IND vs SL : നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരന്‍; അപൂര്‍വ റെക്കോര്‍ഡ് ഇനി രവീന്ദ്ര ജഡേജയുടെ കീശയില്‍

Published : Mar 07, 2022, 10:22 AM IST
IND vs SL : നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരന്‍; അപൂര്‍വ റെക്കോര്‍ഡ് ഇനി രവീന്ദ്ര ജഡേജയുടെ കീശയില്‍

Synopsis

പുറത്താകാതെ 175 റണ്‍സ് നേടിയ താരം ഒമ്പത് വിക്കറ്റും നേടിയിരുന്നു. മാന്‍ ഓഫ് ദ മാച്ചിനും മറ്റൊരാളായിരുന്നില്ല അര്‍ഹന്‍. മൊഹാലിയില്‍ അവസാനം കഴിഞ്ഞ മൂന്ന് ടെസ്റ്റിലും ജഡേജ തന്നെയായിരുന്നു താരം. സുപ്രധാന റെക്കോര്‍ഡുകളും ജഡേജ സ്വന്തം പേരിലാക്കി. 

മൊഹാലി: ശ്രീലങ്കയ്‌ക്കെതിരെ (SL vs IND) ആദ്യ ടെസ്റ്റ് ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജയുടെ (Ravindra Jadeja) പേരാലിയാരിക്കും അറിയപ്പെടുകയെന്നതില്‍ സംശയമൊന്നുമില്ല. പുറത്താകാതെ 175 റണ്‍സ് നേടിയ താരം ഒമ്പത് വിക്കറ്റും നേടിയിരുന്നു. മാന്‍ ഓഫ് ദ മാച്ചിനും മറ്റൊരാളായിരുന്നില്ല അര്‍ഹന്‍. മൊഹാലിയില്‍ അവസാനം കഴിഞ്ഞ മൂന്ന് ടെസ്റ്റിലും ജഡേജ തന്നെയായിരുന്നു താരം. സുപ്രധാന റെക്കോര്‍ഡുകളും ജഡേജ സ്വന്തം പേരിലാക്കി. 

150ലധികം റണ്‍സ് നേടുകയും ഒമ്പത് വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്ത ആദ്യ ഇന്ത്യന്‍ ബൗളറായിരിക്കുകയാണ് ജഡേജ. അതേസമയം അഞ്ച് വിക്കറ്റ് വീഴ്ത്തുകയും 150ല്‍ കൂടുതല്‍ റണ്‍സ് നേടുകയും ചെയ്ത മറ്റും ചില താരങ്ങളുണ്ട്. അതിലാദ്യത്തെ പേര് മുന്‍ ഇന്ത്യന്‍ താരം വിനു മങ്കാദിന്റേതാണ്. 1952ല്‍ ഇംഗ്ലണ്ടിനെതിരെ അദ്ദേഹം 184 റണ്‍സ് നേടുന്നതിനോടൊപ്പം അഞ്ച് വിക്കറ്റും വീഴ്ത്തി. പിന്നീട് ഇന്ത്യയുടെ തന്നെ പോളി ഉമ്രിഗര്‍ 1962ല്‍ വിന്‍ഡീസിനെതിരെ ഈ നേട്ടം ആവര്‍ത്തിച്ചു. 

പുറത്താവാതെ 172 റണ്‍സണാണ് താരം നേടിയത്. ഇന്ത്യക്കാരില്‍ ഇപ്പോള്‍ ജഡേജയും. ഡെന്നിസ് ആറ്റ്കിന്‍സണ്‍, ഗാരി സോബേഴ്‌സ്, മുഷ്താഖ് മുഹമ്മദ് എന്നിവരും ഈ നേട്ടം സ്വന്തമാക്കിയവരാണ്.അപൂര്‍വമായ മറ്റൊരുനേട്ടം കൂടി ജഡേജയെ തേടിയെത്തി. എതിര്‍ ബാറ്ററെ ഒരു ദിവസം രണ്ട് പുറത്താക്കുന്ന ഏഴാമത്തെ മാത്രം ബൗളറായിരിക്കുകയാണ് ജഡേജ. ലങ്കയുടെ സുരംഗ ലക്മലിനേയാണ് ജഡേജ ഇത്തരത്തില്‍ പുറത്താക്കിയത്. ട്രന്റ് ബോള്‍ട്ട്, ഡാനിയേല്‍ വെട്ടോറി, ജിം ലേക്കര്‍ എന്നിവരെല്ലാം ഈ നേട്ടത്തിന് അര്‍ഹരാണ്. 

