
മുംബൈ: ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍(IND v NZ) 14 വിക്കറ്റ് വീഴ്ത്തി പരമ്പരയുടെ താരമായെങ്കിലും ദക്ഷിണാഫ്രിക്കക്കെതിരെ(IND vs SA) വരാനിരിക്കുന്ന പരമ്പരയില്‍ ആര്‍ അശ്വിനെ(R shwin) പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കാതിരുന്നാലും താന്‍ അത്ഭുതപ്പെടില്ലെന്ന് മുന്‍ ഇംഗ്ലീഷ് പേസര്‍ സ്റ്റീവ് ഹാര്‍മിസണ്‍(Steve Harmison). ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ അശ്വിനെ പ്ലേയിംഗ് ഇലവനില്‍ നിന്ന് തഴയാനാണ് സാധ്യതയെന്നും എന്നാല്‍ ഫോമിലല്ലാത്ത ചേതേശ്വര്‍ പൂജാരക്കും(Cheteshwar Pujara) അജിങ്ക്യാ രഹാനെക്കും(Ajinkya Rahane) ഇന്ത്യ വീണ്ടും അവസരം നല്‍കിയേക്കുമെന്നും ഹാര്‍മിസണ്‍ തന്‍റെ യുട്യൂബ് ചാനലില്‍ പറഞ്ഞു.
ടെസ്റ്റ് ക്രിക്കറ്റില്‍ മികച്ച ഫോമിലായിരുന്നിട്ടും അശ്വിനെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ നാലു ടെസ്റ്റിലും കളിപ്പിക്കാതിരുന്ന കാര്യവും ഹാര്‍മിസണ്‍ ചൂണ്ടിക്കാട്ടി. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ അശ്വിന് പകരം രവീന്ദ്ര ജഡേജയാണ്(Ravindra Jadeja) നാലു പേസര്‍മാര്‍ക്കൊപ്പം ഏക സ്പിന്നറായി ടീമിലെത്തിയത്.
ലോകത്തിലെ ആരെങ്കിലും കരുതിക്കാണുമോ, ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ മുഴുവന്‍ അശ്വിന്‍ പുറത്തിരിക്കുമെന്ന്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ടീമും തന്ത്രങ്ങളും എല്ലായ്പ്പോഴും അങ്ങനെയാണ്. ടീം എങ്ങനെയാവണമെന്നതിനെക്കുറിച്ച് അദ്ദേഹത്തിന് നിലപാടുണ്ട്. കോലി എന്താണ് ഉദ്ദേശിക്കുന്നതെന്നോ അദ്ദേഹത്തിന് എന്താണ് വേണ്ടതെന്നോ നിങ്ങള്‍ക്കൊരിക്കലും ചിന്തിക്കാനാവില്ല.
ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ സെഞ്ചുറിയുമായി തിളങ്ങിയെങ്കിലും മായങ്ക് അഗര്‍വാളും ശ്രേയസ് അയ്യരും ദക്ഷിണാഫ്രിക്കയിലേക്ക് പോകുമെന്നാണോ നിങ്ങള്‍ കരുതുന്നത്. എന്നാല്‍ അങ്ങനെയാവില്ല, അജിങ്ക്യാ രഹാനെക്കും ചേതേശ്വര്‍ പൂജാരക്കും വീണ്ടും അവസരം ലഭിച്ചാല്‍ എനിക്കതില്‍ യാതൊരു അത്ഭുതവും തോന്നില്ല.
ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യ അശ്വിനെയും ജഡേജയെയും കളിപ്പിക്കണമെന്നും പേസര്‍മാരായി മുഹമ്മ് ഷമി, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുമ്ര എന്നിവരെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കണമെന്നും ഹാര്‍മിസണ്‍ വ്യക്തമാക്കി. ഏഴാം നമ്പറില്‍ ബാറ്റ് ചെയ്യേണ്ടതിനാല്‍ ജഡേജ ടീമില്‍ അനിവാര്യനാണ്. റിഷഭ് പന്താവും ആറാം നമ്പറില്‍ ഇറങ്ങുക. അക്സര്‍ പട്ടേലിനും ബാറ്റ് ചെയ്യാനാവും. ജഡേജയെ കളിപ്പിച്ചാവും ഒരു സ്പിന്നറെ കൂടി കളിപ്പിക്കാന്‍ ഇന്ത്യക്ക് കഴിയും. അത് അശ്വിനാവണം.
കാരണം പേസ് ബൗളര്‍മാരെപ്പോലെ ഏത് പിച്ചിലും തിളങ്ങാനുള്ള കഴിവ് അശ്വിനുണ്ട്. അത് മാത്രമല്ല, നാലാം പേസറുണ്ടാക്കുന്നതിനേക്കാള്‍ സമ്മര്‍ദ്ദം അശ്വിന് എതിരാളികള്‍ക്ക് മേലുണ്ടാക്കാന്‍ അശ്വിനാവും. അതുകൊണ്ടുതന്നെ മൂന്നു പേസര്‍മാരും അശ്വിനുള്‍പ്പെടെ രണ്ട് സ്പിന്നര്‍മാരെയുമാവണം ഇന്ത്യ അന്തിമ ഇലവനില്‍ കളിപ്പിക്കേണ്ടതെന്നും ഹാര്‍മിസണ്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!