താരബാഹുല്യം, ആദ്യ ട്വന്‍റി 20യില്‍ ആരെയൊക്കെ കളിപ്പിക്കും? തലപുകഞ്ഞ് ടീം ഇന്ത്യ, പലരും പുറത്തേക്ക്

Published : Dec 08, 2023, 04:55 PM ISTUpdated : Dec 08, 2023, 04:58 PM IST
താരബാഹുല്യം, ആദ്യ ട്വന്‍റി 20യില്‍ ആരെയൊക്കെ കളിപ്പിക്കും? തലപുകഞ്ഞ് ടീം ഇന്ത്യ, പലരും പുറത്തേക്ക്

Synopsis

രോഹിത് ശര്‍മ്മ, വിരാട് കോലി, ഹാര്‍ദിക് പാണ്ഡ്യ എന്നീ സീനിയര്‍ താരങ്ങളില്ലാതിരുന്നിട്ടും ടി20 ടീമില്‍ താരബാഹുല്യം

ഡര്‍ബന്‍: ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ട്വന്‍റി 20 ഞായറാഴ്‌ച ഡര്‍ബനില്‍ നടക്കുകയാണ്. രോഹിത് ശര്‍മ്മ, വിരാട് കോലി, ഹാര്‍ദിക് പാണ്ഡ്യ എന്നീ സൂപ്പര്‍ താരങ്ങളെ ടി20 സ്ക്വാഡില്‍ ഉള്‍പ്പെടുത്താതിരുന്നിട്ടും ആരെയൊക്കെ ഡര്‍ബനില്‍ കളിപ്പിക്കും എന്ന ആശങ്കയിലാണ് ഇന്ത്യന്‍ മാനേജ്‌മെന്‍റ്. 

യശസ്വി ജയ്‌സ്വാള്‍, ശുഭ്‌മാന്‍ ഗില്‍, റുതുരാജ് ഗെയ്‌ക്‌വാദ്, തിലക് വര്‍മ്മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), റിങ്കു സിംഗ്, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ജിതേഷ് ശര്‍മ്മ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ (വൈസ് ക്യാപ്റ്റന്‍), വാഷിംഗ്‌ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയി, കുല്‍ദീപ് യാദവ്, അര്‍ഷ്‌ദീപ് സിംഗ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ദീപക് ചാഹര്‍ എന്നിവരാണ് ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഇന്ത്യയുടെ ടി20 സ്ക്വാഡിലുള്ളത്. ട്വന്‍റി 20 ലോകകപ്പ് മുന്‍നിര്‍ത്തി വിവിധ കോംപിനേഷനുകള്‍ പരീക്ഷിക്കാനുള്ള അവസരമാണ് ഇനി ഇന്ത്യന്‍ ടീമിന് മുന്നിലുള്ള പരമ്പരകളെല്ലാം.

പരിക്കിന്‍റെ തിരിച്ചടിയുണ്ടായില്ലെങ്കില്‍ ഓപ്പണിംഗില്‍ ഇനിയങ്ങോട്ട് ശുഭ്‌മാന്‍ ഗില്ലും യശസ്വി ജയ്‌സ്വാളും തുടരും എന്ന് കരുതാം. റുതുരാജ് ഗെയ്‌ക്‌വാദും ഓപ്പണിംഗ് സ്ഥാനത്തിന് അവകാശവാദം ഉന്നയിക്കുന്ന താരമാണ്. പിന്നീടങ്ങോട്ട് നിരവധി താരങ്ങളുടെ നിര സ്‌ക്വാഡില്‍ ബാറ്റര്‍മാരായി കാണാം. റുതുരാജ് ഗെയ്‌ക്‌വാദിനെ മറികടന്ന് ശ്രേയസ് അയ്യര്‍ മൂന്നാം നമ്പറിലെത്തിയാല്‍ നിലവിലെ നായകന്‍ സൂര്യകുമാര്‍ യാദവിനെ നാലാം സ്ഥാനത്ത് പ്രതീക്ഷിക്കാം. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരായി ഇഷാന്‍ കിഷനും ജിതേഷ് ശര്‍മ്മയും സ്‌ക്വാഡിലുണ്ട്. പരിചയസമ്പത്ത് മുന്‍നിര്‍ത്തി ഇഷാനാണ് കൂടുതല്‍ പരിഗണന കിട്ടാന്‍ സാധ്യത. തിലക് വര്‍മ്മ, റിങ്കു സിംഗ് എന്നിവരില്‍ ഒരാള്‍ക്ക് മാത്രമേ ആറാം ബാറ്ററായി പ്ലേയിംഗ് ഇലവനിലെത്താന്‍ കഴിയൂ. കാരണം ഏഴാം നമ്പറില്‍ വൈസ് ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ രവീന്ദ്ര ജഡേജയുടെ കസേര ഉറപ്പാണ്. 

ഫോമിലുള്ള റുതുരാജിനെ ഇലവനില്‍ ഉള്‍ക്കൊള്ളിക്കണമെങ്കില്‍ വലിയ വെല്ലുവിളിയാണ് ടീം മാനേജ്‌മെന്‍റിന് മുന്നിലുള്ളത്. ലോകകപ്പില്‍ രോഹിത് ശര്‍മ്മയെയും ഹാര്‍ദിക് പാണ്ഡ്യയെയും ഉള്‍ക്കൊള്ളിക്കാന്‍ സെലക്‌ടര്‍മാര്‍ തീരുമാനിച്ചാല്‍ യുവ താരങ്ങളുടെ കസേര കൂടുതല്‍ തുലാസിലാകും എന്ന യാഥാര്‍ഥ്യവും മുന്നില്‍ നില്‍ക്കുന്നു. 

Read more: ദക്ഷിണാഫ്രിക്കയില്‍ സസ്‌പെന്‍സ് നിറച്ച് ഇന്ത്യന്‍ യുവതാരം സര്‍ഫറാസ് ഖാന്‍റെ മാസ് എന്‍ട്രി, ഒടുവില്‍ ട്വിസ്റ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

ജിതേഷ് ശര്‍മ പുറത്തേക്ക്, സഞ്ജു വീണ്ടും പ്ലേയിംഗ് ഇലവനിൽ?, ദക്ഷിണാഫ്രിക്കക്കെതിരെ ആദ്യ ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം
അഭിഷേകോ ബുമ്രയോ അല്ല, ടി20 ലോകകപ്പില്‍ ഇന്ത്യയുടെ 'എക്സ്' ഫാക്ടറാകുന്ന താരത്തെ പ്രവചിച്ച് ഇര്‍ഫാന്‍ പത്താന്‍