
അഹമ്മദാബാദ്: ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് 266 റണ്‍സ് വിജയലക്ഷ്യം. അഹമ്മദാബാദില്‍ ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ 50 ഓവറില്‍ എല്ലാവരും പുറത്താവുകയായിരുന്നു. ശ്രയസ് അയ്യര്‍ (80), റിഷഭ് പന്ത് (56) എന്നിവരുടെ ഇന്നിംഗ്‌സാണ് കരുത്തായത്. വാലറ്റത്ത് ദീപക് ചാഹര്‍ (38), വാഷിംഗ്ടണ്‍ സുന്ദര്‍ (33) എന്നിവര്‍ പുറത്തെടുത്ത പ്രകടനം സ്‌കോര്‍ 250 കടത്താന് സഹായിച്ചു. വിന്‍ഡീസിനായി ജേസണ്‍ ഹോള്‍ഡര്‍ നാല് വിക്കറ്റ് വീഴ്ത്തി. അല്‍സാരി ജോസഫ്, ഹെയ്ഡന്‍ എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. മൂന്ന് ഏകദിനങ്ങള്‍ അടങ്ങിയ പരമ്പര നേരത്തെ ഇന്ത്യ സ്വന്തമാക്കിയിരുന്നു.
കളി മറന്ന് മുന്‍നിര താരങ്ങള്‍
മോശം തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. സ്‌കോര്‍ ബോര്‍ഡില്‍ 42 റണ്‍സ് മാത്രമുള്ളപ്പോള്‍ മൂന്ന് മുന്‍നിര താരങ്ങളെ ഇന്ത്യക്ക് നഷ്ടമായി. രോഹിത് ശര്‍മയും (13), വിരാട് കോലിയും (0) ഒരേ ഓവറില്‍ മടങ്ങി. മൂന്ന് ബൗണ്ടറികള്‍ നേടി ആത്മവിശ്വാസത്തിലായിരുന്നു രോഹിത്. എന്നാല്‍ അല്‍സാരിയുടെ പന്തില്‍ ബൗള്‍ഡായി. ആ ഓവറിന്റെ അഞ്ചാം പന്തില്‍ കോലിയേയും അല്‍സാരി പറഞ്ഞയച്ചു. വിക്കറ്റ് കീപ്പര്‍ ഷായ് ഹോപ്പിന് ക്യാച്ച് നല്‍കുകയായിരുന്നു മുന്‍ ക്യാപ്റ്റന്‍. ആദ്യ ഏകദിനത്തില്‍ എട്ടും രണ്ടാം ഏകദിനത്തില്‍ 18 ഉം റണ്‍സാണ് നേടിയത്. കൊവിഡിന് ശേഷമുള്ള തിരിച്ചുവരവില്‍ ധവാനും തിളങ്ങാനായില്ല. ഒഡെയ്ന്‍ സ്മിത്തിന്റെ പന്തില്‍ ജേസണ്‍ ഹോള്‍ഡര്‍ക്ക് ക്യാച്ച്.
ശ്രേയസ്- പന്ത് കൂട്ടുകെട്ട്
ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത് ശ്രയസ്- പന്ത് കൂട്ടുകെട്ടായിരുന്നു. നാലാമാനായിട്ടാണ് ശ്രേയസ് ക്രീസിലെത്തിയയത്. പന്ത് അഞ്ചാമതായിട്ടും. ഇരുവരും 110 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഉത്തരവാദിത്തം മനസിലാക്കി കലിച്ച പന്ത് 56 റണ്‍സെടുത്തു. ഹെയ്ഡന്‍ വാല്‍ഷിന് വിക്കറ്റ് നല്‍കും മുമ്പ് താരം ഒരു സിക്‌സും ആറ് ഫോറും നേടിയിരുന്നു. പിന്നാലെ ക്രീസിലെത്തിയ സൂര്യുകുമാര്‍ യാദവിന് (6) ഒരിക്കല്‍കൂടി രക്ഷകനാവാന്‍ കഴിഞ്ഞില്ല. ഫാബിയന്‍ അലന് വിക്കറ്റ്. വൈകാതെ ശ്രേയസും മടങ്ങി. 111 പന്തില്‍ 80 റണ്‍സാണ് ശ്രേയസ് നേടിയത്. ഒമ്പത് ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. വാല്‍ഷിന്‍െ പന്തില്‍ ലോംഗ് ഓഫില്‍ ഡാരന്‍ ബ്രാവോയ്ക്ക് ക്യാച്ച് നല്‍കുകയായിരുന്നു.
