
മൊഹാലി: കരിയറിലെ നൂറാം ക്രിക്കറ്റ് ടെസ്റ്റിനിറങ്ങിയ വിരാട് കോലിയില്‍(Virat Kohli) നിന്ന് ആരാധകര്‍ സെഞ്ചുറിയില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിച്ചിരുന്നില്ല. രണ്ടര വര്‍ഷമായുള്ള സെഞ്ചുറി വരള്‍ച്ചക്ക് കോലി നൂറാം ടെസ്റ്റിലൂടെ വിരാമമിടുമെന്ന് പ്രതീക്ഷിച്ചവരാണേറെയും. മായങ്ക് അഗര്‍വാള്‍ പുറത്തായശേഷം ക്രീസിലെത്തിയ കോലി നല്ല രീതിയിലാണ് തുടങ്ങിയത്. ഇത് ആരാധകരുടെ പ്രതീക്ഷ കൂട്ടുകയും ചെയ്തു.
എന്നാല്‍ ഇതിനിടെ കോലി നൂറാം ടെസ്റ്റില്‍ സെഞ്ചുറി നേടില്ലെന്നും 100 പന്തില്‍ 45 റണ്‍സെടുത്ത് ലസിത് എംബുല്‍ഡെനിയയുടെ പന്തില്‍ ബൗള്‍ഡായി പുറത്താവുമെന്നും പ്രവചിച്ച് ശ്രുതി എന്ന ആരാധിക ഒരു ട്വീറ്റിട്ടു. കോലി ഇന്നിംഗ്സില്‍ നാല് മനോഹര കവര്‍ ഡ്രൈവുകള്‍ കളിക്കുമെന്നും ശ്രുതി പ്രവചിച്ചു. ഇന്നലെ രാത്രി 12.46നായിരുന്നു ശ്രുതിയുടെ ട്വീറ്റ് വന്നത്. കോലി പുറത്താവുന്നതിനും 12 മണിക്കൂര്‍ മുമ്പ്.
ശ്രുതിയുടെ പ്രവചനം പോലെ കോലി 45 റണ്‍സെടുത്ത് പുറത്തായി. 100 പന്തിന് പകരം 76 പന്തിലായിരുന്നു കോലിയുടെ 45 റണ്‍സ്. നാലു ബൗണ്ടറിക്ക് പകരം കോലി അഞ്ച് ബൗണ്ടറികള്‍ അടിച്ചു. എങ്കിലും കോലി പുറത്താവുന്ന സ്കോറും പുറത്താവുന്ന രീതിയും കിറുകൃത്യിമായിരുന്നു. 45 റണ്‍സെടുത്ത കോലി എംബുല്‍ഡെനിയയുടെ പന്തില്‍ ബൗള്‍ഡായി പുറത്തായി.
ആരാധികയുടെ പ്രവചനം അച്ചട്ടായത് മുന്‍ ഇന്ത്യന്‍ ഓപ്പണറായ വീരേന്ദര്‍ സെവാഗിനെപ്പോലും(Virender Sehwag) അതിശയിപ്പിച്ചു. വൗ എന്ന് പറഞ്ഞുകൊണ്ടായിരുന്നു സെവാഗ് ശ്രുതിയുടെ ട്വീറ്റ് റീ ട്വീറ്റ് ചെയ്തത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!