മിതാലിയും ഹര്‍മന്‍പ്രീതും നയിക്കും; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയ്ക്കുള്ള വനിതാ ടീമിനെ പ്രഖ്യാപിച്ചു

By Web TeamFirst Published Feb 27, 2021, 4:54 PM IST
Highlights

ഏകദിന ടീമിനെ മിതാലി രാജും ടി20 ടീമിനെ ഹര്‍മന്‍പ്രീത് കൗറും നയിക്കും. മാര്‍ച്ച് ഏഴിന് ആരംഭിക്കുന്ന പരമ്പരയുടെ വേദി ലഖ്‌നൗവാണ്. 

മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏകദിന- ടി20 പരമ്പരയ്ക്കുള്ള ഇന്ത്യയുടെ വനിതാ ടീമിനെ പ്രഖ്യാപിച്ചു. അഞ്ച് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളിലുമാണ് ഇരു ടീമുകളും കളിക്കുക. ഏകദിന ടീമിനെ മിതാലി രാജും ടി20 ടീമിനെ ഹര്‍മന്‍പ്രീത് കൗറും നയിക്കും.  മാര്‍ച്ച് ഏഴിന് ആരംഭിക്കുന്ന പരമ്പരയുടെ വേദി ലഖ്‌നൗവാണ്. ഏതാണ്ട് ഒരു വര്‍ഷത്തിന് ശേഷമാണ് ഇന്ത്യന്‍ വനിതകള്‍ ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നത്.

ശിഖ പാണ്ഡെ, വേദ കൃഷ്ണമൂര്‍ത്തി, എക്ത ബിഷ്ട്, താനിയ ഭാട്ടിയ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മാര്‍ച്ച് എട്ടിനാണ് ഇന്ത്യന്‍ വനിതകള്‍ അവസാനമായി ഒരു അന്താരാഷ്ട്ര മത്സരം കളിച്ചത്. നേരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയമാണ് വേദിയായി കരുതിയിരുന്നത്. എന്നാല്‍ കെസിഎ അസൗകര്യം അറിയിച്ചതിനാല്‍ ലഖ്‌നൗവിലേക്ക് മാറ്റുകയായിരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് മത്സരങ്ങള്‍ നടക്കുക. 

ഇന്ത്യ ഏകദിന ടീം: മിതാലി രാജ് (ക്യാപ്റ്റന്‍), സ്മൃതി മന്ഥാന, ജമീമ റോഡ്രിഗസ്, പൂനം റാവത്ത്, പ്രിയ പൂനിയ, യസ്തിക ഭാട്ടിയ, ഹര്‍മന്‍പ്രീത് കൗര്‍, ദയാലന്‍ ഹേമലത, ദീപ്തി ശര്‍മ, സുഷമ വര്‍മ, ശ്വേത വര്‍മ, രാധ യാദവ്, രാജേശ്വരി ഗെയ്കവാദ്, ജുലന്‍ ഗോസ്വാമി, മന്‍സി ജോഷി, പൂനം യാദവ്, സി പ്രത്യുഷ, മോണിക പട്ടേല്‍. 

ഇന്ത്യ ടി20 ടീം: ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ഥാന, ഷെഫാലി വര്‍മ, ജമീമ റോഡ്രിഗസ്, ദീപ്തി ശര്‍മ, റിച്ച ഘോഷ്, ഹര്‍ലീന്‍ ഡിയോള്‍, സുഷമ വര്‍മ, നുസ്ഹത് പര്‍വീന്‍, അയുഷി സോനി, അരുന്ധതി റെഡ്ഡി, രാധ യാദവ്, രാജേശ്വരി ഗെയ്കവാദ്, പൂനം യാദവ്, മന്‍സി ജോഷി, മോണിക്ക പട്ടേല്‍, സി പ്രത്യുഷ, സിമ്രാന്‍ ദില്‍.
 

click me!