ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരെ ഇന്ത്യ എയ്ക്ക് 208 റണ്‍സ് വിജയലക്ഷ്യം

By Web TeamFirst Published Sep 2, 2019, 2:53 PM IST
Highlights

ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യ എയ്ക്ക് 208 റണ്‍സ് വിജയലക്ഷ്യം. നനഞ്ഞ ഔട്ട്ഫീല്‍ഡ് കാരണം 30 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ടോസ് നേടിയ സന്ദര്‍ശകര്‍ ബാറ്റിങ് തെരഞ്ഞെടുത്തു.

തിരുവനന്തപുരം: ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യ എയ്ക്ക് 208 റണ്‍സ് വിജയലക്ഷ്യം. നനഞ്ഞ ഔട്ട്ഫീല്‍ഡ് കാരണം 30 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ടോസ് നേടിയ സന്ദര്‍ശകര്‍ ബാറ്റിങ് തെരഞ്ഞെടുത്തു. 21 പന്തില്‍ 44 റണ്‍സ് നേടിയ ഹെന്റിച്ച് ക്ലാസനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. ഇന്ത്യക്ക് വേണ്ടി ക്രുനാല്‍ പാണ്ഡ്യയും ദീപക് ചാഹറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ജന്നേമന്‍ മലാന്‍ (37), മാത്യൂ ബ്രീറ്റ്‌സ്‌കെ (36), തെംബ ബവൂമ (27), ഖയ സോണ്ടോ (21) എന്നിവരും നിര്‍ണായക സംഭാവന നല്‍കി.അത്ര നല്ല തുടക്കമൊന്നുമായിരുന്നില്ല ദക്ഷിണാഫ്രിക്കയുടേത്. 10.5 ഓവറില്‍ 10.5 ഓവറില്‍ സ്‌കോര്‍ ബോര്‍ഡില്‍ 62 റണ്‍സ് മാത്രമുള്ളപ്പോള്‍ അവരുടെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. അധികം വൈകാതെ അഞ്ചിന് 135 എന്ന നിലയിലേക്കും വീണു. പിന്നാലെ ക്ലാസന്‍ നടത്തിയ വെടിക്കെട്ടാണ് ദക്ഷിണാഫ്രിക്കയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. 

ചാഹറിനും പാണ്ഡ്യക്കും പുറമോ ഷാര്‍ദുല്‍ ഠാകൂര്‍, യൂസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി. അഞ്ച് മത്സരങ്ങുടെ പരമ്പരയില്‍ ഇന്ത്യ 2-0ത്തിന് മുന്നിലാണ്. ഇന്ന് ജയിച്ചാല്‍ പരമ്പര സ്വന്തമാക്കാം.

click me!