ഹര്‍ഷലും ചാഹലും എറിഞ്ഞിട്ടു, ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ഇന്ത്യ

Published : Jun 14, 2022, 10:27 PM ISTUpdated : Jun 14, 2022, 10:42 PM IST
ഹര്‍ഷലും ചാഹലും എറിഞ്ഞിട്ടു, ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ഇന്ത്യ

Synopsis

നാല് വിക്കറ്റ് വീഴ്ത്തി. ഹര്‍ഷല്‍ പട്ടേലും മൂന്ന് വീഴ്ത്തിയ യുസ്‌വേന്ദ്ര ചാഹലും ചേര്‍ന്നാണ് ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ടത്.

വിശാഖപട്ടണം: ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ(India vs South Africa) 48 റണ്‍സിന് തകര്‍ത്ത് ഇന്ത്യ പരമ്പരയില്‍ ജീവന്‍ നിലനിര്‍ത്തി. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയര്‍ത്തിയ 180 റണ്‍സ് വിജലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 19.1 ഓവറില്‍ 131 റണ്‍സിന് ഓള്‍ ഔട്ടായി. 29 റണ്‍സെടുത്ത ഹെന്‍റിച്ച് ക്ലാസനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോററ്‍. നാല് വിക്കറ്റ് വീഴ്ത്തി. ഹര്‍ഷല്‍ പട്ടേലും മൂന്ന് വീഴ്ത്തിയ യുസ്‌വേന്ദ്ര ചാഹലും ചേര്‍ന്നാണ് ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ടത്. ജയിച്ചെങ്കിലും അഞ്ച് മത്സര പരമ്പരയില്‍ ദക്ഷിണാഫ്രിക്ക ഇപ്പോഴും 2-1ന് മുന്നിലാണ്. സ്കോര്‍ ഇന്ത്യ 20 ഓവറില്‍ 179-5, ദക്ഷിണാഫ്രിക്ക 19.1 ഓവറില്‍ 131ന് ഓള്‍ ഔട്ട്.

തുടക്കം മുതല്‍ പിടിച്ചുകെട്ടി

പവര്‍ പ്ലേയിലെ നാലാം ഓവറില്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ടെംബാ ബാവുമയെ(8) പുറത്താക്കി അക്സര്‍ പട്ടേലാണ് ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്. ചാഹലിന്‍റെ അടുത്ത ഓവറില്‍ ഹെന്‍ഡ്രിക്കസിനെ റിഷഭ് പന്ത് കൈവിട്ടു. എന്നാല്‍ പവര്‍ പ്ലേയിലെ അവസാന പന്തില്‍ ഹെന്‍ഡ്രിക്കസിനെ(23) മടക്കി ഹര്‍ഷല്‍ പട്ടേല്‍ വിക്കറ്റ് വേട്ട തുടങ്ങി. പവര്‍ പ്ലേയില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 38 റണ്‍സാണ് ദക്ഷിണാഫ്രിക്ക നേടിയത്.

നടുവൊടിച്ച് ചാഹല്‍

ഹര്‍ഷല്‍ പട്ടേല്‍ തുടങ്ങിയ വിക്കറ്റ് വേട്ട യുസ്‌വേന്ദ്ര ചാഹല്‍ ഏറ്റെടുത്തുു. ഏഴാം ഓവറില്‍ വാന്‍ ഡര്‍ ഡസ്സനെ(1) വീഴ്ത്തിയാണ് ചാഹല്‍ തുടങ്ങിയത്. തന്‍റെ തൊട്ടടുത്ത ഓവറില്‍ പ്രിട്ടോറിയസിനെയും(16 പന്തില്‍ 20) ചാഹല്‍ വീഴ്ത്തി. രണ്ടുപേരും പുറത്തായത് വിക്കറ്റിന് പിന്നില്‍ റിഷഭ് പന്തിന്‍റെ അസാമാന്യ ക്യാച്ചിലായിരുന്നു.

11-ാം ഓവറില്‍ ഹര്‍ഷല്‍ പട്ടേല്‍ അപകടകാരിയായ ഡേവിഡ് മില്ലറെ മടക്കിയതോടൊണ് ഇന്ത്യക്ക് പാതി ശ്വാസം വീണത്. അ‍ഞ്ച് പന്തില്‍ മൂന്ന് റണ്‍സെടുത്ത മില്ലറെ നിലയുറപ്പിക്കും മുമ്പ് ഹര്‍ഷല്‍ ഗെയ്‌ക്‌വാദിന്‍റെ കൈകളിലെത്തിച്ചു. ക്ലാസന്‍ ഭീഷണിയായി ക്രീസില്‍ നിന്നെങ്കിലും റണ്‍ റേറ്റിന്‍റെ സമ്മര്‍ദ്ദത്തില്‍ ക്ലാസനും വീണു. 24 പന്തില്‍ 29 റണ്‍സെടുത്ത ക്ലാസനെ ചാഹലാണ് മടക്കിയത്. പിന്നീട് വാലറ്റത്തെ ഹര്‍ഷലും ഭുവനേശ്വര്‍ കുമാറും ചേര്‍ന്ന് മടക്കി. റബാദയെ(9) യും ഷംസിയെയും ഹര്‍ഷലും കേശവ് മഹാരാജിനെ(11) ഭുവനേശ്വര്‍ കുമാറും വീഴ്ത്തുകയും നോര്‍ക്യ റണ്ണൗട്ടാവുകയും ചെയ്തതോടെ ദക്ഷിണാഫ്രിക്ക തോല്‍വി സമ്മതിച്ചു.

ഇന്ത്യക്കായി ഹര്‍ഷല്‍ പട്ടേല്‍ 3.1 ഓവറില്‍ 25 റണ്‍സിന് നാലു വിക്കറ്റെടുത്തപ്പോള്‍ യുസ്‌വേന്ദ്ര ചാഹല്‍ നാലോവറില്‍ 20 റണ്‍സിന് മൂന്നും ഭുവനേശ്വര്‍ കുമാര്‍ നാലോവറില്‍ 21 റണ്‍സിന് ഒരു വിക്കറ്റുമെടുത്തു. നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഓപ്പണര്‍മാരായ റതുതുരാജ് ഗെയ്ക്‌വാദിന്‍റെയും ഇഷാന്‍ കിഷന്‍റെയും വെടിക്കെട്ട് അര്‍ധസെഞ്ചുറികളുടെ കരുത്തില്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുത്തു. 35 പന്തില്‍ 57 റണ്‍സടിച്ച ഗെയ്‌ക്‌വാദാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ഇഷാന്‍ കിഷന്‍ 35 പന്തില്‍ 54 റണ്‍സടിച്ചു. ദക്ഷിണാഫ്രിക്കക്കായി ഡ്വയിന്‍ പ്രിട്ടോറിയസ് രണ്ട് വിക്കറ്റെടുത്തു.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ടീമിലെത്തിയത് ജിതേഷ് ശര്‍മയുടെ പകരക്കാരനായി, മുഷ്താഖ് അലി ട്രോഫിയിൽ ലോക റെക്കോര്‍ഡ് സെഞ്ചുറിയുമായി ബറോഡ താരം
മുഷ്താഖ് അലി ട്രോഫി; ടോപ് സ്കോററായത് രോഹൻ, ആസമിനെതിരെയും തകര്‍ന്നടിഞ്ഞ് കേരളം, കുഞ്ഞൻ വിജയലക്ഷ്യം