
മുംബൈ: ന്യൂസീലന്‍ഡിനെതിരായ(IND vs NZ Test Series) ടെസ്റ്റ് പരമ്പരയിൽ രോഹിത് ശര്‍മ(Rohit Sharma) കളിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. ന്യൂസിലന്‍ഡിനെതിരായ രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ വിശ്രമം അനുവദിക്കണമെന്ന് രോഹിത് ബിസിസിഐയോടും(BCCI) സെലക്ഷന്‍ കമ്മിറ്റിയോടും ആവശ്യപ്പെട്ടതായാണ് സൂചന.
ആദ്യ ടെസ്റ്റിൽ വിശ്രമം അനുവദിക്കണമെന്ന് വിരാട് കോലിയും(Virat Kohli) നേരത്തെ സെലക്ഷന്‍ കമ്മിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെ കോലിയുടെയും രോഹിത്തിന്‍റെയും അഭാവത്തില്‍ ആദ്യ ടെസ്റ്റില്‍ അജിങ്ക്യാ രഹാനെ(Ajinkya Rahane ) ആവും ഇന്ത്യയെ നയിക്കുക. വിരാട് കോലി തിരിച്ചെത്തിയാല്‍ രണ്ടാം ടെസ്റ്റില്‍ കോലി നായകനാവും. മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയില്‍ കോലിക്ക് നേരത്തെ വിശ്രമം അനുവദിച്ചിരുന്നു.
മധ്യനിരയില്‍ അജിങ്ക്യാ രഹാനെയും ഹനുമാ വിഹാരിയും കളിക്കും. ടി20 ക്യാപ്റ്റന്‍ സ്ഥാനത്തിന് പുറമെ രോഹിത്തിനെ ടെസ്റ്റില്‍ കോലിക്ക് കീഴില്‍ വൈസ് ക്യാപ്റ്റനാക്കുന്ന കാര്യം സെലക്ടര്‍മാര്‍ നേരത്തെ പരിഗണിച്ചിരുന്നു. ഇതുവഴി കോലിയുടെ അഭാവത്തില്‍ ആദ്യ ടെസ്റ്റില്‍ രോഹിത്തിനെ നായകനാക്കാനായിരുന്നു സെലക്ടര്‍മാര്‍ ധാരണയിലെത്തിയിരുന്നത്.
എന്നാല്‍ രോഹിത് ടെസ്റ്റില്‍ വിശ്രമം ആവശ്യപ്പെട്ടതോടെ പരിചയസമ്പനന്നായ രഹാനെയെ തന്നെ നായകനായി തെരഞ്ഞെടുക്കാന്‍ സെലക്ടര്‍മാര്‍ നിര്‍ബന്ധിതരാകും. രഹാനെയുടെ ബാറ്റിംഗ് ഫോം കൂടി കണക്കിലെടുത്താവും സെലക്ടര്‍മാരുടെ തീരുമാനം. അടുത്തിടെ മുഷ്താഖ് അലി ടി20യില്‍ രഹാനെ തിളങ്ങിയിരുന്നു.
ഈ മാസം 17ന് തുടങ്ങുന്ന ടി 20 പരമ്പരക്ക് ശേഷം, 25നാണ് ടെസ്റ്റ് പരമ്പരക്ക് തുടക്കമാകുക. ടി 20 ടീം നായകനായി രോഹിത്തിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!