SAvIND : ഏകദിന ടീമിന്റെ നായകസ്ഥാനത്ത് നിന്നും വിരാട് കോലിയെ മാറ്റിയേക്കും ? റിപ്പോര്‍ട്ട്

Published : Dec 06, 2021, 10:58 PM IST
SAvIND : ഏകദിന ടീമിന്റെ നായകസ്ഥാനത്ത് നിന്നും വിരാട് കോലിയെ മാറ്റിയേക്കും ? റിപ്പോര്‍ട്ട്

Synopsis

ഇതിനിടെ കഴിഞ്ഞ ദിവസം ബിസിസിഐ ഉന്നതനാണ് കോലി ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്ത് തുടരാന്‍ സാധ്യത കുറവാണെന്ന് പറഞ്ഞത്. വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

മുംബൈ: വിരാട് കോലിയെ (Virat Kohli) ഏകദിന ടീമിന്റെ നായകസ്ഥാനത്ത് നിന്നും മാറ്റിയേക്കുമെന്ന് വാര്‍ത്തകള്‍. നേരത്തെ ടി20 നായകസ്ഥാനം ഒഴിഞ്ഞിരുന്നു. എന്നാലിപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ ഏകദിന ടീമിന്റെ നായകസ്ഥാനത്ത് നിന്ന് കോലിയെ മാറ്റുമെന്നുള്ളതാണ്. അതേസമയം ടെസ്റ്റ് ക്യാപ്റ്റനായി കോലി തന്നെ തുടരും.
 
ഇതിനിടെ കഴിഞ്ഞ ദിവസം ബിസിസിഐ ഉന്നതനാണ് കോലി ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്ത് തുടരാന്‍ സാധ്യത കുറവാണെന്ന് പറഞ്ഞത്. വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വാര്‍ത്തയില്‍ പറയുന്നതിങ്ങനെ... ''നിലവിലെ സാഹചര്യത്തില്‍ കോലി ഏകദിന ടീം ക്യാപ്റ്റനായി തുടരാന്‍ സാധ്യത കുറവാണ്. 

ക്യാപ്റ്റന്‍സി കാര്യത്തില്‍ നേരത്തെ തീരുമാനമുണ്ടായാല്‍ അത് 2023 ലോകകപ്പിനൊരുങ്ങാന്‍ ടീമിന് ഗുണം ചെയ്യും. ഈ വര്‍ഷം ഏകദിന മത്സരങ്ങളൊന്നുമില്ലാത്തതിനാല്‍ കോലിയുടെ കാര്യത്തില്‍ തീരുമാനമെടുക്കുന്നത് വൈകും.'' പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ദക്ഷിണാഫ്രിക്കന്‍ പര്യടനമാണ് ഇനി ഇന്ത്യക്ക് മുന്നിലുള്ളത്. മൂന്ന് ടെസ്റ്റും ഏകദിനവുമാണ് ഇന്ത്യ അവിടെ കളിക്കുക. ഏകദിന പരമ്പരയില്‍ രോഹിത് ശര്‍മ (Rohit Sharma) ക്യാപ്റ്റനാവുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ലഖ്നൗവിൽ എക്യുഐ 411, തിരുവനന്തപുരത്തേത് 68; മത്സരം ഇവിടെയാണ് നടത്തേണ്ടിയിരുന്നതെന്ന് ശശി തരൂർ, എക്സിൽ ചർച്ച
മൂടൽ മഞ്ഞ് ചതിച്ചു, സഞ്ജുവിനെ നിർഭാഗ്യം പിന്തുടരുന്നു, ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ടി20 മത്സരം ഉപേക്ഷിച്ചു