
അഹമ്മദാബാദ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ അവസാന ഏകദിനത്തില്‍ ഇന്ത്യ പതറുന്നു. അഹമ്മദാബാദില്‍ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ .. ഓവറില്‍ മൂന്നിന് 50 എന്ന നിലയിലാണ്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (13), വിരാട് കോലി (0), ശിഖര്‍ ധവാന്‍ (10) എന്നിവരുടെ വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. അള്‍സാരി ജോസഫാണ് രണ്ട് വിക്കറ്റുകളും വീഴ്ത്തിയത്. റിഷഭ് പന്ത് (2), ശ്രേയസ് അയ്യര്‍ (16) എന്നിവരാണ് ക്രീസില്‍.
ഒരോവറില്‍ രണ്ട് വിക്കറ്റ്
മത്സരത്തിന്റെ നാലാം ഓവറിലാണ് ഇന്ത്യന്‍ കോലിയേയും രോഹിത്തിനേയും നഷ്ടമായത്. മൂന്ന് ബൗണ്ടറികള്‍ നേടി ആത്മവിശ്വാസത്തിലായിരുന്നു രോഹിത്. എന്നാല്‍ അള്‍സാരിയുടെ പന്തില്‍ ബൗള്‍ഡായി. ആ ഓവറിന്റെ അഞ്ചാം പന്തില്‍ കോലിയേയും അള്‍സാരി പറഞ്ഞയച്ചു. വിക്കറ്റ് കീപ്പര്‍ ഷായ് ഹോപ്പിന് ക്യാച്ച് നല്‍കുകയായിരുന്നു മുന്‍ ക്യാപ്റ്റന്‍. ആദ്യ ഏകദിനത്തില്‍ എട്ടും രണ്ടാം ഏകദിനത്തില്‍ 18 ഉം റണ്‍സാണ് നേടിയത്. കൊവിഡിന് ശേഷമുള്ള തിരിച്ചുവരവില്‍ ധവാനും തിളങ്ങാനായില്ല. ഒഡെയ്ന്‍ സ്മിത്തിന്റെ പന്തില്‍ ജേസണ്‍ ഹോള്‍ഡര്‍ക്ക് ക്യാച്ച്.
ഇന്ത്യന്‍ ടീമില്‍ നാല് മാറ്റങ്ങള്‍
നാല് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. പരിക്കേറ്റ കെ എല്‍ രാഹുല്‍ പുറത്തായി. ധവാനായിരുന്നു പകരക്കാരന്‍. ദീപക് ഹൂഡ, യൂസ്‌വേന്ദ്ര ചാഹല്‍, ഷാര്‍ദുല്‍ ഠാക്കൂര്‍ എന്നിവര്‍ക്കും വിശ്രമം നല്‍കി. ശ്രേയായ് അയ്യര്‍, കുല്‍ദീപ് യാദവ്, ദീപക് ചാഹര്‍ എന്നിവര്‍ ടീമിലെത്തി. വിന്‍ഡീസ് ഒരു മാറ്റം വരുത്തി. അകെയ്ല്‍ ഹൊസീന് പകരം ഹെയ്ഡല്‍ വാല്‍ഷ് ടീമിലെത്തി. പരിക്ക് ഭേദമാവാത്ത കീറണ്‍ പൊള്ളാര്‍ഡ് മൂന്നാം ഏകദിനത്തിലും പുറത്തിക്കും. നിക്കോളാസ് പുരാന്‍ തന്നെയാണ് ടീമിനെ നയിക്കുന്നത്. മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ നേരത്തെ സ്വന്തമാക്കിയിരുന്നു. ആദ്യ രണ്ട് മത്സരങ്ങളും ഇന്ത്യ ജയിക്കുകയായിരുന്നു.
ടീമുകള്‍
ടീം ഇന്ത്യ: ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, വിരാട് കോലി, റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, ശ്രയസ് അയ്യര്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ദീപക് ചാഹര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.
വിന്‍ഡീസ്: ഷായ് ഹോപ്, ബ്രണ്ടന്‍ കിംഗ്, ഡാരന്‍ ബ്രാവോ, ഷമാറാ ബ്രൂക്ക്‌സ്, നിക്കോളാസ് പുരാന്‍, ജേസണ്‍ ഹോള്‍ഡര്‍, ഫാബിയന്‍ അലന്‍, ഒഡെയ്ന്‍ സ്മിത്ത്, അള്‍സാരി ജോസഫ്, ഹെയ്ഡന്‍ വാല്‍ഷ്, കെമര്‍ റോച്ച്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!