Ajaz Patel : പത്തില്‍ 10! ചരിത്രത്തിലെ മൂന്നാമന്‍; ഇന്ത്യയെ എറിഞ്ഞിട്ട് അജാസ് പട്ടേല്‍ എലൈറ്റ് പട്ടികയില്‍

By Web TeamFirst Published Dec 4, 2021, 1:33 PM IST
Highlights

47.5 ഓവറില്‍ 119 റണ്‍സിനാണ് അജാസ് ഇന്ത്യയുടെ 10 വിക്കറ്റുകളും കവര്‍ന്നത്

മുംബൈ: ന്യൂസിലന്‍ഡ് സ്‌പിന്നര്‍ അജാസ് പട്ടേലിന് (Ajaz Patel) ചരിത്ര നേട്ടം. മുംബൈ ടെസ്റ്റിന്‍റെ (India vs New Zealand 2nd Test) ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യയുടെ 10 വിക്കറ്റുകളും അജാസ് വീഴ്‌ത്തി. നേട്ടത്തിലെത്തുന്ന മൂന്നാമത്തെ മാത്രം താരമാണ് അജാസ്. ടെസ്റ്റ് ചരിത്രത്തില്‍ ജിം ലേക്കറും അനില്‍ കുംബ്ലെയും മാത്രമാണ് ഇന്നിംഗ്‌സിലെ മുഴുവന്‍ വിക്കറ്റുകളും മുമ്പ് വീഴ്‌ത്തിയിട്ടുള്ളൂ. 47.5 ഓവറില്‍ 119 റണ്‍സിനാണ് അജാസ് ഇന്ത്യയുടെ 10 വിക്കറ്റുകളും കവര്‍ന്നത്. 

അജാസിന്‍റെ 10 വിക്കറ്റ് പ്രകടനത്തില്‍ 325-10 എന്ന സ്‌കോറില്‍ ഇന്ത്യന്‍ ഇന്നിംഗ്‌സ് അവസാനിച്ചു. സെഞ്ചുറി നേടിയ മായങ്ക് അഗര്‍വാളിനും(311 പന്തില്‍ 150), അര്‍ധ സെഞ്ചുറി കുറിച്ച അക്‌സര്‍ പട്ടേലിനും(128 പന്തില്‍ 52) 44 റണ്‍സെടുത്ത ശുഭ്‌മാന്‍ ഗില്ലിനും മാത്രമാണ് ഇന്ത്യന്‍ നിരയില്‍ പിടിച്ചുനില്‍ക്കാനായത്. ചേതേശ്വര്‍ പൂജാര, വിരാട് കോലി, രവിചന്ദ്ര അശ്വിന്‍ എന്നിവര്‍ പൂജ്യത്തില്‍ പുറത്തായി. ശ്രേയസ് അയ്യര്‍ 18 ഉം വൃദ്ധിമാന്‍ സാഹ 27 ഉം ജയന്ത് യാദവ് 12 ഉം മുഹമ്മദ് സിറാജ് നാലും റണ്‍സെടുത്ത് പുറത്തായി. 

🔹 Jim Laker
🔹 Anil Kumble
🔹 Ajaz Patel

Remember the names! | | https://t.co/EdvFj8yST5 pic.twitter.com/xDVImIifM6

— ICC (@ICC)
click me!