IND vs NZ | കെയ്‌ന്‍ വില്യംസണ് പിന്നാലെ കെയ്‌ല്‍ ജമൈസണും; ടി20 പരമ്പരയില്‍ നിന്ന് പിന്‍മാറി

By Web TeamFirst Published Nov 17, 2021, 11:51 AM IST
Highlights

താരങ്ങളുടെ ജോലിഭാരം ക്രമീകരിക്കാനുള്ള ന്യൂസിലന്‍ഡ് ടീമിന്‍റെ പദ്ധതികളുടെ ഭാഗമായാണ് വില്യംസണും ജമൈസണും ടി20 മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്

ജയ്‌പൂര്‍: ന്യൂസിലന്‍ഡ്(New Zealand Cricket Team) നായകന്‍ കെയ്‌ന്‍ വില്യംസണ്( Kane Williamson) പുറമെ പേസര്‍ കെയ്‌ല്‍ ജമൈസണും ( Kyle Jamieson) ഇന്ത്യക്കെതിരായ ടി20 പരമ്പരയില്‍(IND vs NZ T20 Series) നിന്ന് പിന്‍മാറി. ഇന്ന് ജയ്‌പൂരില്‍(Sawai Mansingh Stadium Jaipur ) ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയില്‍ ജമൈസണ്‍ കളിക്കില്ല. രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് 26കാരനായ താരത്തിന്‍റെ പിന്‍മാറ്റം. 

താരങ്ങളുടെ ജോലിഭാരം ക്രമീകരിക്കാനുള്ള ന്യൂസിലന്‍ഡ് ടീമിന്‍റെ പദ്ധതികളുടെ ഭാഗമായാണ് വില്യംസണും ജമൈസണും ടി20 മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. അഞ്ച് ദിവസത്തിനിടെ മൂന്ന് മത്സരങ്ങള്‍ കളിക്കേണ്ടും വ്യത്യസ്ത വേദികളിലേക്ക് യാത്ര ചെയ്യേണ്ടതും താരങ്ങളെ വലിയ തിരക്കിലാക്കുന്നതായി പരിശീലകന്‍ ഗാരി സ്റ്റീഡ് പറയുന്നു. 

വില്യംസണിന്‍റെ അഭാവത്തില്‍ പേസര്‍ ടിം സൗത്തിയാണ് ടി20 പരമ്പരയില്‍ കിവികളെ നയിക്കുന്നത്. വില്യംസന്‍റെ അഭാവത്തിൽ മുന്‍പ് സൗത്തി നയിച്ച 18 ട്വന്‍റി 20യിൽ 12ലും ജയിക്കാന്‍ ന്യൂസിലന്‍ഡിന് കഴിഞ്ഞിട്ടുണ്ട്. ടി20 ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരായ തോൽവിക്ക് വെറും മൂന്ന് ദിവസത്തിന് ശേഷമാണ് കിവീസ് കളത്തിലെത്തുന്നത്.  

ഇന്ത്യ-ന്യൂസിലന്‍ഡ് ടി20 പരമ്പരയിലെ ആദ്യ മത്സരം ജയ്‌പൂരില്‍ ഇന്ന് വൈകിട്ട് ഏഴ് മണിക്ക് ആരംഭിക്കും. നവംബര്‍ 19, 21 തിയതികളിലാണ് രണ്ടും മൂന്നും ടി20കള്‍. പൂര്‍ണസമയ പരിശീലകനായ ശേഷം രാഹുല്‍ ദ്രാവിഡിന്‍റേയും ക്യാപ്റ്റനായി വിരാട് കോലിയില്‍ നിന്ന് സ്ഥാനമേറ്റടുത്ത രോഹിത് ശര്‍മ്മയുടേയും ആദ്യ പരമ്പരയാണിത്. ടി20 ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായതിന്‍റെ ക്ഷീണം മറികടക്കുക ഇന്ത്യക്ക് അത്യാവശ്യമാണ്. ഐപിഎല്ലില്‍ തിളങ്ങിയ വെങ്കടേഷ് അയ്യര്‍ ഫിനിഷറുടെ പുതിയ റോളിൽ തിളങ്ങുമോയെന്നതും ആകാംക്ഷയുണര്‍ത്തുന്നു.

IND vs NZ | വേണം ടി20യില്‍ ഇന്ത്യക്ക് തനത് ശൈലി; വിജയതന്ത്രം പറഞ്ഞ് രാഹുൽ ദ്രാവിഡും രോഹിത് ശർമ്മയും

കാണ്‍പൂരില്‍ 25-ാം തിയതിയാണ് ആദ്യ ടെസ്റ്റ്. ഡിസംബര്‍ മൂന്ന് മുതല്‍ മുംബൈയിലെ വാംഖഢെ രണ്ടാം ടെസ്റ്റിന് വേദിയാവും. ടെസ്റ്റ് പരമ്പരയില്‍ കെയ്‌ന്‍ വില്യംസനാണ് ന്യൂസിലന്‍ഡിനെ നയിക്കുക. 

IND vs NZ | ടി20 ക്യാപ്റ്റന്‍സിയിലും രോഹിത് ശര്‍മ്മ ഹിറ്റ്‌മാന്‍; മികച്ച റെക്കോര്‍ഡ് ടീം ഇന്ത്യക്ക് കരുത്ത്

click me!