
മുംബൈ: ഈ മാസം ആരംഭിക്കുന്ന ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ(IND vs SL) ഒരു മത്സരം പിങ്ക് ടെസ്റ്റ്(പകല്‍-രാത്രി മത്സരം) (Pink Ball Test) ബിസിസിഐ(BCCI) പ്രസിഡന്‍റ് സൗരവ് ഗാംഗുലി(Sourav Ganguly) സ്ഥിരികീരിച്ചു. ബെംഗലൂരു ചിന്നസ്വാമി സ്റ്റേഡിയമാവും ശ്രീലങ്കക്കെതിരായ പിങ്ക് ടെസ്റ്റിന് വേദിയാവുകയെന്നും ഗാംഗുലി സ്പോര്‍ട്സ് സ്റ്റാറിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
പരമ്പരയിലെ മറ്റ് മത്സരങ്ങളുടെ വേദികള്‍ സംബന്ധിച്ച് അന്തി തീരുമാനത്തിലെത്തിയിട്ടില്ലെന്നും ഗാംഗുലി വ്യക്തമാക്കി. ഇന്ത്യ വേദിയാവുന്ന മൂന്നാമത്തെ പിങ്ക് ബോള്‍ ടെസ്റ്റാണ് ശ്രീലങ്കക്കെതിരെ നടക്കാനിരിക്കുന്നത്. 2019ല്‍ കൊല്‍ക്കത്തയില്‍ ബംഗ്ലാദേശിനെതിരെ ആയിരുന്നു ഇന്ത്യ ആദ്യ പിങ്ക് ടെസ്റ്റിന് വേദിയായത്. അന്ന് ഇന്നിംഗ്സിനും 46 റണ്‍സിനുമാണ് ഇന്ത്യ ജയിച്ചത്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ അഹമ്മദാബാദില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യ 10 വിക്കറ്റിന്‍റെ വിജയം നേടി. ശ്രീലങ്കക്കെതിരായ പരമ്പരക്ക് മുമ്പ് വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന, ടി20 പരമ്പരയില്‍ ഇന്ത്യ കളിക്കുന്നുണ്ട്. മൂന്ന് ഏകദിനവും, മൂന്ന് ടി20 മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്.
ഫെബ്രുവരി 25ന് ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പര തുടങ്ങും. മാര്‍ച്ച മൂന്നിന് മൊഹാലിയിലാവും രണ്ടാം ടെസ്റ്റ്. മൂന്ന് ടി20 മത്സരങ്ങളും പരമ്പരയിലുണ്ട്. വിരാട് കോലി ടെസ്റ്റ് ക്യാപ്റ്റന്‍സി ഒഴിഞ്ഞശേഷം നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ആരാവും ഇന്ത്യന്‍ നായകനാവുക എന്ന ആകാംക്ഷയും ആരാധകര്‍ക്കുണ്ട്. രോഹിത് ശര്‍മ തന്നെ ടെസ്റ്റിലും കോലിയുടെ പിന്‍ഗാമിയാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.