മില്ലര്‍ക്ക് പിന്നാലെ ഡികോക്കും; ടി20യില്‍ പുതു ചരിത്രം

By Jomit JoseFirst Published Oct 4, 2022, 7:35 PM IST
Highlights

ഇന്ത്യക്കെതിരായ മൂന്നാം ടി20യില്‍ 36 റണ്‍സ് നേടിയപ്പോഴാണ് ഡികോക്ക് നാഴികക്കല്ല് പിന്നിട്ടത്

ഇന്‍ഡോര്‍: ദക്ഷിണാഫ്രിക്കയ്ക്കായി രാജ്യാന്തര ടി20യില്‍ 2000 റണ്‍സ് നേടുന്ന രണ്ടാമത്തെ മാത്രം താരമായി ഓപ്പണര്‍ ക്വിന്‍റണ്‍ ഡികോക്ക്. ഇന്ത്യക്കെതിരായ മൂന്നാം ടി20യില്‍ 36 റണ്‍സ് നേടിയപ്പോഴാണ് ഡികോക്ക് നാഴികക്കല്ല് പിന്നിട്ടത്. ഡേവിഡ് മില്ലറാണ് ഇതിന് മുമ്പ് രാജ്യാന്തര ടി20യില്‍ 2000 റണ്‍സ് ക്ലബിലെത്തിയ പ്രോട്ടീസ് ബാറ്റര്‍. ഗുവാഹത്തിയില്‍ ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടി20യിലായിരുന്നു കില്ലര്‍ മില്ലറുടെ നേട്ടം. 

ഇന്‍ഡോറില്‍ ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ടി20 പുരോഗമിക്കുകയാണ്. ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ 7.3 ഓവറില്‍ 67/1 എന്ന നിലയിലാണ് പ്രോട്ടീസ്. ഡിക്കോക്കിനൊപ്പം റിലീ റൂസ്സോയാണ് ക്രീസില്‍. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ ദക്ഷിണാഫ്രിക്കയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ബാറ്റിംഗ് പരാജയമായ തെംബാ ബാവുമയെ പേസര്‍ ഉമേഷ് യാദവ് പുറത്താക്കി. ബാവുമ എട്ട് പന്തില്‍ മൂന്നേ നേടിയുള്ളൂ. രോഹിത് ശര്‍മ്മയ്‌ക്കായിരുന്നു ക്യാച്ച്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും ബാവുമ പൂജ്യത്തില്‍ പുറത്തായിരുന്നു. ഇന്ന് വിജയിച്ചാല്‍ ടി20 ലോകകപ്പിന് മുമ്പ് രോഹിത് ശര്‍മ്മയ്‌ക്കും സംഘത്തിനും പരമ്പര തൂത്തുവാരാം. 

ദക്ഷിണാഫ്രിക്ക ഇലവന്‍: തെംബാ ബാവുമ(ക്യാപ്റ്റന്‍), ക്വിന്‍റണ്‍ ഡികോക്ക്(വിക്കറ്റ് കീപ്പര്‍), റിലീ റൂസ്സോ, എയ്‌ഡന്‍ മാര്‍ക്രം, ഡേവിഡ് മില്ലര്‍, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, വെയ്‌ന്‍ പാര്‍നല്‍, ഡ്വെയ്‌ന്‍ പ്രിറ്റോറിയസ്, കേശവ് മഹാരാജ്, കാഗിസോ റബാഡ, ലുങ്കി എന്‍ഗിഡി.                                                       

ഇന്ത്യ ഇലവന്‍: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ദിനേശ് കാര്‍ത്തിക്, അക്‌സര്‍ പട്ടേല്‍, രവിചന്ദ്ര അശ്വിന്‍, ഹര്‍ഷല്‍ പട്ടേല്‍, ദീപക് ചാഹര്‍, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്. 

ജഡേജ, ബുമ്ര, ഇപ്പോള്‍ അര്‍ഷ്‌ദീപ് സിംഗിനും പരിക്ക്; ലോകകപ്പിന് മുമ്പ് ആശങ്കപ്പെടേണ്ടതുണ്ടോ?

 

click me!