ഐസിസി റാങ്കിംഗില്‍ ഇന്ത്യയുടെ ആധിപത്യം! ടെസ്റ്റ് പരമ്പര തൂത്തുവാരിയിട്ടും ഓസീസിന് രക്ഷയില്ല, ഇന്ത്യക്ക് താഴെ

By Web TeamFirst Published Mar 11, 2024, 3:19 PM IST
Highlights

ദക്ഷിണാഫ്രിക്ക (99), ന്യൂസിലന്‍ഡ് (98), പാകിസ്ഥാന്‍ (89), വെസ്റ്റ് ഇന്‍ഡീസ് (81), ശ്രീലങ്ക (79), ബംഗ്ലാദേശ് (51), സിംബാബ്‌വെ (32), അയര്‍ലന്‍ഡ് (10), അഫ്ഗാനിസ്ഥാന്‍ (0) എന്നിങ്ങനെയാണ് തുടര്ന്നുള്ള സ്ഥാനങ്ങള്‍.

ദുബായ്: ന്യൂസിലന്‍ഡിനെതിരെ ടെസ്റ്റ് പരമ്പര ഓസ്‌ട്രേലിയ തൂത്തുവാരിയെങ്കിലും ഐസിസി റാങ്കിംഗില്‍ ഒന്നാം നിലനിര്‍ത്തി ഇന്ത്യ. ഇംഗ്ലണ്ടിനെതിരെ 4-1ന് പരമ്പര ജയിച്ചതോടെയാണ് ഓസീസിനെ പിന്തള്ളി ഇന്ത്യ ഒന്നാമതെത്തിയത്. എന്നാല്‍ രണ്ടാം ടെസ്റ്റില്‍ കിവീസിനെ തോല്‍പ്പിച്ചിട്ടും ഓസീസിന് ഒന്നാമതെത്താനായില്ല. 120 റേറ്റിംഗ് പോയിന്റുമായി രണ്ടാമതാണ് ഓസീസ്. ടീം ഇന്ത്യയുടെ റേറ്റിംഗ് 122 -ാണ്. പട്ടികയില്‍ ഇംഗ്ലണ്ടാണ് മൂന്നാം സ്ഥാനത്ത്. ഇന്ത്യയോട് പരമ്പര തോറ്റതോടെ ഇംഗ്ലണ്ടിന് 111 പോയിന്റ് മാത്രമാണുള്ളത്. നിലവില്‍ മൂന്ന് ഫോര്‍മാറ്റിലും ഒന്നാമതാണ് ഇന്ത്യ. 

ദക്ഷിണാഫ്രിക്ക (99), ന്യൂസിലന്‍ഡ് (98), പാകിസ്ഥാന്‍ (89), വെസ്റ്റ് ഇന്‍ഡീസ് (81), ശ്രീലങ്ക (79), ബംഗ്ലാദേശ് (51), സിംബാബ്‌വെ (32), അയര്‍ലന്‍ഡ് (10), അഫ്ഗാനിസ്ഥാന്‍ (0) എന്നിങ്ങനെയാണ് തുടര്ന്നുള്ള സ്ഥാനങ്ങള്‍. അതേസമയം, ഐസിസി ലോക ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയിലും ഇന്ത്യക്ക് പിന്നിലാണ് രണ്ടാമതാണ് ഓസീസ്. രണ്ട് ടെസ്റ്റും അടിയറവ് വച്ച ന്യൂസിലന്‍ഡ് മൂന്നാം സ്ഥാനത്തേക്ക് വീണു. ഒമ്പത് മത്സരങ്ങള്‍ ആറ് ജയമുള്ള ഇന്ത്യ 74 പോയിന്റുമായി ഒന്നാമതാണ്. 68.51 വിജയശതമാനമുണ്ട് ഇന്ത്യക്ക്. രണ്ട് ടെസ്റ്റുകളില്‍ തോറ്റപ്പോള്‍ ഒരു മത്സരം സമനിലയില്‍ അവസാനിച്ചു.

പക വീട്ടാന്‍ സമയമായി! വീണ്ടുമൊരു ഇന്ത്യ-ഓസീസ് ഫൈനല്‍? ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഓരോ ടീമിന്റേയും സാധ്യതകളറിയാം

ഓസീസിന്റെ വിജയശതമാനം 62.50. 12 മത്സരങ്ങളില്‍ എട്ടും ജയിച്ച ഓസീസീന് 90 പോയിന്റാണുള്ളത്. മൂന്ന് തോല്‍വിയും ഒരു സമനിലയും അക്കൗണ്ടില്‍. വിജയശതമാനത്തിന്റെ കണക്കിലാണ് ഓസീസ് രണ്ടാമതായത്. ആറ് മത്സരങ്ങളില്‍ മൂന്ന് വീതം ജയവും തോല്‍വിയുമായി ന്യൂസിലന്‍ഡ് മൂന്നാമത്. 50.00 വിജയശതമാനമുള്ള കിവീസിന് 36 പോയിന്റാണുള്ളത്. ബംഗ്ലാദേശ്, പാകിസ്ഥാന്‍, വെസ്റ്റ് ഇന്‍ഡീസ് ടീമുകളാണ് നാലു മുതല്‍ ആറ് വരെയുള്ള സ്ഥാനങ്ങളില്‍. ദക്ഷിണാഫ്രിക്ക ഏഴാം സ്ഥാനത്തുള്ള പട്ടികയില്‍ ഇംഗ്ലണ്ടിന്റെ കാര്യമാണ് ഏറ്റവും കഷ്ടം.

കിവീസിനെതിരെ പരമ്പര ജയിച്ചിട്ടും ഇന്ത്യക്ക് പിന്നിലായി ഓസീസ്! ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പട്ടികയില്‍ മാറ്റം

ഒമ്പത് മത്സരങ്ങളില്‍ മൂന്ന് ജയവും അഞ്ച് തോല്‍വിയുമുള്ള ഇംഗ്ലണ്ട് 21 പോയന്റും 19.44 വിജയശതമാനവുമായി എട്ടാം സ്ഥാനത്താണ്. മൂന്ന് ജയവും ആറ് തോല്‍വിയും ഒരു ഡ്രോയുമാണ് ഇംഗ്ലണ്ടിന്. ശ്രീലങ്ക മാത്രമാണ് ഇംഗ്ലണ്ടിന് മുന്നിലുള്ളത്.

click me!