പരമ്പര പിടിക്കാൻ ഇന്ത്യ, ജീവന്‍ നിലനിര്‍ത്താൻ വെസ്റ്റ് ഇന്‍ഡീസ്, വൈഭവ് സൂര്യവംശിക്ക് ഇന്നും അവസരമില്ല

Published : Oct 14, 2026, 11:36 AM IST
TEAM INDIA

Synopsis

ബാറ്റിങ്ങിനെ തുണയ്ക്കുന്ന പിച്ചാണ് ഹൈദരാബാദിലേത് എന്നതിനാൽ വീണ്ടുമൊരു റൺമഴയ്ക്ക് സാധ്യതയുണ്ട്. എന്നാൽ അടുത്തിടെ പുതുക്കിപ്പണിത പിച്ചിൽ നിന്ന് ബൗളർമാർക്ക് എത്രത്തോളം പിന്തുണ നൽകുമെന്നതിൽ ആകാംക്ഷ നിലനിൽക്കുന്നു.

ഹൈദരാബാദ്: വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പര സ്വന്തമാക്കാൻ ഇന്ത്യ ഇന്നിറങ്ങുന്നു. ഇൻഡോറിൽ നടന്ന മൂന്നാം ടി20യിൽ 14 റൺസിന്‍റെ ജയത്തോടെ തിരിച്ചടിച്ച ഇന്ത്യ നിലവിൽ പരമ്പരയിൽ 2-1 ന് മുന്നിലാണ്. രണ്ടാം മത്സരത്തിൽ 250 റൺസ് ചേസ് ചെയ്ത് ജയിച്ച വിൻഡീസ് ബാറ്റിങ് നിര കരുത്ത് തെളിയിച്ചിരുന്നു. മൂന്നാം പോരാട്ടത്തിൽ ഇന്ത്യൻ ബൗളർമാർ തിളങ്ങിയെങ്കിലും ഏത് സ്കോറും തിരിച്ചടിക്കാൻ ശേഷിയുള്ളവരാണ് വിന്‍ഡീസ് ബാറ്റിംഗ് നിര.

ബാറ്റിങ്ങിനെ തുണയ്ക്കുന്ന പിച്ചാണ് ഹൈദരാബാദിലേത് എന്നതിനാൽ വീണ്ടുമൊരു റൺമഴയ്ക്ക് സാധ്യതയുണ്ട്. എന്നാൽ അടുത്തിടെ പുതുക്കിപ്പണിത പിച്ചിൽ നിന്ന് ബൗളർമാർക്ക് എത്രത്തോളം പിന്തുണ നൽകുമെന്നതിൽ ആകാംക്ഷ നിലനിൽക്കുന്നു. രാത്രി വൈകുന്നതോടെ എത്തുന്ന മഞ്ഞു വീഴ്ച രണ്ടാമത് പന്തെറിയുന്ന ടീമിന് വെല്ലുവിളിയാകും.

ഹൈദരാബാദിൽ തെളിഞ്ഞ അന്തരീക്ഷമായിരിക്കുമെന്നും മഴയ്ക്ക് സാധ്യതയില്ലെന്നുമാണ് കാലവസ്ഥാ പ്രവചനം. താപനില 30 ഡിഗ്രി സെൽഷ്യസിൽ നിന്ന് രാത്രിയോടെ 27 ഡിഗ്രിയായി കുറയും. ഇൻഡോറിൽ വിജയിച്ച ടീമിനെ ഇന്ത്യ നിലനിർത്താനാണ് സാധ്യത. രണ്ടാം മത്സരത്തിലെ അര്‍ധസെഞ്ചുറിക്ക് ശേഷം മൂന്നാം മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ നിരാശപ്പെടുത്തിയെങ്കിലും ഇന്നും കൗമരാതാരം വൈഭവ് സൂര്യവംശിക്ക് അവസരം ലഭിച്ചേക്കില്ലെന്നാണ് ടീം വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇന്ന് ജയിച്ച് പരമ്പര സ്വന്തമാക്കിയാല്‍ അവസാന മത്സരത്തില്‍ വൈഭവിന് അവസരം നല്‍കാനാണ് സാധ്യത. വിൻഡീസ് നിരയിൽ റോമാരിയോ ഷെപ്പേർഡിന്‍റെ പരിക്കാണ് പ്രധാന ആശങ്ക.

ഇന്ത്യയുടെ സാധ്യതാ ടീം: സഞ്ജു സാംസൺ, അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ, തിലക് വർമ്മ, നിതീഷ് കുമാർ റെഡ്ഡി, നമൻ ധിർ, അക്സർ പട്ടേൽ, അർഷ്ദീപ് സിങ്, പ്രിൻസ് യാദവ്, മയങ്ക് യാദവ്.

വെസ്റ്റ് ഇൻഡീസിന്റെ സാധ്യതാ ടീം: ഷായ് ഹോപ്പ്, കാമിൽ പൂരൻ, റോഷ്ടൻ ചേസ്, ഷിമ്രോൺ ഹെറ്റ്മെയർ, റോവ്മാൻ പവൽ, ഷെർഫെയ്ൻ റൂതർഫോർഡ്, ക്വെന്റിൻ സാംപ്സൺ, കീമോ പോൾ, ഷമാർ സ്പ്രിംഗർ, ഷമാർ ജോസഫ്, ഗുഡാകേഷ് മോട്ടി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'അവര്‍ അവന്‍റെ ആത്മവിശ്വാസം തകർത്തു'; ഗൗതം ഗംഭീറിനെയും ടീം മാനേജ്‌മെന്റിനെയും വിമർശിച്ച് ശ്രീകാന്ത്
രോഹിത് വീണ്ടും മുംബൈ ഇന്ത്യൻസ് നായകനായേക്കും; ഹാര്‍ദ്ദിക് പാണ്ഡ്യക്ക് പകരം യശസ്വി ജയ്‌സ്വാൾ മുംബൈയിലേക്ക്?