Asianet News MalayalamAsianet News Malayalam

പക വീട്ടാന്‍ സമയമായി! വീണ്ടുമൊരു ഇന്ത്യ-ഓസീസ് ഫൈനല്‍? ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഓരോ ടീമിന്റേയും സാധ്യതകളറിയാം

വിജയശതമാനത്തിന്റെ കണക്കിലാണ് ഓസീസ് രണ്ടാമതായത്. പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള ന്യൂസിലന്‍ഡിന് ഫൈനല്‍ സാധ്യതകള്‍ കുറച്ച് കടുപ്പമാണ്.

another india vs australia icc final waiting for cricket fans
Author
First Published Mar 11, 2024, 12:41 PM IST

മുംബൈ: ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ വീണ്ടുമൊരു ഇന്ത്യ - ഓസ്‌ട്രേലിയ ഫൈനലിന് സാധ്യത. നിലവില്‍ പോയിന്റ് പട്ടികയില്‍ ഇന്ത്യ ഒന്നാമതും ഓസ്‌ട്രേലിയ രണ്ടാം സ്ഥാനത്തുമാണ്. ഒമ്പത് മത്സരങ്ങള്‍ ആറ് ജയമുള്ള ഇന്ത്യ 74 പോയിന്റുമായി ഒന്നാമതാണ്. 68.51 വിജയശതമാനമുണ്ട് ഇന്ത്യക്ക്. രണ്ട് ടെസ്റ്റുകളില്‍ തോറ്റപ്പോള്‍ ഒരു മത്സരം സമനിലയില്‍ അവസാനിച്ചു. ഓസീസിന്റെ വിജയശതമാനം 62.50. 12 മത്സരങ്ങളില്‍ എട്ടും ജയിച്ച ഓസീസീന് 90 പോയിന്റാണുള്ളത്.

മൂന്ന് തോല്‍വിയും ഒരു സമനിലയും അക്കൗണ്ടില്‍. വിജയശതമാനത്തിന്റെ കണക്കിലാണ് ഓസീസ് രണ്ടാമതായത്. പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള ന്യൂസിലന്‍ഡിന് ഫൈനല്‍ സാധ്യതകള്‍ കുറച്ച് കടുപ്പമാണ്. ഓസീസിനെതിരെ രണ്ട് ടെസ്റ്റും അടിയറവ് വച്ച ന്യൂസിലന്‍ഡ് മൂന്നാം സ്ഥാനത്തേക്ക് വീണു. ആറ് മത്സരങ്ങളില്‍ മൂന്ന് വീതം ജയവും തോല്‍വിയുമായി ന്യൂസിലന്‍ഡിന്. 50.00 വിജയശതമാനമുള്ള കിവീസിന് 36 പോയിന്റാണുള്ളത്.

ഇനി ഫൈനലിലെത്താന്‍ ഓരോ ടീമുകള്‍ക്കും എത്ര ജയം വീതം വേണമെന്ന് നോക്കാം. ഏഴ് മത്സരങ്ങളില്‍ നാല് ജയം നേടിയാല്‍ ഓസീസിന് ഫൈനല്‍ ഉറപ്പിക്കാം. ഇന്ത്യക്കെതിരെ നാട്ടില്‍ അഞ്ചും ശ്രീലങ്കയ്‌ക്കെതിരെ എവേ ഗ്രൗണ്ടില്‍ രണ്ട് മത്സരങ്ങളുമാണ് ഓസീസിനുള്ളത്. ഇന്ത്യക്ക് 10 മത്സരങ്ങള്‍ ശേഷിക്കുന്നുണ്ട്. അതില്‍ അഞ്ച് വിജയങ്ങള്‍ മാത്രം മതിയാവും. അഞ്ച് മത്സരങ്ങളുള്ള പരമ്പരയ്ക്കായി ഓസ്‌ട്രേലിയക്ക് പറക്കും മുമ്പ് നാട്ടില്‍ ബംഗ്ലാദേശിനെതിരെ രണ്ടും ന്യൂസിലന്‍ഡിനെതിരെ മൂന്നും ടെസ്റ്റുകള്‍ കളിക്കും.

ന്യൂസിലന്‍ഡിന് ശേഷിക്കുന്ന എട്ട് മത്സരങ്ങളില്‍ ആറും ജയിക്കണം. ഇന്ത്യക്ക് പുറമെ ശ്രീലങ്കയ്‌ക്കെതിരെ (എവേ) രണ്ട് മത്സരങ്ങളുണ്ട്. ശേഷം ഇംഗ്ലണ്ടിനെതിരെ നാട്ടില്‍ മൂന്ന് ടെസ്റ്റുകളും കളിക്കും. ദക്ഷിണാഫ്രിക്കയ്ക്ക് എട്ട് ടെസ്റ്റുകളാണ് അവശേഷിക്കുന്നത്. അതില്‍ ജയിച്ചാല്‍ ഏഴ് ജയിച്ചാലും മാത്രമെ കാര്യമുള്ളൂ. വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ് എന്നിവര്‍ക്കെതിരെ എവേ ഗ്രൗണ്ടില്‍ രണ്ട് ടെസ്റ്റ് വീതം കളിക്കണം. പിന്നീട് ശ്രീലങ്കയേയും പാകിസ്ഥാനേയും നാട്ടിലേക്ക് വിളിക്കും. രണ്ട് ടെസ്റ്റുകള്‍ വീതമാണ് കളിക്കുക.

ബിനീഷ് കോടിയേരിയുടെ നേതൃത്വത്തിലും കേരള സ്‌ട്രൈക്കേഴ്‌സിനെ രക്ഷിക്കാനായില്ല; ചെന്നൈയോട് തോറ്റ് പുറത്ത്

പാകിസ്ഥാന് ഒമ്പതില്‍ ഏഴ് ടെസ്റ്റും ജയിക്കേണ്ടത്. ഇതില്‍ ബംഗ്ലാദേശ് (2), ഇംഗ്ലണ്ട് (3), വെസ്റ്റ് ഇന്‍ഡീസ് (2) എന്നിവര്‍ക്കെതിരെ നാട്ടിലാണ് കളിക്കേണ്ടതെന്നുള്ളത് അവര്‍ക്ക് ഗുണം ചെയ്യും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ട് മത്സരങ്ങളില്‍ എവേ ഗ്രൗണ്ടിലും കളിക്കും. ഇംഗ്ലണ്ടിന് ശേഷിക്കുന്ന 12 മത്സരങ്ങളില്‍ അത്രയും തന്നെ ജയിക്കണം. വൈസ്റ്റ് ഇന്‍ഡീസ് (മൂന്ന്, ഹോം), ശ്രീലങ്ക (3, ഹോം), പാകിസ്ഥാന്‍ (3, എവേ), ന്യൂസിലന്‍ഡ് (3, എവേ) എന്നിവര്‍ക്കെതിരെയാണ് ഇംഗ്ലണ്ടിന്റെ ശേഷിക്കുന്ന മത്സരങ്ങള്‍. വെസ്റ്റ് ഇന്‍ഡീസിന് ഒമ്പതില്‍ ഏഴ് മത്സരങ്ങളാണ് ജയിക്കേണ്ടത്. ശ്രീലങ്കയ്ക്ക് 11 മത്സരങ്ങളില്‍ എട്ടെണ്ണവും ജയിക്കണം. ബംഗ്ലാദേശിന് 10 മത്സരങ്ങള്‍ ശേഷിക്കുന്നു. ഏഴ് മത്സരങ്ങളാണ് ജയിക്കേണ്ടത്.

Follow Us:
Download App:
  • android
  • ios