വൈസ് ക്യാപ്റ്റനെ മാനേജ്‌മെന്‍റിന് കണ്ടെത്തേണ്ടതുണ്ട്. നിലവില്‍ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ രണ്ട് മത്സരങ്ങളില്‍ 17 വിക്കറ്റും 96 റണ്‍സുമായി മിന്നും ഫോമിലാണ് ജഡ്ഡു. 

അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, ശുഭ്‌മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, കെ എസ് ഭരത്(വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഉമേഷ് യാദവ്, ജയ്‌ദേവ് ഉനദ്‌കട്ട്. 

PREV
Read more Articles on
click me!

Recommended Stories

കോലിയോ ബുംറയോ രോഹിതോ അല്ല! 2025 ൽ പാകിസ്ഥാനികൾ ഏറ്റവുമധികം തിരഞ്ഞത് ആരെയെന്നറിയുമോ? ഒറ്റ ഉത്തരം, അഭിഷേക് ശർമ്മ
മുഷ്താഖ് അലി ടി20: പ്രാഥമിക ഘട്ടം കഴിയുമ്പോള്‍ റണ്‍വേട്ടയില്‍ ഒന്നാമനായി കുനാല്‍ ചന്ദേല, സഞ്ജു 23-ാം സ്ഥാനത്ത്