ഇന്ത്യക്കെതിരായ ലോകകപ്പ് അങ്കം: പാക് ടീമിന് ഇപ്പോഴേ മുട്ടിടി; സൈക്കോളജിസ്റ്റിന്‍റെ സഹായം തേടി

Published : Aug 06, 2023, 06:54 PM ISTUpdated : Aug 06, 2023, 06:59 PM IST
ഇന്ത്യക്കെതിരായ ലോകകപ്പ് അങ്കം: പാക് ടീമിന് ഇപ്പോഴേ മുട്ടിടി; സൈക്കോളജിസ്റ്റിന്‍റെ സഹായം തേടി

Synopsis

ഇന്ത്യക്കെതിരെ കളിക്കാന്‍ കടുത്ത മാനസികപിരിമുറുക്കം, സൈക്കോളജിസ്റ്റിന്‍റെ സഹായം തേടി പാക് ക്രിക്കറ്റ് ബോര്‍ഡ് 

ലാഹോര്‍: ഇന്ത്യ- പാക് ക്രിക്കറ്റ് മത്സരങ്ങള്‍ എല്ലാക്കാലവും മൈതാനത്തിന് അകത്തും പുറത്തുമുള്ള വലിയ പിരിമുറുക്കങ്ങളുടെ പോരാട്ടം കൂടിയാണ്. ഇരു രാജ്യങ്ങളുടേയും അഭിമാന പോരാട്ടമാണ് എന്നതിനാല്‍ ടീമുകള്‍ മൈതാനത്ത് ലഭ്യമായ എല്ലാ അസ്ത്രങ്ങള്‍ കൊണ്ടും പോരടിക്കും. അതിന്‍റെ സമ്മര്‍ദം ഗ്യാലറിയിലും ടെലിവിഷന്‍ സ്ക്രീനുകളിലും മൊബൈല്‍ സ്ക്രീനുകളിലും പ്രകമ്പനമാകും. ജോലിക്ക് പോലും അവധി കൊടുത്ത് ആരാധകര്‍ മുടങ്ങാതെ കാണുന്ന ക്രിക്കറ്റ് മത്സരമുണ്ടെങ്കില്‍ അത് ഇന്ത്യ- പാകിസ്ഥാന്‍ അയല്‍ക്കാരുടെ പോരാട്ടമാണ്. അതിനാല്‍ തന്നെ താരങ്ങള്‍ക്ക് മേലും വലിയ സമ്മര്‍ദത്തിന്‍റെ മേഘങ്ങള്‍ മൂടും. 

ഈ വര്‍ഷം ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യ- പാകിസ്ഥാന്‍ ടീമുകള്‍ ഗ്രൂപ്പ് ഘട്ടത്തില്‍ മുഖാമുഖം വരുന്നുണ്ട്. ഇതിന് മുമ്പ് ഏഷ്യാ കപ്പില്‍ ഇരു ടീമുകളുടേയും പോരാട്ടമുണ്ടെങ്കിലും ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ലോകകപ്പിലെ ഇന്ത്യ- പാക് മത്സരം എന്നതിന്‍റെ മാനസിക സമ്മര്‍ദം പാകിസ്ഥാന്‍ ടീമിനെ ഇപ്പോഴേ പിടികൂടിക്കഴിഞ്ഞു. വിശ്വ പോരാട്ടത്തിന്‍റെ മാനസിക പിരിമുറുക്കം കുറയ്‌ക്കാന്‍ സ്പോര്‍ട്‌സ് സൈക്കോളജിസ്റ്റിന്‍റെ സഹായം തേടിയിരിക്കുകയാണ് പാക് ക്രിക്കറ്റ് ബോര്‍ഡ്. നായകന്‍ ബാബര്‍ അസം ഉള്‍പ്പടെയുള്ള താരങ്ങളൊന്നും ഇന്ത്യയില്‍ അധികം മത്സരങ്ങള്‍ കളിച്ചിട്ടില്ല. ഒരു ലക്ഷത്തിലേറെ കാണികള്‍ക്ക് ഇരിപ്പിടമുള്ള അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ ഇന്ത്യന്‍ ആരാധകരുടെ ആരവത്തെ മറികടക്കാന്‍ ചില്ലറ തന്ത്രങ്ങളൊന്നും മതിയാവില്ല എന്ന വിലയിരുത്തലിലാണ് പാക് ക്രിക്കറ്റ് ബോര്‍ഡ. മാത്രമല്ല, വലിയ മാധ്യമ ശ്രദ്ധയും ഈ മത്സരത്തിനുണ്ടാകും. ഇതിനാല്‍ ലോകകപ്പില്‍ ഒരു സൈക്കോളജിസ്റ്റോ മെന്‍റല്‍ കണ്ടീഷനിംഗ് കോച്ചോ പാക് ടീമിനെ അനുഗമിക്കും.

മുമ്പ് 2012ല്‍ മൂന്ന് ഏകദിനങ്ങളുടെയും അഞ്ച് രാജ്യാന്തര ടി20കളുടേയും പര്യടനത്തിന് എത്തിയപ്പോള്‍ ഒരു സ്പോര്‍ട്‌സ് സൈക്കോളജിസ്റ്റ് പാക് ക്രിക്കറ്റ് ടീമിനൊപ്പമുണ്ടായിരുന്നു. ഇപ്പോഴത്തെ ചെയര്‍മാര്‍ സാക്ക അഷ്‌റഷ് തന്നെയായിരുന്നു അന്നും ബോര്‍ഡിന്‍റെ തലവന്‍. സൈക്കോളജിസ്റ്റോ മെന്‍റല്‍ കണ്ടീഷനിംഗ് കോച്ചോ ആയി ആരെയും പിബിസി ഇതുവരെ തീരുമാനിച്ചിട്ടില്ല. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ള പാഡി ആപ്‌റ്റണിനെ ഈ ചുമതലയിലേക്ക് പരിഗണിക്കാനുള്ള സാധ്യതയുണ്ട്. മുമ്പ് ഇന്ത്യന്‍ ടീമിനൊപ്പം പ്രവര്‍ത്തിച്ചുള്ള പരിചയവും പാഡി ആപ്‌ടണിനുണ്ട്. 

Read more: 'ധോണിയില്‍ നിന്ന് ഒരു മാറ്റവുമില്ല'; ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയെ വാഴ്‌ത്തി ചഹല്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

തിരുവനന്തപുരത്ത് മഹാദാനം! മസ്തിഷ്ക മരണം സംഭവിച്ച 8 വയസുകാരൻ 7 പേർക്കും 53 കാരൻ 5 പേർക്കും പുതുജീവനേകി
10 സിക്സ്, ഇഷാൻ കിഷന്‍റെ അടിയോടടി, അതിവേഗ സെഞ്ചുറിക്ക് മറുപടിയില്ല! റണ്‍മലക്ക് മുന്നിൽ കാലിടറി ഹരിയാന; മുഷ്താഖ് അലി കിരീടത്തിൽ മുത്തമിട്ട് ജാർഖണ്ഡ്