അതേസമയം ആര്‍ അശ്വിന്‍ ഏറ്റവും കൂടുതല്‍ തവണ പുറത്താക്കുന്ന താരങ്ങളുടെ പട്ടികയില്‍ ലങ്കന്‍ ഓപ്പണര്‍ ലാഹിരു തിരിമാനെ അഞ്ചാമതെത്തി. ഏഴ് തവണ തിരിമാനെ അശ്വിന് വിക്കറ്റ് നല്‍കി. എഡ് കോവന്‍, ജയിംസ് ആന്‍ഡേഴ്‌സണേയും അശ്വിന്‍ അഞ്ച് തവണ പുറത്താക്കി. ഇംഗ്ലണ്ടിന്റെ ബെന്‍ സ്‌റ്റോക്‌സിനെയാണ് അശ്വിന്‍ കൂടുതല്‍ തവണ പുറത്താക്കിയത്. 11 തവണ അദ്ദേഹം അശ്വിന് കീഴ്‌പ്പെട്ടു. ഡേവിഡ് വാര്‍ണര്‍ (10), അലിസ്റ്റര്‍ കുക്ക് (9), ടോം ലാഥം (8) എന്നിവരും പട്ടികയിലുണ്ട്.

അതേസയം ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ ബൗളറെന്ന നേട്ടം ആര്‍ അശ്വിന് സ്വന്തമായിരുന്നു.  ഇതിഹാസതാരം കപില്‍ ദേവിനെയാണ് അശ്വിന്‍ മറികടന്നത്. 131 ടെസ്റ്റില്‍ നിന്ന് 434 വിക്കറ്റായിരുന്നു കപിലിന്റെ സമ്പാദ്യം. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനെ മറികടക്കാന്‍ അഞ്ച് വിക്കറ്റ് കൂടിയാണ് അശ്വിന് വേണ്ടിയിരുന്നത്. മൊഹാലി ടെസ്റ്റില്‍ തന്നെ അദ്ദേഹം നേട്ടം സ്വന്തമാക്കി. ഇതുവരെ 435 വിക്കറ്റാണ് അശ്വിന്‍ നേടിയത്. താരത്തിന്റെ 85-ാം ടെസ്റ്റാണിത്. 

ഇക്കാര്യത്തില്‍ മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ അനില്‍ കുംബ്ലെയാണ് ഒന്നാമത്. അദ്ദേഹം 619 വിക്കറ്റാണ് നേടിയത്. ഹര്‍ഭജന്‍ മൂന്നാം സ്ഥാനത്തുണ്ട്. 417 വിക്കറ്റ് ഹര്‍ഭജന്‍ നേടി. മുന്‍ പേസര്‍ സഹീര്‍ ഖാനും വെറ്ററന്‍ താരം ഇശാന്ത് ശര്‍മയും പട്ടികയില്‍ അഞ്ചാമതാണ്. ഇരുവര്‍ക്കും 311 വിക്കറ്റ് വീതമുണ്ട്. ശ്രീലങ്കന്‍ താരം ചരിത് അസലങ്കയെ പുറത്താക്കിയാണ് അശ്വിന്‍ നേട്ടം ആഘോഷിച്ചത്. വിരാട് കോലിക്കായിരുന്നു ക്യാച്ച്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

മൂടൽ മഞ്ഞ് ചതിച്ചു, സഞ്ജുവിനെ നിർഭാഗ്യം പിന്തുടരുന്നു, ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ടി20 മത്സരം ഉപേക്ഷിച്ചു
ശുഭ്മാന്‍ ഗില്ലിന് പരിക്ക്, അവസാന രണ്ട് ടി20 മത്സരങ്ങള്‍ നഷ്ടമാകും; സഞ്ജു സാംസണ്‍ ഓപ്പണറായേക്കും