'ലോകകപ്പിനും ഇങ്ങനെയാണോ പോകുന്നത്, ഉനദ്കട്ട് എങ്ങനെ ടീമിലെത്തി', അർഷ്ദീപിനെ തഴഞ്ഞത് ചോദ്യം ചെയ്ത് ആരാധകർ

Published : Jun 23, 2023, 06:53 PM ISTUpdated : Jun 23, 2023, 07:39 PM IST
'ലോകകപ്പിനും ഇങ്ങനെയാണോ പോകുന്നത്, ഉനദ്കട്ട് എങ്ങനെ ടീമിലെത്തി', അർഷ്ദീപിനെ തഴഞ്ഞത് ചോദ്യം ചെയ്ത് ആരാധകർ

Synopsis

സമീപകാലത്ത് ഇന്ത്യന്‍ കുപ്പായത്തില്‍ മികവ് കാട്ടിയ ഇടംകൈയന്‍ പേസറാണ് 24കാരനായ അർഷ്ദീപ് സിംഗ്

മുംബൈ: വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ഏകദിന ടീമിനെ ചൊല്ലി വിവാദം. ഏകദിന സ്ക്വാഡില്‍ പേസർ ജയ്ദേവ് ഉനദ്കട്ടിനെ ഉള്‍പ്പെടുത്തിയപ്പോള്‍ യുവതാരം അർഷ്ദീപ് സിംഗിനെ തഴഞ്ഞതാണ് ആരാധകരെ ചൊടിപ്പിച്ചത്. ഏകദിന ലോകകപ്പ് ഈ വർഷം നടക്കാനിരിക്കേ ഒരു ഇടംകൈയന്‍ പേസർ മാത്രമേയുള്ളോ ടീമില്‍ ഉള്ളോ എന്നും അർഷിനെ പുറത്താക്കിയോ എന്നും ആരാധകർ ചോദിക്കുന്നു. 

സമീപകാലത്ത് ഇന്ത്യന്‍ കുപ്പായത്തില്‍ മികവ് കാട്ടിയ ഇടംകൈയന്‍ പേസറാണ് 24കാരനായ അർഷ്ദീപ് സിംഗ്. കഴിഞ്ഞ ഐപിഎല്ലില്‍ 14 കളിയില്‍ 17 വിക്കറ്റ് വീഴ്ത്തിയ താരം കൗണ്ടി ക്രിക്കറ്റില്‍ മികച്ച സ്വിങും വേരിയേഷനുകളും കണ്ടെത്തിയിരുന്നു. എന്നാല്‍ ടീം ഇന്ത്യക്കായി 26 ടി20കളില്‍ 41 വിക്കറ്റുള്ള അർഷിന് ഇതുവരെ കളിച്ച മൂന്ന് ഏകദിനങ്ങളില്‍ വിക്കറ്റൊന്നും നേടാന്‍ സാധിച്ചിരുന്നില്ല. കഴിഞ്ഞ ട്വന്‍റി 20 ലോകകപ്പില്‍ പാകിസ്ഥാനെതിരായ വിസ്മയ സ്പെല്‍ ഉള്‍പ്പടെ തിളങ്ങിയ താരം ടൂർണമെന്‍റില്‍ ഇന്ത്യന്‍ ടീമിന്‍റെ ഉയർന്ന വിക്കറ്റ് വേട്ടക്കാരനായിരുന്നു. അതേസമയം ടെസ്റ്റ് സ്ക്വാഡില്‍ അംഗമായിരുന്നെങ്കിലും മുപ്പത്തിയൊന്നുകാരനായ ജയ്ദേവ് ഉനദ്കട്ടിനെ ഏകദിന ടീമിലേക്ക് മടക്കിവിളിച്ചിരിക്കുകയാണ് സെലക്ടർമാർ. ടീം ഇന്ത്യക്കായി 2013ലാണ് താരം അവസാനമായി ഏകദിനം കളിച്ചത്. ഇതോടെയാണ് ആരാധകർ വിമർശനവുമായി രംഗത്തെത്തിയത്. ഏകദിന ലോകകപ്പില്‍ ഇടംകൈയന്‍ പേസറായി ഉനദ്കട്ട് മാത്രമേ കാണുകളയുള്ളോ എന്ന് ആരാധകർ ചോദിക്കുന്നു. ഇന്ത്യക്കായി മുമ്പ് ഏഴ് ഏകദിനങ്ങള്‍ കളിച്ച താരം 8 വിക്കറ്റ് മാത്രമാണ് നേടിയത്. 

എന്തുകൊണ്ട് ഉനദ്കട്ട് ടീമില്‍?

എന്തായാലും വിന്‍ഡീസിലെ മൂന്ന് ഏകദിനങ്ങള്‍ ജയ്ദേവ് ഉനദ്കട്ടിന് നിർണായകമാകും എന്നുറപ്പാണ്. ഇതിന് മുമ്പ് 2013 നവംബറില്‍ വിന്‍ഡീസിന് തന്നെ എതിരെയായിരുന്നു താരത്തിന്‍റെ അവസാന ഏകദിനം. കഴിഞ്ഞ വർഷം ടെസ്റ്റ് ക്രിക്കറ്റിലേക്കും ഉനദ്കട്ട് മടങ്ങിവന്നിരുന്നു. ഐപിഎല്ലില്‍ ഇക്കുറി ലഖ്നൗ സൂപ്പർ ജയന്‍റ്സിനായി മൂന്ന് മത്സരങ്ങള്‍ കളിച്ച താരത്തിന് വിക്കറ്റ് നേടാനായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ വിജയ് ഹസാരെ ട്രോഫിയില്‍ 10 കളിയില്‍ 19 പേരെ പുറത്താക്കി ടൂർണമെന്‍റിലെ ഉയർന്ന വിക്കറ്റ് വേട്ടക്കാരനായതാണ് അർഷിനെ മറികടന്ന് ഉനദ്കട്ടിനെ പരിഗണിക്കാന്‍‌ സെലക്ടർമാരെ പ്രേരിപ്പിച്ച ഘടകം എന്നാണ് പൊതുവിലയിരുത്തല്‍. ലിസ്റ്റ് എ ക്രിക്കറ്റില്‍ 116 മത്സരങ്ങളില്‍ 168 വിക്കറ്റാണ് ജയ്ദേവ് ഉനദ്കട്ടിനുള്ളത്. ആരാധകരുടെ പ്രതികരണങ്ങള്‍ വായിക്കാം.

Read more: സഞ്ജുവിന്‍റെ മടങ്ങിവരവ് ആഘോഷമാക്കി ആരാധകർ; ബിസിസിഐക്കും താരത്തിനും കടുപ്പത്തില്‍ ഉപദേശം

PREV
Read more Articles on
click me!

Recommended Stories

ഇനി കുട്ടിക്രിക്കറ്റ് ആവേശം, വിക്കറ്റിന് പിന്നില്‍ സഞ്ജു സാംസണ്‍? ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടി20 ഇന്ന്
കോലിയോ ബുംറയോ രോഹിതോ ബാബർ അസമോ അല്ല! 2025 ൽ പാകിസ്ഥാനികൾ ഏറ്റവുമധികം തിരഞ്ഞത് ആരെയെന്നറിയുമോ? ഒറ്റ ഉത്തരം, അഭിഷേക് ശർമ്മ