ടി20 ലോകകപ്പ്: ബുമ്രയുടെ പകരക്കാരന്‍റെ പേരായി, ഇന്ന് പ്രഖ്യാപനം?

Published : Oct 09, 2022, 10:35 AM ISTUpdated : Oct 09, 2022, 10:44 AM IST
ടി20 ലോകകപ്പ്: ബുമ്രയുടെ പകരക്കാരന്‍റെ പേരായി, ഇന്ന് പ്രഖ്യാപനം?

Synopsis

ജസ്പ്രീത് ബുമ്രക്ക് പകരക്കാരനായി പരിചയസമ്പന്നനായ മുഹമ്മദ് ഷമി ഇടംപിടിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍

ബെംഗളൂരു: ടി20 ലോകകപ്പ് തുടങ്ങുംമുമ്പ് പരിക്കേറ്റ് സ്‌ക്വാഡില്‍ നിന്ന് പുറത്തായ പേസര്‍ ജസ്‌പ്രീത് ബുമ്രയുടെ പകരക്കാരനെ ഇന്ന് ഇന്ത്യന്‍ സെലക്‌ടര്‍മാര്‍ പ്രഖ്യാപിച്ചേക്കും. സ്ക്വാഡില്‍ മാറ്റം വരുത്താന്‍ ഐസിസി അനുവദിച്ചിരിക്കുന്ന തിയതി ഇന്ന് അവസാനിക്കുന്നതോടെയാണിത്. ഫിറ്റ്‌നസ് സംശയങ്ങളിലാണെങ്കിലും മുഹമ്മദ് ഷമി, ദീപക് ചാഹര്‍ എന്നിവരില്‍ ഒരാള്‍ക്കാവും നറുക്ക് വീഴുക. ഇരുവരും ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ ഇന്ന് ഫിറ്റ്‌നസ് പരിശോധനയ്ക്ക് വിധേയരാകും. ഇതിന് ശേഷമാകും ബുമ്രയുടെ പകരക്കാരനാരെന്ന് ബിസിസിഐ പ്രഖ്യാപിക്കുക. 

ജസ്പ്രീത് ബുമ്രക്ക് പകരക്കാരനായി പരിചയസമ്പന്നനായ മുഹമ്മദ് ഷമി ഇടംപിടിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയ്ക്ക് മുമ്പ് പരിക്കേറ്റതാണ് ദീപക് ചാഹറിന് തിരിച്ചടിയായത്. പുറംവേദനയെ തുടര്‍ന്ന് പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ നിന്ന് ചാഹറിനെ ഒഴിവാക്കിയിട്ടുണ്ട്. അതേസമയം സ്റ്റാന്‍ഡ്-ബൈ താരങ്ങളുടെ പട്ടികയിലെങ്കിലും സ്ഥാനം നിലനിര്‍ത്താന്‍ ദീപക് ചാഹറിന് ഫിറ്റ്‌നസ് തെളിയിക്കേണ്ടതുണ്ട്. ഇരുവരെയും സ്റ്റാന്‍ഡ്-ബൈ താരങ്ങളായി നേരത്തെ നിശ്ചയിച്ചിരുന്നു. ഒക്ടോബര്‍ 9-ാം തിയതിയാണ് സ്‌ക്വാഡില്‍ മാറ്റം വരുത്താന്‍ ഐസിസി അനുവദിച്ചിട്ടുള്ള സമയപരിധി. ഇതിന് ശേഷം മാറ്റങ്ങള്‍ വരുത്തണമെങ്കില്‍ ഐസിസിയുടെ പ്രത്യേക അനുമതി വേണം. 

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍(വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക്(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ആര്‍ അശ്വിന്‍, യുസ്‌വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്‌ദീപ് സിംഗ്. 

സ്റ്റാന്‍ഡ് ബൈ താരങ്ങള്‍- മുഹമ്മദ് ഷമി, ശ്രേയസ് അയ്യര്‍, രവി ബിഷ്‌ണോയി, ദീപക് ചാഹര്‍.

വീണ്ടും പരിക്കിന്‍റെ ആശങ്ക, ദീപക് ചാഹര്‍ പുറത്ത്; പേസര്‍ക്ക് പകരം സ്പിന്നറെ പകരക്കാരനായി പ്രഖ്യാപിച്ചു

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ന്യൂസിലന്‍ഡിന്‍റെ തകര്‍ച്ചക്ക് തുടക്കമിട്ടത് സഞ്ജുവിന്‍റെ ബ്രില്യൻസ്, പറക്കും ക്യാച്ച്, പിന്നാലെ രണ്ട് ഭീമാബദ്ധങ്ങളും
ഇന്ത്യ-ന്യൂസിലൻഡ് കാര്യവട്ടം ടി20: വിദ്യാർത്ഥികൾക്ക് ടിക്കറ്റ് നിരക്കിൽ വന്‍ ഇളവ് പ്രഖ്യാപിച്ച് കെസിഎ