'റിഷഭ് പന്തിനെപ്പോലെ തകര്‍ത്തടിക്കുന്ന കീപ്പര്‍ വേണമെങ്കില്‍ അവനെ കളിപ്പിക്കൂ'; നിര്‍ദേശവുമായി മഞ്ജരേക്കര്‍

By Web TeamFirst Published Jun 2, 2023, 11:29 AM IST
Highlights

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ നാലു ടെസ്റ്റിലും കളിച്ച ഭരത്തിന് മികച്ച പ്രകടനം പുറത്തെടുക്കാനായില്ലെങ്കിലും റിഷഭ് പന്തിന്‍റെ അഭാവത്തില്‍ ഭരതിന് വീണ്ടും അവസരം നല്‍കാന്‍ സെലക്ടര്‍മാര്‍ തയാറാവുകയായിരുന്നു.

മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യയുടെ അന്തിമ ഇലവനില്‍ ആരൊക്കെ ഇടം നേടുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. ഈ മാസം ഏഴിന് ഇംഗ്ലണ്ടിലെ ഓവലിലാണ് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരായ റിഷഭ് പന്തിന്‍റെയും കെ എല്‍ രാഹുലിന്‍റെയും അഭാവത്തില്‍ കെ എസ് ഭരതും ഇഷാന്‍ കിഷനുമാണ് വിക്കറ്റ് കീപ്പര്‍മാരായി ഇന്ത്യന്‍ ടീമിലുള്ളത്. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ നാലു ടെസ്റ്റിലും കളിച്ച ഭരത്തിന് മികച്ച പ്രകടനം പുറത്തെടുക്കാനായില്ലെങ്കിലും റിഷഭ് പന്തിന്‍റെ അഭാവത്തില്‍ ഭരതിന് വീണ്ടും അവസരം നല്‍കാന്‍ സെലക്ടര്‍മാര്‍ തയാറാവുകയായിരുന്നു.

എന്നാല്‍ റിഷഭ് പന്തിനെപ്പോലെ തകര്‍ത്തടിച്ച് എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കുന്ന ബാറ്ററല്ല ഭരത്. ഈ സാഹചര്യത്തില്‍ ബാറ്റിംഗ് ഓര്‍ഡറില്‍ അഞ്ചാമതോ ആറാമതോ എത്തി തകര്‍ത്തടിച്ച് എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കുന്ന ബാറ്ററെ ആണ് വേണ്ടതെങ്കില്‍ ഫൈനലില്‍ ഇന്ത്യ ഇഷാന്‍ കിഷന് അവസരം നല്‍കണമെന്ന് തുറന്നു പറയുകയാണ് മുന്‍ ഇന്ത്യന്‍ താരമായ സഞ്ജയ് മഞ്ജരേക്കര്‍.

കെ എസ് ഭരത് നല്ല ബാറ്ററും കീപ്പറുമാണ്. അദ്ദേഹത്തിന് എന്ത് ചെയ്യാന്‍ കഴിയുമെന്ന് നമ്മള്‍ കണ്ടതാണ്. പക്ഷെ ഇന്ത്യക്ക് വേണ്ടത് എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കാന്‍ പോകുന്ന ബാറ്ററെയാണ്. അങ്ങനെ ഒരാളെയാണ് വേണ്ടതെങ്കില്‍ അത് ഇഷാന്‍ കിഷനാണ്. കഴിഞ്ഞ രണ്ടുവര്‍ഷമായി ഇന്ത്യയുടെ മികച്ച ടെസ്റ്റ് ബാറ്ററായിരുന്നു പന്ത്. ബാറ്റിംഗ് ഓര്‍ഡറില്‍ താഴെയിറങ്ങി തകര്‍ത്തടിച്ച റിഷഭ് പന്താണ് ഇന്ത്യയെ പല മത്സരങ്ങളിലും എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കിയത്. പന്ത് ഇല്ലാത്ത സ്ഥിതിക്ക് ഇഷാന്‍ കിഷനാണ് പരിഹാരം എന്നാണ് എനിക്ക് തോന്നുന്നത്-മഞ്ജരേക്കര്‍ സ്റ്റാര്‍ സ്പോര്‍ട്സിന്‍റെ ടോക് ഷോയില്‍ പറഞ്ഞു.

ധോണി നായകനാകുന്ന ടീമില്‍ സഞ്ജുവിന് ഇടമുണ്ടോ?; ഐപിഎല്ലിലെ മികച്ച ഇലവനെ തെരഞ്ഞെടുത്ത് ശ്രീശാന്ത്

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 48 മത്സരങ്ങള്‍ കളിച്ചിട്ടുള്ള കിഷന്‍ 38.76 ശരാശരിയില്‍ 2985 റണ്‍സടിച്ചിട്ടുണ്ട്. 99 ക്യാച്ചും 11 സ്റ്റംപിംഗും കിഷന്‍റെ പേരിലുണ്ട്. ഫൈനലില്‍ ഇന്ത്യ ഇഷാന്‍ കിഷനെ കളിപ്പിക്കണമെന്ന മ‍ഞ്ജരേക്കറുടെ അഭി്പ്രായത്തോട് മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ചും യോജിച്ചു. കളിയുടെ ഏത് ഘട്ടത്തിലും ടീം സമ്മര്‍ദ്ദത്തിലാവാമെന്നും അത്തരം ഘട്ടങ്ങളില്‍ കിഷനെപ്പോലെ തകര്‍ത്തടിക്കുന്ന ബാറ്ററുടെ സാന്നിധ്യം ടീമിന് ഗുണകരമാകുമെന്നും ഫിഞ്ച് പറഞ്ഞു.

click me!