ഗെയ്‌ലും എഡ്വെര്‍ഡ്‌സും വിന്‍ഡീസ് ടീമില്‍ തിരിച്ചെത്തി; ശ്രീലങ്കയ്‌ക്കെതിരായ ഏകദിന- ടി20 ടീമിനെ പ്രഖ്യാപിച്ചു

Published : Feb 27, 2021, 11:16 AM IST
ഗെയ്‌ലും എഡ്വെര്‍ഡ്‌സും വിന്‍ഡീസ് ടീമില്‍ തിരിച്ചെത്തി; ശ്രീലങ്കയ്‌ക്കെതിരായ ഏകദിന- ടി20 ടീമിനെ പ്രഖ്യാപിച്ചു

Synopsis

സീനിയര്‍ താരങ്ങളായ ഡ്വെയ്ന്‍ ബ്രാവോ, ലെന്‍ഡല്‍ സിമ്മണ്‍സ്, കീറണ്‍ പൊള്ളാര്‍ഡ് എന്നിവരെല്ലാം ടീമിലുണ്ട്.  അകീല്‍ ഹൊസീന്‍, കെവിന്‍ സിന്‍ക്ലയര്‍ എന്നിവര്‍ക്ക് അരങ്ങേറ്റത്തിനും വഴിയൊരുങ്ങി.  

ആന്റിഗ്വെ: വെറ്ററന്‍ താരങ്ങളായ ഫിഡെല്‍ എഡ്വെര്‍ഡ്‌സ്, ക്രിസ് ഗെയ്ല്‍ എന്നിവരെ ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള വെസ്റ്റ് ഇന്‍ഡീസ് ടീമില്‍ ഉള്‍പ്പെടുത്തി. 2012ലാണ് എഡ്വെര്‍ഡ്‌സ് അവസാനമാടി അന്താരാഷ്ട്ര ടി20 മത്സരം കളിച്ചത്. മറ്റു സീനിയര്‍ താരങ്ങളായ ഡ്വെയ്ന്‍ ബ്രാവോ, ലെന്‍ഡല്‍ സിമ്മണ്‍സ്, കീറണ്‍ പൊള്ളാര്‍ഡ് എന്നിവരെല്ലാം ടീമിലുണ്ട്.  അകീല്‍ ഹൊസീന്‍, കെവിന്‍ സിന്‍ക്ലയര്‍ എന്നിവര്‍ക്ക് അരങ്ങേറ്റത്തിനും വഴിയൊരുങ്ങി. ഏറെ മാസങ്ങള്‍ക്ക് ശേഷം മുന്‍ ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡറും ടി20 ടീമിലേക്ക് തിരിച്ചുവന്നു.

കൊവിഡില്‍ നിന്ന് മുക്തി നേടിയെങ്കിലും ആന്ദ്രേ റസ്സലിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഷെല്‍ഡണ്‍ കോട്ട്രല്‍, ഒഷാനെ തോമസ്, ഷിംറോണ്‍ ഹെറ്റ്മയേര്‍, റോസ്റ്റണ്‍ ചേസ് എന്നിവര്‍ പൂര്‍ണ കായികക്ഷമത കൈവരിക്കാത്തതിനാല്‍ ടീമില്‍ നിന്ന് മാറ്റിനിര്‍ത്തി. ബംഗ്ലാദേശ് പര്യടനത്തില്‍ നിന്ന് വിട്ടുനിന്ന കീറണ്‍ പൊള്ളാര്‍ഡ്, നിക്കോളാസ് പുരാന്‍, എവിന്‍ ലൂയിസ് എന്നിവരും ടി20 ടീമിലുണ്ട്. ഇന്ത്യയില്‍ നടക്കാനിരിക്കുന്നു ടി20 ലോകകപ്പിന് മികച്ച ടീമിനെ ഒരുക്കുകയാണ് വിന്‍ഡീസിന്റെ ലക്ഷ്യം.

ബംഗ്ലാദേശിനെതിരെ ടെസ്റ്റ് പരമ്പരയില്‍ വിന്‍ഡീസിനെ ഐതിഹാസിക വിജയത്തിലേക്ക് നയിച്ച കെയ്ല്‍ മയേഴ്‌സിനെ ഏകദിന ടീമിലും ഉള്‍പ്പെടുത്തി. റൊമാരിയ ഷെപ്പേര്‍ഡ്, ജേസണ്‍ മുഹമ്മദ് എന്നിവരും ടീമിലുണ്ട്. മാര്‍ച്ച് 3, 5, 7 തിയ്യതികളിലാണ് ടി20. 

ടി20 ടീം: കീറണ്‍ പൊള്ളാര്‍ഡ് (ക്യാപ്റ്റന്‍), നിക്കോളാസ് പുരാന്‍, ഫാബിയന്‍ അലന്‍, ഡ്വെയ്ന്‍ ബ്രാവോ, ഫിഡെല്‍ എഡ്വെര്‍ഡ്‌സ്, ആന്ദ്രേ ഫ്‌ളച്ചര്‍, ക്രിസ് ഗെയ്ല്‍, ജേസണ്‍ ഹോള്‍ഡര്‍, അകീല്‍ ഹൊസീന്‍, എവിന്‍ ലൂയിസ്, ഒബെദ് മക്‌കോയ്, റോവ്മാന്‍ പവല്‍, ലെന്‍ഡല്‍ സിമ്മണ്‍സ്, കെവിന്‍ സിന്‍ക്ലയര്‍. 

ഏകദിന ടീം: കീറണ്‍ പൊള്ളാര്‍ഡ് (ക്യാപ്റ്റന്‍), ഷായ് ഹോപ്, ഫാബിയന്‍ അലന്‍, ഡാരന്‍ ബ്രാവോ, ജേസണ്‍ ഹോള്‍ഡര്‍, അകീല്‍ ഹൊസീന്‍, അല്‍സാരി ജോസഫ്, എവിന്‍ ലൂയിസ്, കെയ്ല്‍ മയേഴ്‌സ്, ജേസണ്‍ മുഹമ്മദ്, നിക്കോളാസ് പുരാന്‍, റൊമാരിയോ ഷെപ്പേര്‍ഡ്, കെവിന്‍ സില്‍ക്ലയര്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

9 ദിവസത്തെ ഇടവേളയില്‍ 6 ദിവസവും മദ്യപാനം, ആഷസിൽ നാണംകെട്ട ഇംഗ്ലണ്ട് താരങ്ങള്‍ക്കെതിരെ പുതിയ ആരോപണം
ഇന്ത്യൻ താരങ്ങള്‍ മോശമായി പെരുമാറി, നടപടി ആവശ്യപ്പെട്ട് ഐസിസിക്ക് പരാതി നല്‍കാനൊരുങ്ങി മൊഹ്സിന്‍ നഖ്‌വി