കാര്യവട്ടത്ത് ഇന്നുമുതല്‍ ക്രിക്കറ്റ് വസന്തം; സെലക്‌ടര്‍മാരുടെ കണ്ണുകള്‍ സഞ്‌ജുവില്‍

Published : Aug 29, 2019, 08:37 AM ISTUpdated : Aug 29, 2019, 08:53 AM IST
കാര്യവട്ടത്ത് ഇന്നുമുതല്‍ ക്രിക്കറ്റ് വസന്തം; സെലക്‌ടര്‍മാരുടെ കണ്ണുകള്‍ സഞ്‌ജുവില്‍

Synopsis

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയ്‌ക്കുള്ള ടീമില്‍ ഇടംപിടിക്കാന്‍ സഞ്ജു സാംസണ്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് ഈ പരമ്പര നിര്‍ണായകമാണ്.

തിരുവനന്തപുരം: ഇന്ത്യ- ദക്ഷിണാഫ്രിക്ക എ ടീമുകളുടെ ഏകദിന പരമ്പരയ്ക്ക് ഇന്ന് കാര്യവട്ടം സ്‌പോർട്‌സ് ഹബ്ബിൽ തുടക്കമാവും. രാവിലെ 9ന് മത്സരം തുടങ്ങും. രാവിലെ 8.30 മുതല്‍ സ്‌പോര്‍ട്‌സ് ഹബ്ബിലേക്ക് കാണികള്‍ക്ക് പ്രവേശനം സൗജന്യമാണ്. അഞ്ച് മത്സരങ്ങളാണ് പരമ്പരയിൽ ഉള്ളത്. ആദ്യ മൂന്ന് മത്സരങ്ങളില്‍ ഇന്ത്യ എയെ മനീഷ് പാണ്ഡേ നയിക്കും.

അവസാന രണ്ട് മത്സരങ്ങളില്‍ മലയാളി താരം ശ്രേയസ് അയ്യരാണ് ടീമിനെ നയിക്കുക. മനീഷ് പാണ്ഡെയുടെ ടീമില്‍ ഇഷാന്‍ കിഷനും ശ്രേയസ് അയ്യരുടെ ടീമില്‍ മലയാളി താരം സഞ്‌ജു സാംസണുമാണ് വിക്കറ്റ് കീപ്പറാവുക. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയ്‌ക്കുള്ള ടീമില്‍ ഇടംപിടിക്കാന്‍ സഞ്‌ജു സാംസണ്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് ഈ പരമ്പര നിര്‍ണായകമാണ്.

ആദ്യ മൂന്ന് ഏകദിനങ്ങള്‍ക്കുള്ള ടീം

മനീഷ് പാണ്ഡെ(നായകന്‍), റുതുരാദ് ഗെയ്‌ക്‌വാദ്, ശുഭ്‌മാന്‍ ഗില്‍, അന്‍മല്‍പ്രീത് സിംഗ്, റിക്കി ഭുവി, ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), വിജയ് ശങ്കര്‍, ശിവം ദുബെ, ക്രുനാല്‍ പാണ്ഡ്യ, അക്ഷാര്‍ പട്ടേല്‍, യുസ്‌വേന്ദ്ര ചാഹല്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, ദീപക് ചാഹര്‍, ഖലീല്‍ അഹമ്മദ്, നിതീഷ് റാണ.

അവസാന രണ്ട് ഏകദിനങ്ങള്‍ക്കുള്ള ടീം

ശ്രേയസ് അയ്യര്‍(നായകന്‍), ശുഭ്‌മാന്‍ ഗില്‍, പ്രശാന്ത് ചോപ്ര, അന്‍മല്‍പ്രീത് സിംഗ്, റിക്കി ഭുവി, സഞ്ജു സാംസണ്‍(വിക്കറ്റ് കീപ്പര്‍), നിതീഷ് റാണ, വിജയ് ശങ്കര്‍, ശിവം ദുബെ, വാഷിംഗ്‌ടണ്‍ സുന്ദര്‍, അക്ഷാര്‍ പട്ടേല്‍, രാഹുല്‍ ചാഹര്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, തുഷാര്‍ ദേശ്‌പാണ്ഡെ, ഇഷാന്‍ പോരെല്‍.  

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മിച്ചലിനോട് എന്തിന് സോറി പറയണം? അര്‍ഷ്ദീപ് സിംഗ് ക്ഷമാപണം നടത്തേണ്ടതില്ലെന്ന് ഗംഭീര്‍
ടി20 ലോകകപ്പ് നേട്ടത്തിന് ശേഷം അടുത്തതെന്ത്? ആഗ്രഹം വ്യക്തമാക്കി ഗൗതം ഗംഭീര്‍