സുന്ദര്‍- ചാഹര്‍ ഒരുമിക്കുന്നു
കൃത്യമായ ഇടവേളകളില്‍ ഇന്ത്യക്ക് വിക്കറ്റ് നഷ്ടമായി. എന്നാല്‍ ചാഹര്‍- സുന്ദര്‍ കൂട്ടുകെട്ട് ഇന്ത്യയെ പൊരുതാവുന്ന് സ്‌കോറിലേക്ക് നയിച്ചു. ഇരുവരും 53 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 38 പന്തില്‍ ഇത്രയും തന്നെ റണ്‍സാണ് ചാഹര്‍ നേടിയത്. രണ്ട് സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ചാഹറിന്റെ ഇന്നിംഗ്‌സ്. സുന്ദര്‍ വലിയ പിന്തുണ നില്‍കി. ... പന്തില്‍ ... റണ്‍സാണ് സുന്ദര്‍ നേടിയത്. ഇതിനിടെ കുല്‍ദീപ് യാദവിനെ (5) ഇന്ത്യക്ക് നഷ്ടമായി. അവസാന ഓവറിലാണ് സുന്ദര്‍ മടങ്ങുന്നത്. ഒരു സിക്‌സും രണ്ട് ഫോറും താരം നേടി. മുഹമ്മദ് സിറാജാണ് (0) പുറത്തായ മറ്റൊരു താരം. പ്രസിദ്ധ് കൃഷ്ണ (0) പുറത്താവാതെ നിന്നു.
ഇന്ത്യന്‍ ടീമില്‍ നാല് മാറ്റങ്ങള്‍
നാല് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. പരിക്കേറ്റ കെ എല്‍ രാഹുല്‍ പുറത്തായി. ധവാനായിരുന്നു പകരക്കാരന്‍. ദീപക് ഹൂഡ, യൂസ്‌വേന്ദ്ര ചാഹല്‍, ഷാര്‍ദുല്‍ ഠാക്കൂര്‍ എന്നിവര്‍ക്കും വിശ്രമം നല്‍കി. ശ്രേയായ് അയ്യര്‍, കുല്‍ദീപ് യാദവ്, ദീപക് ചാഹര്‍ എന്നിവര്‍ ടീമിലെത്തി. വിന്‍ഡീസ് ഒരു മാറ്റം വരുത്തി. അകെയ്ല്‍ ഹൊസീന് പകരം ഹെയ്ഡല്‍ വാല്‍ഷ് ടീമിലെത്തി. പരിക്ക് ഭേദമാവാത്ത കീറണ്‍ പൊള്ളാര്‍ഡ് മൂന്നാം ഏകദിനത്തിലും പുറത്തിക്കും. നിക്കോളാസ് പുരാന്‍ തന്നെയാണ് ടീമിനെ നയിക്കുന്നത്. മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ നേരത്തെ സ്വന്തമാക്കിയിരുന്നു. ആദ്യ രണ്ട് മത്സരങ്ങളും ഇന്ത്യ ജയിക്കുകയായിരുന്നു.
ടീമുകള്‍
ടീം ഇന്ത്യ: ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, വിരാട് കോലി, റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, ശ്രയസ് അയ്യര്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ദീപക് ചാഹര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.
വിന്‍ഡീസ്: ഷായ് ഹോപ്, ബ്രണ്ടന്‍ കിംഗ്, ഡാരന്‍ ബ്രാവോ, ഷമാറാ ബ്രൂക്ക്‌സ്, നിക്കോളാസ് പുരാന്‍, ജേസണ്‍ ഹോള്‍ഡര്‍, ഫാബിയന്‍ അലന്‍, ഒഡെയ്ന്‍ സ്മിത്ത്, അള്‍സാരി ജോസഫ്, ഹെയ്ഡന്‍ വാല്‍ഷ്, കെമര്‍ റോച്ച്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!