IND vs SL : 'എത്ര നിസ്വാര്‍ത്ഥനായ ക്രിക്കറ്ററാണ് ജഡേജയെന്ന് നോക്കൂ'; താരത്തെ പുകഴ്ത്തി ക്യാപ്റ്റന്‍ രോഹിത്

Published : Mar 07, 2022, 12:27 PM IST
IND vs SL : 'എത്ര നിസ്വാര്‍ത്ഥനായ ക്രിക്കറ്ററാണ് ജഡേജയെന്ന് നോക്കൂ'; താരത്തെ പുകഴ്ത്തി ക്യാപ്റ്റന്‍ രോഹിത്

Synopsis

രവീന്ദ്ര ജഡേജയുടെ (Ravindra Jadeja) ഓള്‍റൗണ്ട് പ്രകടനമാണ് മത്സരത്തില്‍ നിര്‍ണായകമായത്. 175 റണ്‍സും ഒമ്പത് വിക്കറ്റും താരം സ്വന്തമാക്കിയിരുന്നു. റിഷഭ് പന്തും (Rishabh Pant) നിര്‍ണായക പ്രകടനം പുത്തെടുത്തു. ആറ് വിക്കറ്റെടുത്ത ആര്‍ അശ്വിനും ടീമിന്റെ വിജയത്തില്‍ വലിയ സ്വാധീനമുണ്ടാക്കി.

മൊഹാലി: ശ്രീലങ്കയ്‌ക്കെതിരായ (IND vs SL) ടെസ്റ്റ് പരമ്പരയില്‍ മികച്ച തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ഇന്നിംഗ്‌സിനും 222 റണ്‍സിനും ഇന്ത്യ ജയിച്ചു. രവീന്ദ്ര ജഡേജയുടെ (Ravindra Jadeja) ഓള്‍റൗണ്ട് പ്രകടനമാണ് മത്സരത്തില്‍ നിര്‍ണായകമായത്. 175 റണ്‍സും ഒമ്പത് വിക്കറ്റും താരം സ്വന്തമാക്കിയിരുന്നു. റിഷഭ് പന്തും (Rishabh Pant) നിര്‍ണായക പ്രകടനം പുത്തെടുത്തു. ആറ് വിക്കറ്റെടുത്ത ആര്‍ അശ്വിനും ടീമിന്റെ വിജയത്തില്‍ വലിയ സ്വാധീനമുണ്ടാക്കി.

ആദ്യ ടെസ്റ്റ് ജയിച്ചെങ്കിലും കടുത്ത വെല്ലുവിളിയാണ് ഇന്ത്യയെ കാത്തിരിക്കുന്നതെന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ പറഞ്ഞു. രോഹിത്തിന്റെ വാക്കുകള്‍... ''പരമ്പരയില്‍ മികച്ച തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. എല്ലാ മേഖലയില്‍ ടീം ആധിപത്യം കാണിച്ചു. തുറന്നുപറയാമല്ലോ, ഇത്തരത്തില്‍ ഒരു ജയം സ്വന്തമാക്കാന്‍ കഴിയുമെന്ന് മത്സരത്തിന് മുമ്പ് ഞാന്‍ കരുതിയിരുന്നില്ല. മികച്ച ബാറ്റിംഗ് പിച്ചായിരുന്നു മൊഹാലിയിലേത്. അല്‍പം ടേണും പോരാത്തതിന് പേസര്‍മാര്‍ക്ക് നേരിയ പിന്തുണയും പിച്ച് നല്‍കി. ബൗളര്‍മാര്‍ അഭിനന്ദനമര്‍ഹിക്കുന്നു. സാഹചര്യത്തിനനുസരിച്ച് അവര്‍ പന്തെറിഞ്ഞു.

ഒരുപാട് നല്ല പ്രകടനങ്ങള്‍ കണ്ട ടെസ്റ്റായിരുന്നു ഇത്. ചിലര്‍ ഒരുപാട് നാഴികക്കല്ലുകള്‍ മറികടന്ന ടെസ്റ്റ് കൂടിയായിരുന്നിത്. ടെസ്റ്റില്‍ എടുത്തുപറയേണ്ടത് രവീന്ദ്ര ജഡേജയുടെ പ്രകടനം തന്നെയാണ്. ജഡേയുടെ 175ല്‍ നില്‍ക്കുമ്പോള്‍ ഡിക്ലയര്‍ ചെയ്തതിനെ കുറിച്ച് രണ്ട് വാദങ്ങളുണ്ടെന്ന് അറിയാം. ജഡേജ തന്നെയാണ് ഡിക്ലറേഷന്‍ തീരുമാനമെടുക്കാന്‍ ടീമിനെ പ്രേരിപ്പിച്ചത്. വ്യക്തിഗത നേട്ടങ്ങള്‍ക്ക്  പ്രാധാന്യം നല്‍കാത്ത താരമാണ് ജഡേജ. എത്രത്തോളം നിസ്വാര്‍്ത്ഥനായ താരമാണ് ജഡേജയെന്ന് നോക്കൂ.

എന്നാല്‍ അടുത്ത ടെസ്റ്റ് കടുത്ത വെല്ലുവിളിയായിരിക്കും. നാട്ടില്‍ നടക്കുന്ന രണ്ടാമത്തെ പിങ്ക ബോള്‍ ടെസ്റ്റാണിത്. ടീമിലെ പലര്‍ക്കും പുതിയ അനുഭവമായിരിക്കുമിത്. ഏത് തരത്തിലുള്ള പിച്ചാണ് ഒരുക്കുന്നതെന്ന് നമുക്ക് നോക്കാം.'' രോഹിത് പറഞ്ഞു.

ഈമാസം 12നാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്. ബാംഗ്ലൂര്‍ ചിന്നസ്വാമി സ്‌റ്റേഡിയത്തിലാണ് മത്സരം. പിങ്ക് പന്തിലാണ് ടെസ്റ്റ് നടക്കുന്നത്. ഇന്ത്യയില്‍ നടക്കുന്ന രണ്ടാമത്തെ മാത്രം പിങ്ക് ബോള്‍ ടെസ്റ്റാണിത്. 2019ല്‍ ബംഗ്ലാദേശിനെതിരെയായിരുന്നു ആദ്യത്തേത്. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലായിരുന്നും മത്സരം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ശുഭ്മാന്‍ ഗില്ലിന് പരിക്ക്, അവസാന രണ്ട് ടി20 മത്സരങ്ങള്‍ നഷ്ടമാകും; സഞ്ജു സാംസണ്‍ ഓപ്പണറായേക്കും
ടി20 റാങ്കിംഗ്: സഞ്ജുവിനും ഗില്ലിനും സൂര്യക്കും സ്ഥാന നഷ്ടം, ബുമ്രയുടെ റെക്കോര്‍ഡ് തകര്‍ത്ത് വരുണ്‍ ചക്രവര്‍ത്തി