ടെസ്റ്റിലും നമ്പര്‍ വണ്ണായി ഇന്ത്യ, മൂന്ന് ഫോര്‍മാറ്റിലും ഒന്നാമത്; രോഹിത് ശര്‍മക്ക് ചരിത്രനേട്ടം

Published : Feb 15, 2023, 03:03 PM IST
ടെസ്റ്റിലും നമ്പര്‍ വണ്ണായി ഇന്ത്യ, മൂന്ന് ഫോര്‍മാറ്റിലും ഒന്നാമത്; രോഹിത് ശര്‍മക്ക് ചരിത്രനേട്ടം

Synopsis

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരക്ക് ഇറങ്ങുമ്പോള്‍ ഒന്നാം സ്ഥാനത്തായിരുന്നു ഓസ്ട്രേലിയ. ഇന്ത്യ രണ്ടാം സ്ഥാനത്തായിരുന്നു.32 മത്സരങ്ങളില്‍ 115 റേറ്റിംഗ് പോയന്‍റുമായാണ് ഐസിസി ഇന്ന് പുറത്തുവിട്ട ടെസ്റ്റ് ടീം റാങ്കിംഗില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയത്.

ദുബായ്: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇന്നിംഗ്സ് വിജയം നേടിയതോടെ ടി20ക്കും ഏകദിനത്തിനും പിന്നാലെ ഐസിസി ടെസ്റ്റ് ടീം റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തി ഇന്ത്യ. ഇതോടെ മൂന്ന് ഫോര്‍മാറ്റിലും ഒന്നാം സ്ഥാനമെന്ന അപൂര്‍വനേട്ടം ഇന്ത്യന്‍ ടീമിന് സ്വന്തമായി. ഇതാദ്യമായാണ് മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യ ഒരേസമയം ഒന്നാമതെത്തുന്നത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മക്ക് കീഴിലാണ് ഇന്ത്യ മൂന്ന് ഫോര്‍മാറ്റിലും ഒന്നാമതെത്തിയത് എന്ന പ്രത്യേകതയുമുണ്ട്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ നായകനുമാണ് രോഹിത്.

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരക്ക് ഇറങ്ങുമ്പോള്‍ ഒന്നാം സ്ഥാനത്തായിരുന്നു ഓസ്ട്രേലിയ. ഇന്ത്യ രണ്ടാം സ്ഥാനത്തായിരുന്നു.32 മത്സരങ്ങളില്‍ 115 റേറ്റിംഗ് പോയന്‍റുമായാണ് ഐസിസി ഇന്ന് പുറത്തുവിട്ട ടെസ്റ്റ് ടീം റാങ്കിംഗില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയത്. 29 മത്സരങ്ങളില്‍ 111 റേറ്റിംഗ് പോയന്‍റുള്ള ഓസ്ട്രേലിയ രണ്ടാം സ്ഥാനത്ത് ആണ്. ഇംഗ്ലണ്ട്(106), ന്യൂസിലന്‍ഡ്(100), ദക്ഷിണാഫ്രിക്ക(85) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

ഐസിസി ടെസ്റ്റ് റാങ്കിംഗ്: ഒന്നാം റാങ്കിനരികെ അശ്വിന്‍, രോഹിത്തിനും കുതിപ്പ്

ടി20യില്‍ നേരത്തെ ഒന്നാം സ്ഥാനത്തെത്തിയ ഇന്ത്യ ഏകദിനങ്ങളില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പര 3-0ന് തൂത്തുവാരിയതോടെയാണ് ഏകദിന റാങ്കിംഗിലും ഒന്നാം സ്ഥാനത്തെത്തിയത്. കഴിഞ്ഞ മാസം ഇന്ത്യക്കെതിരായ ഏകദിന പരമ്പരക്കിറങ്ങുമ്പോള്‍ റാങ്കിംഗില്‍ ന്യൂസിലന്‍ഡായിരുന്നു ഒന്നാം സ്ഥാനത്ത്. ഇന്ത്യ നാലാം സ്ഥാനത്തുമായിരുന്നു.

അതേസമയം, റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെയെങ്കിലും ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര നേടിയാല്‍ മാത്രമെ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്താന്‍ കഴിയൂ. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര 3-1ന് സ്വന്തമാക്കിയാല്‍ മറ്റ് ടീമുകളുടെ മത്സരഫലം ആശ്രയിക്കാതെ ഇന്ത്യക്ക് ഫൈനല്‍ ഉറപ്പിക്കാം. 17ന് ഡല്‍ഹിയിലും, മാര്‍ച്ച് ഒന്നിന് ഇന്‍ഡോറിലും ഒമ്പതിന് അഹമ്മദാബാദിലുമാണ് ശേഷിക്കുന്ന ടെസ്റ്റുകള്‍.

PREV
click me!

Recommended Stories

വിവാഹം ഒഴിവാക്കിയതിന് ശേഷം സ്മൃതി മന്ദാന ആദ്യമായി പൊതുവേദിയിൽ, പ്രതികരണം ഇങ്ങനെ; 'ക്രിക്കറ്റിനേക്കാൾ വലുതായി ഒന്നുമില്ല'
'സഞ്ജുവിനല്ല, അടുത്ത മത്സരങ്ങളിലും അവസരം നല്‍കേണ്ടത് ജിതേഷ് ശര്‍മക്ക്', തുറന്നുപറഞ്ഞ് ഇര്‍ഫാന്‍ പത്താന്‍