IND vs SL: വിരാട് കോലിയുടെ ഏറ്റവും മികച്ച ടെസ്റ്റ് സെഞ്ചുറി തെരഞ്ഞെടുത്ത് രോഹിത് ശര്‍മ

Published : Mar 03, 2022, 05:00 PM IST
IND vs SL: വിരാട് കോലിയുടെ ഏറ്റവും മികച്ച ടെസ്റ്റ് സെഞ്ചുറി തെരഞ്ഞെടുത്ത് രോഹിത് ശര്‍മ

Synopsis

കോലിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ജയം 2018ലെ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര നേട്ടമായിരുന്നുവെന്നും രോഹിത് പറഞ്ഞു. ടീമെന്ന നിലയിലും വലിയ നേട്ടമായിരുന്നു അത്. കോലിയായിരുന്നു അന്ന് ഞങ്ങളെ നയിച്ചത്.

മൊഹാലി: ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് ശര്‍മ(Rohit Sharma) വെള്ളിയാഴ്ച ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ അരങ്ങേറ്റം കുറിക്കുകയാണ്. മുന്‍ നായകന്‍ വിരാട് കോലിയുടെ(Virat Kohli) നൂറാം ടെസ്റ്റ് കൂടിയാണിത്. കോലിയുടെ നൂറാം ടെസ്റ്റ് എക്കാലത്തും ഓര്‍മിപ്പിക്കപ്പെടുന്ന ഒന്നാക്കി മാറ്റാനുള്ള ശ്രമത്തിലാണ് ടീം ഒന്നടങ്കമെന്ന് മത്സരത്തലേന്ന് വാര്‍ത്താ സമ്മേളനത്തില്‍ രോഹിത് പറഞ്ഞു.

കോലി നിര്‍ത്തിയേടത്തുനിന്നാണ് എനിക്ക് തുടങ്ങേണ്ടത്. ശരിയായ കളിക്കാരെ ഉചിതമായ റോളിലേക്ക് തെരഞ്ഞെടുക്കുക എന്നതാണ് എന്‍റെ ആദ്യ കടമ. നൂറാം ടെസ്റ്റ് കളിക്കുന്ന വിരാട് കോലിയുടെ ടെസ്റ്റ് കരിയര്‍ സമാനതകളില്താത്തതാണെന്നും രോഹിത് പറഞ്ഞു. ടീമിന്‍റെ മനോഭാവം തന്നെ മാറ്റുന്നതിലും കോലി നിര്‍ണായക പങ്കാണ് വഹിച്ചിട്ടുള്ളത്. അദ്ദേഹത്തിന്‍റെ നൂറാം ടെസ്റ്റ് സ്പെഷ്യല്‍ ആക്കാനുള്ള ഒരുക്കത്തിലാണ് ഞങ്ങള്‍. ഞങ്ങളെല്ലാവരും അതിനായി തയാറെടുത്തു കഴിഞ്ഞു. വിരാടിന്‍റെ നൂറാം ടെസ്റ്റിന് കാണികളെത്തുമെന്നതും സന്തോഷം നല്‍കുന്ന കാര്യമാണ്.

ശ്രീലങ്കയ്‌ക്കെതിരെ വേണ്ടത് ഒരൊറ്റ ജയം മാത്രം; ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ കാത്ത് മഹത്തായ നേട്ടം

കോലിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ജയം 2018ലെ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര നേട്ടമായിരുന്നുവെന്നും രോഹിത് പറഞ്ഞു. ടീമെന്ന നിലയിലും വലിയ നേട്ടമായിരുന്നു അത്. കോലിയായിരുന്നു അന്ന് ഞങ്ങളെ നയിച്ചത്. ടെസ്റ്റില്‍ 27 സെഞ്ചുറികള്‍ അടിച്ചിട്ടുണ്ട് കോലി. അതില്‍ എനിക്കേറ്റവും പ്രിയപ്പെട്ടത് 2013ല്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ നേടിയ സെഞ്ചുറിയാണ്.

ഒരു ബാറ്ററെന്ന നിലയില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ജൊഹാനസ്ബര്‍ഗില്‍ അന്ന് കോലി നേടിയ സെഞ്ചുറി ഇന്നും എന്‍റെ ഓര്‍മയിലുണ്ട്. ഡെയ്ല്‍ സ്റ്റെയ്നെയും മോണി മോര്‍ക്കലിനെയും വെര്‍നോണ്‍ ഫിലാന്‍ഡറെയും ജാക്വിസ് കാലിസിനെയും പോലുളള ബൗളര്‍മാരെയും വെല്ലുവിളി ഉയര്‍ത്തിയ പിച്ചിനെയും അതിജീവിച്ചായിരുന്നു അന്ന് കോലി സെഞ്ചുറി നേടിയത്. അത് അത്ര എളുപ്പമല്ല.

തിരുവനന്തപുരമില്ല; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടി20 പരമ്പരയ്ക്കുള്ള വേദി പ്രഖ്യാപിച്ച് ബിസിസിഐ

 ഞങ്ങളെല്ലാം ആദ്യമായിട്ടായിരുന്നു ദക്ഷിണാഫ്രിക്കയിലെ ബൗണ്‍സുള്ള പിച്ചില്‍ കളിക്കുന്നത്. അന്ന് ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറി നേടിയ കോലി രണ്ടാം ഇന്നിംഗ്സില്‍ 90ലേറെ റണ്‍സും നേടിയിരുന്നു. അതാണ് കോലിയുടെ ഏറ്റവും മികച്ച ടെസ്റ്റ് സെഞ്ചുറി എന്നാണ് ഞാന്‍ കരതുന്നത്. 2018ല്‍ ഓസ്ട്രേലിയക്കെതിരെ പെര്‍ത്തില്‍ നേടിയ സെഞ്ചുറിയും മറക്കാനാവില്ലെങ്കിലും ദക്ഷിണാഫ്രിക്കക്കെതിരെ നേടിയ സെഞ്ചുറി തന്നെയാണ് ഏറ്റവും മികച്ചതെന്നും രോഹിത് പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ടി20 ലോകകപ്പിൽ വൈസ് ക്യാപ്റ്റനായി ഹാര്‍ദ്ദിക് പാണ്ഡ്യ, ഓപ്പണറായി സഞ്ജുവും, ഇന്ത്യൻ ടീമിനെ തെരഞ്ഞെടുത്ത് ആകാശ് ചോപ്ര
ഹെഡിന് സെഞ്ചുറി, ലീഡുയര്‍ത്തി ഓസ്ട്രേലിയ,അഡ്‌ലെയ്‌ഡിലും ഇംഗ്ലണ്ടിന് പ്രതീക്ഷക്ക് വകയില്ല