സുപ്രധാന നാഴികക്കല്ലിനരികെ റബാഡ; റാഞ്ചി ഏകദിനത്തില്‍ കാത്തിരിക്കുന്ന റെക്കോര്‍ഡുകള്‍

Published : Oct 09, 2022, 12:21 PM ISTUpdated : Oct 09, 2022, 12:23 PM IST
സുപ്രധാന നാഴികക്കല്ലിനരികെ റബാഡ; റാഞ്ചി ഏകദിനത്തില്‍ കാത്തിരിക്കുന്ന റെക്കോര്‍ഡുകള്‍

Synopsis

മത്സരത്തില്‍ ആവേശം കൂട്ടാന്‍ ഒരുപിടി താരങ്ങള്‍ വ്യക്തിഗത നേട്ടങ്ങള്‍ക്ക് അരികെയാണ് 

റാഞ്ചി: പരമ്പര നേടാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കണം, പ്രതീക്ഷ കൈവിടാതിരിക്കാന്‍ ഇന്ത്യക്കും. ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനം ഇന്ന് റാഞ്ചിയില്‍ നടക്കുമ്പോള്‍ ഇരു ടീമും വലിയ പ്രതീക്ഷയിലാണ്. ആദ്യ ഏകദിനത്തിലെ പോലെ ത്രസിപ്പിക്കുന്ന മത്സരം ഇന്ന് പ്രതീക്ഷിക്കുമ്പോള്‍ ആവേശം കൂട്ടാന്‍ ഒരുപിടി താരങ്ങള്‍ വ്യക്തിഗത നേട്ടങ്ങള്‍ക്ക് അരികെയുമാണ്. 

ഇന്ന് കളത്തിലിറങ്ങുന്നതോടെ ദക്ഷിണാഫ്രിക്കന്‍ നായകന്‍ തെംബാ ബാവുമ രാജ്യാന്തര ക്രിക്കറ്റില്‍ 100 മത്സരങ്ങള്‍ പൂര്‍ത്തിയാക്കും. ഇന്ന് രണ്ട് വിക്കറ്റ് നേടിയാല്‍ ഷര്‍ദ്ദുല്‍ ഠാക്കൂറിന് എല്ലാ ഫോര്‍മാറ്റിലുമായി 100 വിക്കറ്റുകളാകും. 98 വിക്കറ്റാണ് താരത്തിന്‍റെ പേരിനൊപ്പം നിലവിലുള്ളത്. 82 റണ്‍സ് കൂടി നേടിയാല്‍ ജെന്നിമന്‍ മാലന് 1000 ഏകദിന റണ്‍സുകളാവും. അതേസമയം പ്രോട്ടീസ് പേസര്‍ വെയ്‌ന്‍ പാര്‍നല്‍ 100 ഏകദിന വിക്കറ്റുകള്‍ക്ക് നാലെണ്ണം മാത്രം അകലെയാണ്. മത്സരത്തില്‍ ഏറ്റവും സവിശേഷമായ നേട്ടത്തിനരികെയുള്ളത് ദക്ഷിണാഫ്രിക്കന്‍ സ്റ്റാര്‍ പേസര്‍ കാഗിസോ റബാഡയാണ്. അഞ്ച് പേരെ പുറത്താക്കിയാല്‍ റബാഡയ്ക്ക് രാജ്യാന്തര ക്രിക്കറ്റില്‍ 450 വിക്കറ്റ് പൂര്‍ത്തിയാക്കാം. 445 വിക്കറ്റാണ് റബാഡയ്ക്കുള്ളത്. 

റാഞ്ചിയില്‍ ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനം ആരംഭിക്കുക. ഒരു മണിക്ക് ടോസ് വീഴും. ലഖ്‌നൗ വേദിയായ ആദ്യ ഏകദിനം 9 റണ്‍സിന് തോറ്റ ഇന്ത്യക്ക് പരമ്പരയില്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ഇന്ന് വിജയം അനിവാര്യമാണ്. 63 പന്തിൽ 86* റണ്‍സുമായി സഞ്ജു സാംസണിന്‍റെ പോരാട്ടവും ഇന്ത്യയെ വിജയത്തിലെത്തിച്ചില്ല. ലഖ്‌നൗവില്‍ ടോപ് ഓര്‍ഡര്‍ തകര്‍ന്നതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. ക്യാപ്റ്റൻ ശിഖര്‍ ധവാൻ, ശുഭ്‌മാൻ ഗിൽ, റുതുരാജ് ഗെയ്‌ക്‌വാദ്, ഇഷാൻ കിഷൻ തുടങ്ങിയവര്‍ ഫോമിലെത്തും എന്നാണ് ഏവരുടേയും പ്രതീക്ഷ. 

പഠിച്ചിട്ട് വിമര്‍ശിക്കൂ സുഹൃത്തേ; റണ്‍സേറെ വഴങ്ങുന്നു എന്ന വിമര്‍ശനത്തോട് പൊട്ടിത്തെറിച്ച് ഷര്‍ദ്ദുല്‍

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ബംഗ്ലാദേശിന്‍റെ ആവശ്യം ഐസിസി അംഗീകരിക്കുമെന്ന് റിപ്പോർട്ട്, 2 രാജ്യങ്ങൾ ഇന്ത്യക്ക് പുറത്ത് ലോകകപ്പ് കളിക്കുമോ? ക്രിക്കറ്റ് ലോകത്ത് പുതിയ പോർമുഖം
അണ്ടര്‍-15 വനിതാ ഏകദിന ടൂര്‍ണമെന്റില്‍ പോണ്ടിച്ചേരിക്കെതിരെ കേരളത്തിന് ആറ് വിക്കറ്റ് വിജയം