IND vs WI: രോഹിത്തിനും ഇന്ത്യക്കും വിജയത്തുടക്കം, നിരാശപ്പെടുത്തി വീണ്ടും കോലി

Published : Feb 16, 2022, 10:51 PM ISTUpdated : Feb 16, 2022, 11:06 PM IST
IND vs WI: രോഹിത്തിനും ഇന്ത്യക്കും വിജയത്തുടക്കം, നിരാശപ്പെടുത്തി വീണ്ടും കോലി

Synopsis

കെ എല്‍ രാഹുലിന്‍റെ അഭാവത്തില്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത രോഹിത്തും ഇഷാനും ചേര്‍ന്ന് ഇന്ത്യക്ക് വെടിക്കെട്ട് തുടക്കമാണ് നല്‍കിയത്. പവര്‍പ്ലേയിലെ ആദ്യ അഞ്ചോവറില്‍ 57 റണ്‍സിലെത്തിയ ഇന്ത്യ പവര്‍ പ്ലേ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 58 റണ്‍സടിച്ചു.

കൊല്‍ക്കത്ത: ടി20 ക്യാപ്റ്റന്‍ സ്ഥാനത്ത് രോഹിത് ശര്‍മക്കും(Rohit Sharma) ടീം ഇന്ത്യക്കും വിജയത്തുടക്കം. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ(IND vs WI 1st T20I) ആദ്യ മത്സരത്തില്‍ ആറ് വിക്കറ്റിന് ജയിച്ച ഇന്ത്യ മൂന്ന് മത്സര പരമ്പരയില്‍ 1-0ന് മുന്നിലെത്തി. 19 പന്തില്‍ 40 റണ്‍സുമായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ 34 റണ്‍സുമായി സൂര്യകുമാര്‍ യാദവും(Suryakumar Yadav) 24 റണ്‍സെടുത്ത വെങ്കടേഷ് അയ്യരും(Venkatesh Iyer) ഫിനിഷിംഗില്‍ തിളങ്ങി. 13 പന്തില്‍ 17 റണ്‍സെടുത്ത് പുറത്തായ മുന്‍ നായകന്‍ വിരാട് കോലി(Virat Kohli) ഒരിക്കല്‍ കൂടി നാരശപ്പെടുത്തിയപ്പോള്‍ റിഷഭ് പന്തിനും(Rishabh Pant)തിളങ്ങാനായില്ല. സ്കോര്‍ വെസ്റ്റ് ഇന്‍ഡീസ് 20 ഓവരില്‍ 157-7, ഇന്ത്യ ഓവറില്‍

വെടിക്കെട്ട് തുടക്കം

കെ എല്‍ രാഹുലിന്‍റെ അഭാവത്തില്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത രോഹിത്തും ഇഷാനും ചേര്‍ന്ന് ഇന്ത്യക്ക് വെടിക്കെട്ട് തുടക്കമാണ് നല്‍കിയത്. പവര്‍പ്ലേയിലെ ആദ്യ അഞ്ചോവറില്‍ 57 റണ്‍സിലെത്തിയ ഇന്ത്യ പവര്‍ പ്ലേ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 58 റണ്‍സടിച്ചു. പവര്‍ പ്ലേക്ക് പിന്നാലെ രോഹിത്തിനെ(19 പന്തില്‍ 40) റോസ്റ്റണ്‍ ചേസ് മടക്കി.

കിഷന്‍ വീണതിന് പിന്നാലെ ഫാബിയന്‍ അലനെ സിക്സിന് പറത്താനുള്ള കോലിയുടെ ശ്രമം ലോംഗ് ഓഫില്‍ കയ്റോണ്‍ പൊള്ളാര്‍ഡിന്‍റെ കൈകളില്‍ അവസാനിച്ചു. 13 പന്തില്‍ ഒരു ബൗണ്ടറിയടക്കം 17 റണ്‍സ് മാത്രമായിരുന്നു കോലിയുടെ സംഭാവന.

വിജയസൂര്യനായി സൂര്യകുമാര്‍, നിരാശപ്പെടുത്തി കോലി

കോലിയും വീണ് ഇന്ത്യ സമ്മര്‍ദ്ദത്തിലായതിന് പിന്നാലെ ക്രീസിലെത്തിയ സൂര്യകുമാര്‍ തുടര്‍ച്ചയായി രണ്ട് ബൗണ്ടറി നേടിയാണ് തുടങ്ങിയത്. മറുവശത്ത് തട്ടി മുട്ടി മുന്നേറിയ റിഷഭ് പന്ത് കോട്രലിന്‍റെ പന്തില്‍ ഒഡീന്‍ സ്മിത്തിന് ക്യാച്ച് നല്‍കി മടങ്ങുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 14-ാം ഓവറില്‍ 114 റണ്‍സിലെത്തിയിട്ടേ ഉണ്ടായിരുന്നുള്ളു.  എന്നാല്‍ സൂര്യക്ക് കൂട്ടായി വെങ്കടേഷ് അയ്യരെത്തിയതോടെ ഇന്ത്യയുടെ സമ്മര്‍ദ്ദം അകന്നു.

അവസാന നാലോവറില്‍ ജയത്തിലേക്ക് 32 റണ്‍സ് വേണമായിരുന്നെങ്കിലും കോട്രല്‍ എറിഞ്ഞ പതിനേഴാം ഓവറില്‍ സിക്സും ഫോറും പറത്തി സൂര്യകുമാര്‍ സമ്മര്‍ദ്ദം അകറ്റി. പത്തൊമ്പതാം ഓവറിലെ അവസാന രണ്ട് പന്തില്‍ ഫോറും സിക്സും നേടി വെങ്കടേഷ് അയ്യര്‍ ഇന്ത്യന്‍ ജയം ആധികാരികമാക്കുകയും ചെയ്തു.  18 പന്തില്‍ ഒരു സിക്സും അഞ്ച് ഫോറും സഹിതം 34 റണ്‍സെടുത്ത സൂര്യകുമാറും 13 പന്തില്‍ രണ്ട് ഫോറും ഒരു സിക്സും പറത്തി വെങ്കടേഷ് അയ്യരും പുറത്താകാതെ നിന്നു.

വിന്‍ഡീസിനായി റോസ്റ്റണ്‍ ചേസ് നാലോവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്തപ്പോള്‍ ഫാബിയന്‍ അലനും ഷെല്‍ഡണ്‍ കോട്രലും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. പരമ്പരയിലെ രണ്ടാം മത്സരം വെള്ളിയാഴ്ച ഇതേവേദിയില്‍ നടക്കും.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 157 റണ്‍സെടുത്തത്. 43 പന്തില്‍ 61റണ്‍സെടുത്ത നിക്കോളാസ് പുരാനാണ്(Nicholas Pooran) വിന്‍ഡീസീന്‍റെ ടോപ് സ്കോറര്‍. ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച രവി ബിഷ്ണോയ്(Ravi Bishnoi) രണ്ട് വിക്കറ്റുമായി തിളങ്ങി.

PREV
click me!

Recommended Stories

ഏകദിന റാങ്കിംഗ്, ഒന്നാം സ്ഥാനം നിലനിര്‍ത്തി രോഹിത് ശര്‍മ, വിരാട് കോലി തൊട്ടുപിന്നില്‍, രാഹുലിനും നേട്ടം
ഗില്ലിന് പകരം ഓപ്പണറായി സഞ്ജു?, ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടി20 നാളെ, സാധ്യതാ ഇലവൻ