IND vs WI : കെ എല്‍ രാഹുലും അക്‌സര്‍ പട്ടേലും ടി20 പരമ്പരയ്ക്കില്ല; പകരക്കാരായി യുവതാരങ്ങള്‍ ടീമില്‍

Published : Feb 11, 2022, 07:11 PM IST
IND vs WI : കെ എല്‍ രാഹുലും അക്‌സര്‍ പട്ടേലും ടി20 പരമ്പരയ്ക്കില്ല; പകരക്കാരായി യുവതാരങ്ങള്‍ ടീമില്‍

Synopsis

കൊല്‍ക്കത്തയിലാണ് ടി20 പരമ്പര. ഇരുവരും കൂടുതല്‍ പരിചരണത്തിനായി നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലെത്തും. ഇരുവരുടേയു പകരക്കാരായി റിതുരാജ് ഗെയ്കവാദ്, ദീപക് ഹൂഡ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തി. 

അഹമ്മദാബാദ്: ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ കെ എല്‍ രാഹുലിനും (KL Rahul) സ്പിന്നര്‍ അക്‌സര്‍ പട്ടേലിനും (Axar Patel) വെസ്റ്റ് ഇന്‍ഡീസിനെതിരായ  (IND vs WI) ടി20 പരമ്പര നഷ്ടമാവും. പരിക്കാണ് ഇരുവര്‍ക്കും വിനയായത്. വിന്‍ഡീസിനെതിരെ രണ്ടാം ഏകദിനത്തില്‍ ഫീല്‍ഡ് ചെയ്യുമ്പോഴാണ് രാഹുലിന് പരിക്കേല്‍ക്കുന്നത്. 

പിന്നാലെ ഗ്രൗണ്ട് വിട്ടതാരം മൂന്നാം ഏകദിനത്തില്‍ കളിച്ചിരുന്നില്ല. കൊല്‍ക്കത്തയിലാണ് ടി20 പരമ്പര. ഇരുവരും കൂടുതല്‍ പരിചരണത്തിനായി നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലെത്തും. ഇരുവരുടേയു പകരക്കാരായി റിതുരാജ് ഗെയ്കവാദ്, ദീപക് ഹൂഡ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തി. 

ഇന്ത്യയുടെ പുതുക്കിയ ടി20 സ്‌ക്വാഡ്: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, റിതുരാജ് ഗെയ്കവാദ്, വിരാട് കോലി, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, വെങ്കടേഷ് അയ്യര്‍, ദീപക് ചാഹര്‍, ദീപക് ഹുഡ, ഷാര്‍ദുല്‍ ഠാക്കൂര്‍, രവി ബിഷ്‌ണോയ്, യൂസ്‌വേന്ദ്ര ചാഹല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, മുഹമ്മദ് സിറാജ്, ഭുവനേശ്വര്‍ കുമാര്‍, ആവേഷ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍. 

വിന്‍ഡീസിനെതിരായ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കിയുരുന്നു. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ രണ്ട് ഏകദിനവും ഇന്ത്യ ജയിച്ചിരുന്നു. അവസാന മത്സരം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'പിന്തുണക്കാനാണെങ്കില്‍ ലോകകപ്പ് പൂര്‍ണമായും ബഹിഷ്കരിക്കണം', പാകിസ്ഥാന്‍റേത് ബംഗ്ലാദേശിനെ സുഖിപ്പിക്കാനുള്ള നീക്കമെന്ന് ഗവാസ്കർ
'ഇത് അറപ്പുളവാക്കുന്നത്, വിജയത്തിൽ മതം കലർത്തരുത്'; സ്മൃതിയുടെ കിരീടനേട്ടം തിരുപ്പതി ബാലാജിയുടെ അനുഗ്രഹമെന്ന പോസ്റ്റിനെതിരെ പ്രകാശ് രാജ്