ഹോങ് കോങ് സിക്‌സസിലും പാകിസ്ഥാനെതിരെ വിരട്ടിയോടിച്ച് ഇന്ത്യ; ഉത്തപ്പയുടെ ബാറ്റിംഗ് കരുത്തില്‍ ജയം രണ്ട് റണ്‍സിന്

Published : Nov 07, 2025, 03:18 PM IST
India vs Pakistan

Synopsis

ഹോങ് കോങ് സിക്‌സസ് ടൂര്‍ണമെന്റില്‍ മഴ തടസപ്പെടുത്തിയ മത്സരത്തില്‍ ഇന്ത്യ പാകിസ്ഥാനെതിരെ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം രണ്ട് റണ്‍സിന് വിജയിച്ചു. 

മോങ് കോക്: ഹോങ് കോങ് സിക്‌സസ് ടൂര്‍ണമെന്റില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യക്ക് ജയം. മഴ തടസപ്പെടുത്തിയ മത്സരത്തില്‍ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം രണ്ട് റണ്‍സിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ആറ് ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 86 റണ്‍സാണ് നേടിയത്. 11 പന്തില്‍ 28 റണ്‍സ് നേടിയ റോബിന്‍ ഉത്തപ്പയാണ് ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന്‍ മൂന്ന് ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 41 റണ്‍സെടുത്തിരിക്കെ മഴയെത്തുകയായിരുന്നു. ഇതോടെ ഇന്ത്യ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം രണ്ട് റണ്ണിന് ജയിച്ചു.

മാസ് സദാഖത്തിന്റെ (7) വിക്കറ്റ് മാത്രമാണ് പാകിസ്ഥാന് നഷ്ടമായത്. സ്റ്റുവര്‍ട്ട് ബിന്നിയുടെ പന്തില്‍ ദിനേശ് കാര്‍ത്തികിന് ക്യാച്ച്. ഒന്നാം വിക്കറ്റില്‍ ഖവാജ നഫായിക്കൊപ്പം 24 റണ്‍സ് ചേര്‍ത്തതിന് ശേഷമാണ് സദാഖത്ത് മടങ്ങിയത്. തുടര്‍ന്ന് ഖവാജ (18) - അബ്ദുള്‍ സമദ് (6 പന്തില്‍ 13) സഖ്യം മത്സരം മുന്നോട്ട് കൊണ്ടുപോകവേ മഴ മത്സരം തടസപ്പെടുത്തുകയായിരുന്നു.

 

 

നേരത്തെ ആദ്യം ബാറ്റ് ചെയ്യാനെത്തിയ ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ഉത്തപ്പ - ഭരത് ചിപ്ലി (13 പന്തില്‍ 24) സഖ്യം ഒന്നാം വിക്കറ്റില്‍ 42 റണ്‍സ് ചേര്‍ത്തു. മൂന്നാം ഓവറില്‍ ഉത്തപ്പ പുറത്തായി. മൂന്ന് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. തുടര്‍ന്നെത്തിയ സ്റ്റുവര്‍ട്ട് ബിന്നി നാല് റണ്‍സുമായി മടങ്ങി. തുടര്‍ന്ന് ചിപ്ലി - കാര്‍ത്തിക് സഖ്യം 27 റണ്‍സ് കൂട്ടിചേര്‍ത്തു. അഞ്ചാം ഓവറില്‍ ചിപ്ലി മടങ്ങിയെങ്കിലും അഭിമന്യു മിഥുനെ (6) കൂട്ടുപിടിച്ച് കാര്‍ത്തിക് സകോര്‍ 86ലെത്തിച്ചു. ആറ് പന്തിലാണ് 17 റണ്‍സാണ് കാര്‍ത്തിക് നേടിയത്. ഒരു സിക്‌സും രണ്ട് ഫോറും ഇന്നിംഗ്‌സിലുണ്ടായിരുന്നു. ആറ് അംഗങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഹോങ് കോങ് സിക്‌സസിലെ ഒരു ടീം. ഇന്ത്യന്‍ ടീമിനെ അറിയാം.

 

 

ഇന്ത്യ: ഭരത് ചിപ്ലി (വിക്കറ്റ് കീപ്പര്‍), റോബിന്‍ ഉത്തപ്പ, ദിനേശ് കാര്‍ത്തിക് (ക്യാപ്റ്റന്‍), സ്റ്റുവര്‍ട്ട് ബിന്നി, അഭിമന്യു മിഥുന്‍, ഷഹബാസ് നദീം. പ്രിയങ്ക് പഞ്ചാല്‍ (ബെഞ്ച്).

 

PREV
Read more Articles on
click me!

Recommended Stories

'ഇന്ത്യയെ തോല്‍പിച്ചത് ഇന്നിംഗ്സിനൊടുവിൽ ജഡേജയുടെ മെല്ലെപ്പോക്ക്', തുറന്നുപറഞ്ഞ് ഇര്‍ഫാന്‍ പത്താന്‍
2026 ടി20 ലോകകപ്പിതാ മുന്നില്‍; അവകാശവാദം ഉന്നയിച്ച് യുവതാരങ്ങള്‍, ഇതാ ചില മിന്നും പ്രകടനങ്ങള്‍