IND vs SL : 'ഇതൊന്നും ഞങ്ങളെകൊണ്ട് നിയന്ത്രിക്കാനാവില്ല'; ആരാധകര്‍ ഗ്രൗണ്ടിലിറങ്ങിയതിനെ കുറിച്ച് ബുമ്ര- വീഡിയോ

Published : Mar 14, 2022, 12:40 PM ISTUpdated : Mar 14, 2022, 12:47 PM IST
IND vs SL : 'ഇതൊന്നും ഞങ്ങളെകൊണ്ട് നിയന്ത്രിക്കാനാവില്ല'; ആരാധകര്‍ ഗ്രൗണ്ടിലിറങ്ങിയതിനെ കുറിച്ച് ബുമ്ര- വീഡിയോ

Synopsis

രണ്ട് പേര്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കൊപ്പം (Virat Kohli) സെല്‍ഫി എടുക്കുകയും ചെയ്തു. പിന്നീട് സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ വന്ന് മൂവരേയും പിടിച്ചുകൊണ്ടുപോയ ശേഷമാണ് മത്സരം ആരംഭിച്ചത്. മത്സരം അല്‍പസമയത്തേക്ക് നിര്‍ത്തിവെക്കുകയും ചെയ്തു.

ബംഗളൂരു: ശ്രീലങ്കയ്‌ക്കെതിരെ (IND vs SL) ബംഗളൂരു ടെസ്റ്റിന്റെ രണ്ടാംദിനം മത്സരം നടക്കുന്നതിനിടെ കാണികളില്‍ നിന്ന് മൂന്ന് പേര്‍ ഗ്രൗണ്ടിലേക്ക് ഇറങ്ങിയിരുന്നു. ഇതില്‍ രണ്ട് പേര്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കൊപ്പം (Virat Kohli) സെല്‍ഫി എടുക്കുകയും ചെയ്തു. പിന്നീട് സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ വന്ന് മൂവരേയും പിടിച്ചുകൊണ്ടുപോയ ശേഷമാണ് മത്സരം ആരംഭിച്ചത്. മത്സരം അല്‍പസമയത്തേക്ക് നിര്‍ത്തിവെക്കുകയും ചെയ്തു.

ശ്രീലങ്ക രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച് ആറാം ഓവറിലാണ് സംഭവം. മുഹമ്മദ് ഷമിയുടെ (Mohammed Shami) പന്ത് കുശാല്‍ മെന്‍ഡിസിന്റെ ദേഹത്ത് കൊണ്ടിരുന്നു ഇത് പരിശോധിക്കുന്നതിനിടെയാണ് മൂന്ന് പേര്‍ ഗ്രൗണ്ടിലേക്ക് കടന്നുകയറിയത്. സ്ലിപ്പില്‍ ഫീല്‍ഡ് നില്‍ക്കുകയായിരുന്നു കോലിയോട് സെല്‍ഫിയെടുക്കട്ടെയെന്ന് ചോദിച്ചു. അദ്ദേഹം അതിന് സമ്മതിക്കുകയും ചെയ്തു. വീഡിയോ കാണാം... 

കാണികള്‍ ഗ്രൗണ്ടിലേക്കിറങ്ങിയതിനെ കുറിച്ച് സംസാരിക്കുകയാണ് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ജസ്പ്രിത് ബുമ്ര. ഇത്തരം കാര്യങ്ങളൊന്നും താരളെകൊണ്ട് നിയന്ത്രിക്കാന്‍ കഴിയാത്തതാണെന്ന് ബുമ്ര പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''ഇതെല്ലാം സുരക്ഷയമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. ഞങ്ങള്‍ക്കൊന്നും ചെയ്യാന്‍ കഴിയില്ല. എന്നാല്‍ അധികം പ്രശ്‌നങ്ങളില്ലാതെ ഉദ്യോഗസ്ഥര്‍ ഇടപെടുകയും പരിഹാരം കാണുകയും ചെയ്തു. ഇതിനെ കുറച്ച് എന്താ പറയേണ്ടതെന്ന് അറിയില്ല. ക്രിക്കറ്റിനെ വൈകാരികമായി കാണുന്ന ആരാധകരാണിത്.'' 

പരമ്പരയില്‍ ആദ്യമായിട്ടല്ല ഇത്തരത്തില്‍ സംഭവിക്കുന്നത്. മൊഹാലി ടെസ്റ്റിനിടയിലും ഇത്തരത്തില്‍ സംഭവിക്കുകയുണ്ടായി. എന്നാല്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ പിടിച്ചുപുറത്താക്കുകയായിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

കാത്തിരിപ്പിനൊടുവില്‍ സഞ്ജു പ്ലേയിംഗ് ഇലവനിലേക്ക്?, 3 മാറ്റങ്ങള്‍ക്ക് സാധ്യത, നാലാം ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം
റെക്കോര്‍ഡിട്ട് ഗ്രീന്‍, ഞെട്ടിച്ച് പതിരാനയും ലിവിംഗ്സ്റ്റണും ഇംഗ്ലിസും ഐപിഎല്‍ താരലേലത്തിലെ വിലകൂടിയ വിദേശതാരങ്ങള്‍